മദ്യപിച്ചു മദോന്മത്തനായി വിവാഹ വേദിയില്‍ നിന്നും ഇറങ്ങി മുകേഷ്; കല്യാണം എന്താ ബാറില്‍വെച്ചാണോ നടത്തുന്നതെന്ന് തിരിച്ചടിച്ച് താരം

2994

നായകനായും, സഹനടനായും വന്നു മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. രാഷ്ട്രീയ രംഗത്തും തന്റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവില്‍ മുകേഷ് സ്പീക്കിംഗ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതകഥകള്‍ പറയുകയാണ് അദ്ദേഹം. പഴയ കാല താരങ്ങളെക്കുറിച്ചും പഴയ ഷൂട്ടിംഗ് അനുഭവങ്ങളുമെല്ലാം ഓരോ എപ്പിസോഡിലും മുകേഷ് പങ്കുവെക്കുാറുണ്ട്. താരത്തിന്റെ ബഡായി ബംഗ്ലാവിലെ പ്രതികരണവും ഏറെ ചര്‍ച്ചയായിരുന്നു. വാക്ചാതുര്യമാണ് മുകേഷിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

ഇപ്പോള്‍ നടന്‍ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജിന്റെ വിവാഹത്തിന്റെ അന്ന് തനിക്ക് നേരെ ഉയര്‍ന്ന വിവാദങ്ങളെ കുറിച്ച് പറയുകയാണ് മുകേഷ്. മുകേഷ് മദ്യപിച്ചു മദോന്മത്തനായി വിവാഹവേദിയില്‍ നിന്നും ഇറങ്ങി പോയി എന്നൊക്കെയാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

Advertisements

ഇതിന് പിന്നാലെയാണ് താരം തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുന്നത്. എന്തുകൊണ്ട് അഭിമുഖങ്ങള്‍ കൊടുക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നു എന്ന അവതാരകന്റെ ചോദ്യത്തിനോട് മറുപടി പറയുന്നതിനിടെയാണ് താരം എല്ലാം തുറന്നുപറഞ്ഞിരിക്കുന്നത്.

സോഷ്യല്‍ മീഡിയയ്ക്ക് പ്ലസും ഉണ്ട് അതുപോലെ ഒരുപാട് നെഗറ്റീവും ഉണ്ട്. നെഗറ്റീവ് സൈഡുകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് എന്നെ പോലെയുള്ള ആളുകളെയാണെന്നും താരം പ്രതികരിക്കുന്നു.

ALSO READ- ജന്മം തന്ന അച്ഛനെക്കാള്‍ കൂടുതല്‍ അച്ഛാ എന്ന് വിളിച്ചത് എന്റെ ഈ അച്ഛനെ! പ്പൊ ഞാന്‍ ഒത്തിരി ഹാപ്പി ആണ്; മല്ലൂസ് ഫാമിലിയിലെ കുഞ്ഞൂസ്!

പലപ്പോഴും താന്‍ തന്നെ ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ എന്ന് ആലോചിക്കാറുണ്ട്. എന്തിനു ഇതിനൊക്കെ പോയി തല വച്ച് കൊടുക്കുന്നു എന്ന് ചിന്തിക്കാറുണ്ടെന്നും മുകേഷ് തുറന്നുപറയുന്നു.

ഇപ്പോള്‍ ഏറ്റവും ലേറ്റസ്റ്റ് എന്ന്പറയുന്നത് മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോയതാണ്. തിരുവനന്തപുരത്താണ് നടന്നത്. അവിടെ പോയി ഭക്ഷണം കഴിച്ചു ഞാന്‍ തിരികെ ഇറങ്ങിയപ്പോള്‍ പഴയ നടി കാര്‍ത്തിക നില്‍ക്കുന്നുണ്ടായിരുന്നു.

ഞാന്‍ അവരെ വിഷ് ചെയ്തു. അപ്പോള്‍ അവിടെ ഈ ഓണ്‍ലൈന്‍ മീഡിയക്കാര്‍ ഇങ്ങനെ ചുറ്റിനും നില്‍ക്കുന്നതുമുണ്ട്. ഞാന്‍ കാര്‍ത്തികയോട് പറഞ്ഞു, അവര്‍ക്ക് എന്തെങ്കിലും കൊടുത്തോ, സൂക്ഷിക്കണം കേട്ടോ, എല്ലാം കറക്ട് ആയി പറയണം എന്നു്. ഇത് കേട്ട് മീഡിയക്കാര്‍ അടുത്തേക്ക് വന്നു, അതുകണ്ടോണ്ട് ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു നല്ല ഫുഡ്, ഞാന്‍ കഴിച്ചിട്ട് വരുവാ, അത്രയേ ഉള്ളെന്നും പറഞ്ഞു കാറില്‍ കയറി.

ALSO READ- പേരില്ലാത്ത ഈ യുവാവിന് ജീവന്‍ നല്‍കുന്നതില്‍ അതിയായ സന്തോഷം; ഗംഭീര മേയ്‌ക്കോവറില്‍ ടൊവിനോ തോമസ്; ആളെ മനസിലായില്ലല്ലോ എന്ന് ആരാധകര്‍!

അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ പലവിധ ചോദ്യങ്ങള്‍ വരും. അതുകൊണ്ട് അവിടെ നിന്നും തമാശ പറഞ്ഞാണ് പിരിയുന്നത്. പക്ഷെ, ഈ സംഭവം എന്നാല്‍ അധികം വൈകാതെ സോഷ്യല്‍ മീഡിയയില്‍ എത്തി. ‘മദ്യപിച്ചു മദോന്മത്തനായി വിവാഹ വേദിയില്‍ നിന്നും ഇറങ്ങിയ മുകേഷ് കാര്‍ത്തികയോട്’ – എന്നൊക്കെയുള്ള ടൈറ്റിലില്‍ ആണ് ആ ക്ലിപ്പ് പ്രചരിച്ചത്.

അപ്പോള്‍ എന്താണ് നമ്മള്‍ കരുതേണ്ടത്. നമ്മള്‍ തകര്‍ന്നു പോവുകയാണ്. കാരണം നമ്മള്‍ വിവാഹത്തിന് പങ്കെടുക്കാന്‍ വേണ്ടിയാണു പോയതെന്നു താരം പറയുന്നു. അതെന്താണ് ബാറില്‍ വച്ചാണോ അപ്പോള്‍ വിവാഹം നടക്കുന്നത്. ഇങ്ങനെ നട്ടാല്‍ കിളിക്കാത്ത സംഭവങ്ങള്‍ ആണ് പുറത്തുവരുന്നതെന്നും മുകേഷ് പറയുന്നു.

Advertisement