കാർത്തിക്ക് പന്തിനെ പുറത്താക്കിയതിന് പിന്നിലെ ബുദ്ധി ഈ സൂപ്പർതാരത്തിന്റേത്

22

എകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ ടീമിൽ രണ്ടാം വിക്കറ്റ് കീപ്പറായി ദിനേഷ് കാർത്തിക് ഇടംപിടിച്ചതിന് പിന്നിൽ നായകൻ വിരാട് കോഹ്ലിയുടെ ഇടപെടലെന്ന് റിപ്പോർട്ട്.

Advertisements

സെലക്ടർമാരിലെ അഞ്ചിൽ നാല് പേരും പന്തിനായി വാദിച്ചപ്പോഴാണ് കാർത്തികിനായി കോഹ്ലി ഇടപെട്ടത്.

ഇതോടെ ലോകകപ്പിൽ എന്തുകൊണ്ട് കാർത്തിക് ടീമിൽ വേണമെന്ന കോഹ്ലിയുടെ വിശദീകരണം സെലക്ടർമാർക്ക് ബോധിച്ചെന്നും ഒടുവിൽ പന്തിനെ പുറത്താക്കി കാർത്തികിനെ ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നത്രെ.

കീപ്പിംഗിൽ പന്തിനേക്കാൾ കാർത്തികിന്റെ മികവാണ് കോഹ്ലി പ്രധാനമായും സൂചിപ്പിച്ചത്. ലോകകപ്പിൽ പ്രധാന റോൾ തന്നെ കാർത്തികിന് വഹിക്കാനാകുമെന്നും കോഹ്ലി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ടീമിനെ തെരഞ്ഞെടുക്കുമ്പോൾ യഥാർത്ഥത്തിൽ ആരെല്ലാം ടീമിൽ വേണമെന്ന് ക്യാപ്റ്റന് തീരുമാനിക്കാനാകില്ല.

എന്നാൽ ക്യാപ്റ്റനെ കൂടി വിശ്വാസത്തിലെടുത്താണ് പലപ്പോഴും സെലക്ടർമാർ ടീമിനെ നിശ്ചയിക്കാറ്. ഇതാണ് റിഷഭ് പന്തിന് വിനയായതും കാർത്തികിന് അനുഗ്രഹമായതും.

മെയ് 30ന് ഇംഗ്ലണ്ടിൽ വെച്ചാണ് ഇത്തവണത്തെ ഏകദിന ലോകകപ്പ് നടക്കുന്നത്. ആദ്യ മത്സരം ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ്. ജൂൺ അഞ്ചിനാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുക. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി.

Advertisement