ഐപിഎൽ ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചെന്നൈയെ പ്രകോപിപ്പിച്ച് രോഹിത് ശർമ്മ

22

ഈ സീസണിലെ ഐപിഎൽ ഫൈനലിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ചെന്നൈ സൂപ്പർ കിംഗ്സിനെ പ്രകോപിപ്പിച്ച് മുംബൈ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ.

ഫൈനലിലെ എതിരാളികളാരെന്നതിനെ കുറിച്ച് ആശങ്ക ഇല്ലെന്നാണ് രോഹിത് ശർമ്മ പറഞ്ഞത്. സ്വന്തം കഴിവുകളിലാണ് മുംബൈ വിശ്വസിക്കുന്നതെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

Advertisements

ഹൈദരാബാദിൽ രാത്രി 7.30നാണ് ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസ് ക്ലാസിക് ഫൈനൽ. ഇതുവരെയുള്ള 27 നേർക്കുനേർ പോരാട്ടങ്ങളിൽ മുംബൈക്ക് 16 ഉം ചെന്നൈക്ക് 11 ഉം ജയം വീതമാണുള്ളത്.

മഹേന്ദ്ര സിംഗ് ധോണിയെന്ന നായകന്റെ തന്ത്രങ്ങൾ ചെന്നൈയെ വിജയത്തിലെത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ.

അതേ സമ.ം ഐപിഎല്ലിലെ രണ്ട് വമ്പന്മാർ വീണ്ടുമൊരിക്കൽ കൂടി കലാശപ്പോരിൽ ഏറ്റുമുട്ടുമ്പോൾ തീ പാറുമെന്ന് ഉറപ്പാണ്.

ഇന്ന് ആരാവും ജയിച്ചു കയറുക? ക്രിക്കറ്റ് പ്രേമികളിൽ ഈ ചോദ്യം ഉയർത്തുന്ന ആകാംക്ഷ ചെറുതല്ല. ഈ സീസണിൽ ക്വാളിഫയർ 1ൽ ഉൾപ്പെടെ മൂന്ന് വട്ടം ധോനിയുടെ സംഘത്തെ മുംബൈ തോൽപ്പിച്ചു കഴിഞ്ഞു.

അത് മുംബൈയ്ക്ക് മുൻതൂക്കം നൽകമ്പോാൾ, സീസണിൽ ഇവരുടെ കയ്യിൽ നിന്നുമേറ്റ മൂന്ന് തോൽവികൾക്കും കൂടി ഫൈനലിൽ കണക്കു തീർക്കാൻ തുനിഞ്ഞാവും ധോനിയും സംഘവും ഇറങ്ങുക എന്നുറപ്പാണ്.

ഐപിഎൽ ചരിത്രത്തിലേക്ക് വരുമ്പോൾ 16 വട്ടം മുംബൈ ചെന്നൈയെ തോൽപ്പിച്ചു. മുംബൈ ഇവരോട് തോറ്റതാവട്ടെ 11 വട്ടവും.

Advertisement