ഒന്നുറങ്ങിയാൽ എഴുന്നേൽക്കുന്നത് ദിവസങ്ങൾക്ക് ശേഷം ; വളരെ വിരളമായി കാണുന്ന രോഗാവസ്ഥ

34

നമ്മുക്ക് പലർക്കും ഉറക്കമില്ലാത്ത പ്രശ്‌നമുണ്ട്. എന്നാൽ ഒന്ന് ഉറങ്ങി പോയാൽ ദിവസങ്ങൾക്ക് ശേഷം എഴുന്നേൽക്കുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ടോ… ആക്സിസ് ഹൈപ്പർസോമ്നിയ എന്ന അപൂർവ രോഗത്തിന് അടിമകളായവരാണ് ഇത്തരത്തിൽ ദിവസങ്ങളോളം കിടന്നുറങ്ങുന്നവർ.

വളരെ വിരളമായി, ലോകത്ത് പത്ത് ലക്ഷത്തിൽ ഒരാൾക്ക് മാത്രം ഉണ്ടാകാൻ സാധ്യതയുള്ള രോഗാവസ്ഥയാണ് ഇത്. എന്നാൽ ഇങ്ങനെ ഒരാൾ നമ്മുടെ ഇന്ത്യയിലുണ്ട്.

Advertisement

Read More

സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുന്ന പപ്പയുടെ നിർബന്ധം; കാമുകൻ വിഘാനേശുമായുള്ള നയൻതാരയുടെ വിവാഹം ഉടനെ ഉണ്ടായേക്കുമെന്ന് സൂചന

രാജസ്ഥാനിലെ നഗൗർ സ്വദേശിയായ പുർഖരം എന്ന വ്യക്തിയാണ് ആക്സിസ് ഹൈപ്പർസോമ്നിയ എന്ന അപൂർവ രോഗാവസ്ഥയുമായി ജീവിക്കുന്നത്. 23 വയസ് മുതൽ ഈ രോഗത്തിന് അടിമയായി ജീവിക്കുന്ന പുർഖരത്തിന് ഇപ്പോൾ 42 വയസുണ്ട്. ഒരിക്കൽ കിടന്നാൽ 25 ദിവസങ്ങൾ കഴിഞ്ഞാണ് പുർഖരം എഴുന്നേൽക്കുന്നത്.

വർഷങ്ങളായി ഈ രോഗാവസ്ഥയിലായതിനാൽ ഒരു മാസത്തിൽ അഞ്ച് ദിവസം മാത്രമാണ് പുർഖരത്തിന് ഉണർന്നിരിക്കാൻ കഴിയുക. അതായത് വർഷത്തിൽ മുന്നൂറോളം ദിവസങ്ങൾ ഉറക്കമായിരിക്കും. ഈ രോഗത്തിന്റെ തുടക്കകാലത്ത് പതിനഞ്ച് ദിവസം വരെയായിരുന്നു പുർഖരം ഉറങ്ങിക്കൊണ്ടിരുന്നത്. എന്നാലിപ്പോൾ 25 ദിവസത്തോളമാണ് ഇദ്ദേഹം ഉറങ്ങുക.

Read More

സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി 96ലെ ജാനുവിന്റെ ബാംഗ്ലൂർ ഡേയ്‌സ് ചിത്രങ്ങൾ

അതേസമയം അടുത്തിടെ ക്‌ളൈൻ ലെവിൻ സിൻഡ്രോം രോഗാവസ്ഥയിൽപെട്ട കൊളംബിയ സ്വദേശിയായ ഷാരിഖ് ടോവർ എന്ന പെൺകുട്ടിയെക്കുറിച്ചുള്ള റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. രണ്ടു വയസുമുതലാണ് ഈ പെൺകുട്ടിയിൽ ഈ രോഗാവസ്ഥ കണ്ടുതുടങ്ങിയത്. നീണ്ട 48 ദിവസത്തെ ഉറക്കത്തിന് ശേഷമാണ് ഷാരിഖ് ടോവർ അടുത്തിടെ ഉണർന്നത്. ഇത്തരത്തിലുള്ള നാല്പതോളം കേസുകളാണ് ഇതുവരെ ലോകത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

 

Advertisement