മൊഹാലിയില്‍ ഓപ്പണര്‍മാരുടെ താണ്ഡവം: സെഞ്ചുറി നേടി ധവാന്‍ ഉറഞ്ഞു തുള്ളുന്നു: ഇന്ത്യ പടുകൂറ്റന്‍ സ്‌കോറിലേക്ക്

21

മൊഹാലി: ഓസ്ട്രേലിയക്കെതിരായ പരമ്പരയിലാദ്യമായി ഫോമിലെത്തിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ശിഖര്‍ ധവാന് മൊഹാലിയില്‍ സെഞ്ചുറി. 44 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ധവാന്‍ 97 പന്തില്‍ സെഞ്ചുറിയിലെത്തി.

Advertisements

എന്നാല്‍ തകര്‍ത്തുകളിച്ചിരുന്ന രോഹിത് സെഞ്ചുറിക്കരികെ പുറത്തായി. 92 പന്തില്‍ 95 റണ്‍സെടുത്ത രോഹിതിനെ ജേ റിച്ചാര്‍ഡ്സണ്‍ 31-ാം ഓവറില്‍ ഹാന്‍ഡ്സ്‌കോമ്പിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

35 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റിന് 233 നിലയിലാണ് ഇന്ത്യ. ധവാനൊപ്പം(125) രാഹുലാണ്‌
(13) ക്രീസില്‍.

ധവാന്‍ തകര്‍ത്തടിച്ച് തുടങ്ങിയപ്പോള്‍ രോഹിത് ക്ഷമയോടെയാണ് ബാറ്റിംഗാരംഭിച്ചത്. ധവാന് ഫോമിലെത്താനുള്ള അവസരങ്ങള്‍ ഒരുക്കികയായിരുന്നു രോഹിത് ശര്‍മ്മ. ആദ്യ പവര്‍പ്ലേയില്‍ ഇന്ത്യ 58 റണ്‍സെടുത്തു.

18-ാം ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. 15-ാം തവണയാണ് രോഹിതും ധവാനും 100 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. അര്‍ദ്ധ സെഞ്ചുറിക്ക് ശേഷം ഹിറ്റ്മാന്‍ കത്തിക്കയറുകയായിരുന്നു.

നാല് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. വിശ്രമം അനുവദിച്ച എം എസ് ധോണിക്ക് പകരം ഋഷഭ് പന്തും അമ്പാട്ടി റായുഡുവിന് പകരം കെ എല്‍ രാഹുലും ഷമിക്ക് പകരം ഭുവിയും ജഡേജയ്ക്ക് പകരം ചാഹലും ടീമിലെത്തി. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അതേസമയം ജയം ഓസ്ട്രേലിയക്കായാല്‍ പരമ്പര വിജയിക്കായി അവസാന ഏകദിനം വരെ കാത്തിരിക്കണം.

Advertisement