ഉറക്കത്തിലായിരുന്ന ബാലു ഒന്നുമറിഞ്ഞില്ല, അര്‍ജുന്‍ കള്ളം പറഞ്ഞത് ഭയം കാരണം?

29

കൊച്ചി: കഴിഞ്ഞ മാസമാണ് വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും കാര്‍ അപകടത്തെ തുടര്‍ന്നാണ് മരിച്ചത്. മരണശേഷം ബാലുവിന്റെ കുടുംബം സംശയങ്ങള്‍ പ്രകടിപ്പിച്ചതോടെ സംഭവം വീണ്ടും ചര്‍ച്ച ചെയ്യുകയാണ് കേരളം.

Advertisements

കേരളത്തെ ഇത്രമേല്‍ കരയിപ്പിച്ച മറ്റൊരു മരണം അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ലെന്ന് വേണം പറയാന്‍.
അപകട സമയത്ത് ബാലഭാസ്‌കറായിരുന്നു വാഹനമോടിച്ചിരുന്നത് എന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍ നല്‍കിയ മൊഴി.

അപകടം നടക്കുമ്പോള്‍ ലക്ഷ്മിയും ബാലുവും ഉറക്കത്തിലായിരുന്നു എന്നും അര്‍ജുന്‍ പറയുന്നുണ്ട്. എന്നാല്‍, ഇതിന് നേര്‍ വിപരീതമാണ് ലക്ഷ്മി പൊലീസിനും കുടുംബത്തിനും നല്‍കിയ മൊഴി. ഇതായിരുന്നു കേസ് നല്‍കാന്‍ കുറ്റുംബത്തെ പ്രേരിപ്പിച്ചത്.

ലക്ഷ്മി പറയുന്നതാണ് സത്യമെങ്കില്‍ അപകടത്തിന് കാരണം താനാണെന്ന് വരികയാണെങ്കില്‍ കേസുമായി ഒരുപാട് നടക്കേണ്ടി വരുമോയെന്ന ചിന്തയാണോ അര്‍ജുനെ കൊണ്ട് ഇങ്ങനെ ഒരു മൊഴി നല്‍കാന്‍ കാരണമാക്കിയിരിക്കുന്നത് എന്നാണ് കണക്ക് കൂട്ടപെടുന്നത്.

എന്നാല്‍, ലക്ഷ്മി ഉറങ്ങിയ സമയത്താണ് താന്‍ ഡ്രൈവര്‍ സീറ്റില്‍ നിന്നും ഇറങ്ങിയതെന്നും ബാലു വാഹനം ഓടിക്കാന്‍ തുടങ്ങിയതെന്നുമാണ് അര്‍ജുന്‍ പറയുന്നത്. ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു എന്നും അദ്ദേഹം ഉറക്കമായിരുന്നു എന്നുമാണ് ലക്ഷ്മി നല്‍കിയിരിക്കുന്ന മൊഴി.

ഡ്രൈവര്‍ അര്‍ജുന്റെ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ മുന്‍പ് ചില കേസുകളില്‍ പ്രതിയായിരുന്നതായി പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.

Advertisement