ഡിവൈഡറിൽ ഇടിച്ച് കാറിന് തീപിടിച്ചു; ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഗുരുതര പരുക്ക്, പ്രാർത്ഥനയോടെ ആരാധകർ

85

വാഹന അ പകടത്തിൽ പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഗുരുതര പരുക്ക് പറ്റി. ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെ ആണ് അദേഹത്തിന്റെ കാർ അപകടത്തിൽ പെട്ടത്. കാർ ഡിവൈഡറിൽ ഇ ടി ച്ചു കയറി തകരുകയും തുടർന്ന് തീപിടിക്കുകയും ആയിരുന്നു.

അപകടത്തിൽ കാർ പൂർണമായി ക ത്തി നശിച്ചു. താരം തന്നെയാണ് അപകടം നടക്കുന്ന സമയത്തു വാഹനം ഓടിച്ചിരുന്നത് എന്നാണു പ്രാഥമിക വിവരം. ഉത്തരാഖണ്ഡിലെ റൂർക്കിക്ക് സമീപമാണ് അപകടം ഉണ്ടായത്. ഋഷഭ് പന്തിനെ ഗുരുതര പരുക്കുകളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Advertisements

Also Read
ആരും എന്റെ മുഖം കണ്ട് പേടിക്കരുത്, ചുണ്ടുകള്‍ ഭംഗിയാക്കാന്‍ നടത്തിയ ചികിത്സയെക്കുറിച്ച് അഭിരാമി സുരേഷ് പറയുന്നു

വെള്ളിയാഴ്ച രാവിലെ ആണ് സംഭവം. ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയിലെ നർസൻ അതിർത്തിയിൽ വെച്ചാണ് ഋഷഭ് കാർ അപകടത്തിൽപ്പെട്ടത്. ഋഷഭ് പന്തിനെ ഡൽഹിയിലെ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഋഷഭ് പന്തിന്റെ പ്ലാസ്റ്റിക് സർജറി അവിടെ വെച്ച് നടത്തുമെന്ന് ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്യുന്നു.

താരം സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുക ആയിരുന്നു എന്നും തുടർന്ന് അതിവേഗം കാറിന് തീപിടിച്ചു എന്നുമാണ്
ദൃക്‌സാക്ഷികൾ പറയുന്നത്. ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഋഷഭ് പന്തിനെ ഡൽഹി റോഡിലെ സക്ഷം ആശുപത്രിയിൽ ആണ് ആദ്യം പ്രവേശിപ്പിച്ചത്.

അതേ സമയം ഋഷഭ് പന്തിന്റെ നെറ്റിയിലും കാലിലും പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും റൂർക്കിയിൽ നിന്ന് ഡൽഹിയിലേക്ക് റഫർ ചെയ്യുകയാണെന്നും സക്ഷം ഹോസ്പിറ്റൽ ചെയർമാൻ ഡോ.സുശീൽ നഗർ വ്യക്തമാക്കി.

Also Read
പരസ്പരം കാണാതെയാണ് ഞങ്ങള്‍ പ്രണയിച്ചത്, ഞാന്‍ ഒളിച്ചോടിയെന്ന് അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ, ജോമോള്‍ പറയുന്നു

Advertisement