മാവോസിസ്റ്റ് ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; കശ്മീരില്‍ പക്ഷേ ‘ഡെയര്‍ ഡെവിള്‍’ ഹവില്‍ദര്‍ വസന്തകുമാര്‍ കീഴടങ്ങി

62

തന്റെ സംഭവബഹുലമായ സൈനിക ജീവിതത്തിനിടയില്‍ പലവട്ടം മരണത്തെ മുഖാമുഖം കണ്ടിരുന്നു കശ്മീര്‍ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട ഹവില്‍ദര്‍ വസന്തകുമാര്‍.

Advertisements

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കശ്മീരിലെത്തിയ വസന്തകുമാറിനെ കൊണ്ടുപോകാന്‍ മരണം കാത്തിരിപ്പുണ്ടായിരുന്നു.

നവംബറില്‍ ഛത്തീസ്ഗഢിലെ ബിജാപൂരില്‍ സ്‌ഫോടനത്തില്‍ 6 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ തലനാരിഴയ്ക്കാണ് വസന്തകുമാര്‍ രക്ഷപ്പെട്ടത്.

സ്‌ഫോടനത്തില്‍ കാലിന് ഗുരുതരമായി പരുക്കേറ്റ ലക്ഷ്മണ്‍ റാവു എന്ന ജവാന് ജീവന്‍ തിരിച്ചു കിട്ടിയത് വസന്തകുമാറിന്റെ സമയോചിത ഇടപെടല്‍ കൊണ്ടു മാത്രമാണെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍മ്മിക്കുന്നു.

നക്‌സല്‍ ആക്രമണം പതിവായ ബിജാപൂരില്‍ പട്രോളിങ്ങിനിടെയാണ് വസന്തകുമാര്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് നേരെ കുഴിബോംബ് ആക്രമണം നടന്നത്.

വസന്തകുമാറിന്റെ മുന്നില്‍ നടന്ന ലക്ഷ്മണ്‍ റാവുവിന്റെ കാല്‍ ചിതറിത്തെറിച്ചു. കുഴിബോംബുകള്‍ ഏറെയുള്ള പ്രദേശത്തുകൂടി സ്വജീവന്‍ പണയം വച്ചു റാവുവിനെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതു വസന്തകുമാര്‍ ആയിരുന്നു.

അന്നു മുതല്‍ അദ്ദേഹത്തിന് 85 ബറ്റാലിയനില്‍ പുതിയ പേര് വീണു: ഡെയര്‍ ഡെവിള്‍ ! ധീരതയ്ക്ക് അംഗീകാരമായി അധികം വൈകാതെ വസന്തകുമാറിന് സ്ഥാനക്കയറ്റവും ലഭിച്ചു.

Advertisement