ഷാര്‍ജ: അതീവരഹസ്യമായി വീട്ടില്‍ വെച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചതിന് പ്രവാസി യുവതിയെയും ഭര്‍ത്താവിനെയും ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisements
ഗര്‍ഭം ഇല്ലാതാക്കാനായി പതിനഞ്ചോളം ഗുളികകള്‍ ഇവര്‍ കഴിച്ചതായാണ് റിപ്പോര്‍ട്ട്. ആറാഴ്ച പ്രായമുള്ള ഗര്ഭമാണ് ഇവര്‍ അലസിപ്പിക്കാന്‍ ശ്രമിച്ചത്.

ഡോക്ടറുടെ മാര്‍ഗ്ഗനിര്‍ദേശമില്ലാതെ ഗുളികകള്‍ അമിതമായി കഴിച്ച് രക്തസ്രാവം ഉണ്ടാതോടെ യുവതിയെ ഷാര്‍ജയിലെ ഒരു പ്രമുഖ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഇതോടെയാണ് കാര്യങ്ങള്‍ ദമ്പതികളുടെ കൈവിട്ട പോയതും ആശുപതിയധികൃതര്‍ പൊലീസിനെ വിവരമറിയിച്ചതും.

ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നാണ് ഇവര്‍ ഗുളിക വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടരന്വേഷണത്തിനായി ദമ്പതികളെ പൊലീസ് പ്രോസിക്യൂഷന് കൈമാറി.

Advertisement









