മാസ്റ്ററിൽ വിജയ് ചിത്രങ്ങളിലെ സ്ഥിരം ക്ലീഷേകൾ ഉണ്ടാവില്ല, എനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും വിജയ് സാർ തന്നിരുന്നു: ലോകേഷ് കനകരാജ്

76

തമിഴകത്തന്റെ ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ചിത്രം മാസ്റ്റർ റിലീസിന് ഒരുങ്ങുകയാണ്. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തെക്കുറിച്ച് വളരെയേരെ പ്രതീക്ഷയിലാണ് ഏവർക്കും.

അതേ സമയം മാസ്റ്റർ 50 ശതമാനവും തന്റെ സിനിമയാണെന്ന് പറയുകയാണ് ലോകേഷ് കനകരാജ് ഇപ്പോൾ. വിജയ് ചിത്രങ്ങളിലെ സാധാരണ ഘടകങ്ങളെല്ലാം ഉണ്ടായിരിക്കുമ്പോൾ തന്നെ ക്ലീഷേകൾ ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും സംവിധായകൻ വ്യക്തമാക്കി.

Advertisements

തമിഴ് മാധ്യമമായ വികടന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. എനിക്കൊപ്പം എത്തുമ്പോൾ ഒരു പുതുമ വേണമെന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നു. വിജയ് ചിത്രങ്ങളിലെ ക്ലീഷേകളുടെ സ്ഥാനത്ത് പുതുമ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.

എനിക്ക് എന്താണോ ശരിയെന്ന് തോന്നുന്നത് അത് ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും വിജയ് സാർ തന്നിരുന്നുവെന്നും ലോകേഷ് കനകരാജ് പറഞ്ഞു. 50 ശതമാനം ഒരു വിജയ് ചിത്രവും 50 ശതമാനം തന്റെ സിനിമയും എന്ന നിലയ്ക്കാണ് മാസ്റ്ററിനെ നോക്കിക്കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തൂ.

അതേ സമയം വിജയ് സിനിമയിലേക്ക് താൻ വന്നതിനെക്കുറിച്ചും ലോകേഷ് മനസു തുറന്നു. കൈതി ചെയ്യുന്ന സമയത്താണ് വിജയ് സാർ പുതിയ സംവിധായകരുടെ കഥകൾ കേൾക്കുന്നതായി അറിഞ്ഞത്. കൈതിയുടെ അവസാന ഷെഡ്യൂൾ നടക്കുന്ന സമയത്താണ് അദ്ദേഹത്തെ പോയി കണ്ടത്.

മാനഗരമാണ് വിജയ് സാർ കണ്ടിരുന്ന എന്റെ ചിത്രം. അര മണിക്കൂറിൽ കഥ പറഞ്ഞു. ആലോചിച്ചിട്ട് മറുപടി തരാമെന്ന് പറഞ്ഞു. പിറ്റേന്ന് അദ്ദേഹത്തിന്റെ മാനേജർ വിളിച്ചു. പിന്നീട് വിജയ് സാർ നേരിട്ടും പറഞ്ഞു പടം ചെയ്യാമെന്ന്.

മാസ്റ്റർ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതിന് ശേഷം മൂന്നാല് മാസം താനുൾപ്പെടെയുള്ളവർ ഡിപ്രഷനിലായിരുന്നെന്നും ലോകേഷ് വ്യക്തമാക്കി.

ഈ സമയത്തും ആരാധകർ കാണിച്ച ഉത്സാഹമായിരുന്നു ഊർജം നൽകിയതെന്നും കൂട്ടിച്ചേർത്തു. ജനുവരി 13 ന് തിയറ്ററിലാണ് ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി 5 മുതൽ തിയ്യറ്ററുകൾ തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുവാദം കൊടുത്തതിനാൽ കേരളത്തിലും മാസ്റ്റർ എത്തുമെന്നാണ് അറിയുന്നത്.

Advertisement