Home Uncategorized

ബഷിയും സോനുവും മക്കളും ചേര്‍ന്ന് ആഘോഷമാക്കിയ ബേബി ഷവറിനു പിന്നാലെ മഷൂറയ്ക്ക് സീമന്ത ചടങ്ങ് ഒരുക്കി വീട്ടുകാര്‍; ഷോപ്പിംഗ് ആഘോഷം!

62
MASHURA BASHEER

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്.

Advertisements

mashura bashi

ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ബഷീറിന്റെ രണ്ടാമത്തെ ഭാര്യയായ മഷൂറ ഗര്‍ഭിണിയായതോടെ ഈ വിശേഷങ്ങളാണ് ഇപ്പോള്‍ ഇവരുടെ അക്കൗണ്ടുകളില്‍ നിറയെ. ബഷീറിന്റെ ആദ്യഭാര്യ സുഹാനയും മഷൂറയും സഹോദരിമാരെ പോലെയാണ് ഒരു വീട്ടില്‍ കഴിയുന്നത്.

ALSO READ-നല്ലതാണെങ്കില്‍ അഭിനയിക്കൂ, മലയാളത്തില്‍ നീ സിനിമ ചെയ്യുന്നത് കണ്ടാല്‍ മതി; തന്നോട് പറഞ്ഞത് വെളിപ്പെടുത്തി ഭാവന

ഇവരുടെ സ്നേഹത്തിന്റെ നേര്‍ക്കാഴ്ചയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിശേഷങ്ങള്‍ തെളിയിക്കുന്നത്. മഷൂറ തന്റെ കുടുംബത്തോടൊപ്പം മാംഗ്ലൂരില്‍ വെച്ച് ബേബി ഷവര്‍ ചടങ്ങുകള്‍ നടത്തിയിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും മഷൂറയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

mashura 1bashi

ഇപ്പോഴിതാ പ്രഗ്‌നന്‍സിയുടെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ് മഷൂറ. ആദ്യത്തെ കണ്‍മണിയായതിനാല്‍ മഷൂറയുടെ വീട്ടുകാര്‍ മഷൂറയുടെ സ്വന്തം വീടായ മാംഗ്ലൂരില്‍ വെച്ച് ബേബി ഷവറിന് പിന്നാലെ സീമന്തം ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം അവസാനത്തോടയൊണ് സീമന്തം ചടങ്ങ് നടക്കുക.

ALSO READ-ഒരടി കൊടുത്താൽ വേഗം ആ വേദന പോകും, എന്നാൽ മാനസികമായി ഏൽപ്പിക്കുന്ന പ്രഹരം അങ്ങനെയല്ല: ദിലീപ് വിഷയത്തിൽ നടി ഉമാ നായർ

ആ ചടങ്ങിനായി വൈകാതെ ബഷീറും കുടുംബവും മംഗലാപുരത്തേക്ക് പോകും. ഇപ്പോഴിതാ സീമന്തം ചടങ്ങുകള്‍ മനോഹരമായി നടത്താനുള്ള ഷോപ്പിങിലും മറ്റുമാണ് മഷൂറയും സോനുവും ബഷീറും. ഇതാണ് പുതിയ വീഡിയോയിലൂടെ കുടുംബം പങ്കുവെയ്ക്കുന്നത്.

സീമന്തത്തിന് മഷൂറ സാരിയാണ് താന്‍ ധരിക്കുകയെന്നും മമ്മയ്ക്കും ഉടുത്ത് കാണാനാണ് താല്‍പര്യമെന്നും മഷൂറ പറയുന്നുണ്ട്. എല്ലാവരുടേയും ആഗ്രഹം പോലെ പച്ച നിറത്തിലുള്ള സാരി തന്നെ വാങ്ങിക്കുമെന്നും മഷൂറ വീഡിയോയില്‍ പറയുന്നു.

Advertisement