ഇന്ത്യൻ വിക്കറ്റ് കീപ്പർ എംഎസ് ധോണിക്കെതിരെ ലേകകപ്പ് ക്രിക്കറ്റിനിടെ ഐസിസി രംഗത്ത്.
കളിയിൽ പാരാ സ്പെഷ്യൽ ഫോഴ്സിന്റെ ചിഹ്നമുള്ള ഗ്ലൗസുമായി മത്സരത്തിന് ഇറങ്ങിയതിനെതിരെയാണ് ഐസിസി രംഗത്തെത്തിയത്.
ഇത് സംബന്ധിച്ച് ഉടൻ തന്നെ ധോണിയുടെ ഗ്ലൗസിലെ ചിഹ്നം മാറ്റണമെന്ന് ബി.സി.സി.ഐയോട് ഐ.സി.സി ആവശ്യപ്പെട്ടു.
ഐസിസിയുടെ സ്ട്രാറ്ററജിക് കമ്മ്യൂണിക്കേഷൻസ് ജനറൽ മാനേജർ ക്ലെയർ ഫർലോംഗ് ആണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്.
ദക്ഷിണാഫ്രിക്കക്കെതിരായി കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് ധോണിക്ക് പിന്തുണയുമായി ആരാധകർ രംഗത്തെത്തിയിരുന്നു.
മത്സരത്തിന്റെ നാൽപതാം ഓവറിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഫെഹ്ലുക്കുവായോയെ ധോണി സ്റ്റംപ് ചെയ്തതിന്റെ റീപ്ലേകൾ ടെലിവിഷനിൽ കാണിച്ചപ്പോഴാണ് ധോണിയുടെ ഗ്ലൗസിലെ ബാഡ്ജ് ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടത്.
നിലവിൽ ടെറിറ്റോറിയൽ ആർമിയുടെ ഹോണററി റാങ്ക് ധോണിക്കുണ്ട്. 2011 ൽ ആണ് ധോണിക്ക് ലെഫ്. കേണൽ പദവി ആദരസൂചകമായി ലഭിച്ചത്.