മമ്മൂട്ടിയോ മോഹൻലാലോ തിലകനെ വിലക്കില്ല, അതിന് പിന്നിൽ വലിയ സ്ഥാനങ്ങളിൽ ഇരുന്ന സിനിമ ദുരുപയോഗം ചെയ്യുന്ന ചിലരായിരുന്നു: തുറന്നടിച്ച് വിനയൻ

99

മലയാള സിനിമയിലെ താരരാജാക്കൻമാരായ മമ്മൂട്ടിയോ മോഹൻലാലോ നടൻ തിലകനെ വിലക്കില്ലെന്ന് സംവിധായകൻ വിനയൻ. അങ്ങനെ സംഭവിച്ചത് സിനിമ ദുരുപയോഗം ചെയ്യുന്ന ചിലർ വലിയ സ്ഥാനങ്ങളിൽ ഇരുന്നത് കൊണ്ടാണെന്നും വിനയൻ വ്യക്തമാക്കി.

വ്യക്തിപരമായി ആർക്കും തിലകനോട് ശത്രുതയില്ലായിരുന്നു. എല്ലാം ചില നിയമങ്ങളുടെ പുറത്ത് ചെയ്തതാണെന്നും വിനയൻ പറയുന്നു. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് വിനയൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഫെഫ്കയുടെ നേതൃത്വത്തിന് തിലകനെ വിലക്കണമെന്നതിൽ വാശിയുണ്ടായിരുന്നു. വിനയൻ എന്ന സംവിധായകന്റെ സിനിമയിൽ അഭിനയിച്ച ഒരാൾ മലയാള സിനിമയിൽ ഇനി വേണ്ടെന്നായിരുന്നു തീരുമാനമെന്നും വിനയൻ പറയുന്നു.

Advertisements

ഫെ്ഫ്ക അടക്കമുള്ള പല സംഘടനകളും എന്തൊക്കെയോ നിയമങ്ങളുടെ പുറത്ത് പ്രവർത്തിക്കുന്നതാണ്. അതുകൊണ്ടാണ് തിലകൻ എന്ന നടനെ വിലക്കിയതും. അല്ലാതെ വ്യക്തിപരമായി ആർക്കും അദ്ദേഹത്തോട് ശത്രുതയില്ലെന്നും വിനയൻ പറഞ്ഞു. തിലകനെ വിലക്കുന്ന തീരുമാനം മാറ്റിയിരുന്നെങ്കിൽ അദ്ദേഹം കുറച്ച് കാലങ്ങൾ കൂടി ജീവിച്ചേനെ.

അവസാനം അദ്ദേഹത്തിന് നാടകത്തിലേക്ക് മടങ്ങേണ്ടി വന്നു. കൃിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിൽ നിന്ന് അദ്ദേഹത്തെ മാറ്റി. ഇത്തരം കാര്യങ്ങൾ കാരണം വല്ലാതെ പ്രയാസപ്പെട്ടിരുന്നു. തകർന്ന് പോയിരുന്നു അദ്ദേഹം.

തിലകന്റെ കണ്ണ് നിറഞ്ഞ് കണ്ടിട്ടുള്ള അപൂർവ്വം ചിലരിൽ ഒരാളായിരുന്നു താനെന്നും വിനയൻ പറഞ്ഞു. പത്ത് വർഷത്തെ തന്റെ പഥനത്തിനെക്കാൾ തിലകൻ തന്നോട് സംസാരിച്ച പ്രയാസങ്ങളാണ് വിനയൻ ഇപ്പോഴും ഓർക്കുന്നത്. ആരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ലെന്നാണ് വിനയൻ പറഞ്ഞത്.

വിനയന്റെ വാക്കുകൾ ഇങ്ങനെ:

മലയാള സിനിമയിൽ തിലകനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തവരുണ്ട്. അതു പോലെ തന്നെ അദ്ദേഹം മോനെ പേല കണ്ട പല പ്രമാണികളും ഉണ്ട്. അവർക്കാർക്കും അദ്ദേഹത്തോട് ദേഷ്യമുണ്ടായിരുന്നില്ല. പക്ഷെ എന്ത് സാഹചര്യമെന്നെനിക്കറിയില്ല. ചില ആളുകൾക്ക് സിനിമ ഭയങ്കരമായി ദുരുപയോഗം ചെയ്ത് പലരെയും തെറ്റിദ്ധരിപ്പിക്കാൻ പറ്റും.

അത്തരം ബുദ്ധിയുള്ള ചിലരൊക്കെ തലപ്പത്ത് വന്നാൽ അവർക്ക് ഇഷ്ടകേടുളളവർക്ക് നിലനിൽക്കാൻ പറ്റാത്ത അവസ്ഥ വരും. അത് കൊണ്ടാണ് തിലകൻ ചേട്ടനെയൊക്കെ പുറത്താക്കിയത്. അത്തരം ഒരു ഗ്രൂപ്പ് ഉണ്ടായി കഴിഞ്ഞിരുന്നു. അല്ലാതെ വലിയ മുൻനിര താരങ്ങളായ മോഹൻലാലോ മമ്മൂട്ടിയോ ഒരിക്കലും തിലകൻ ചേട്ടനെ വിലക്കണം എന്ന് പറയുമെന്ന് എനിക്ക് തോന്നുന്നില്ല.

Advertisement