മമ്മൂക്ക ചെയ്ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാൻ സാധിക്കില്ലെന്ന നല്ല ബോധ്യമുള്ളയാളാണ് ഞാൻ: മോഹൻലാൽ

22

വര്‍ത്തമാനകാലത്തോ ഭാവിയിലോ മലയാള സിനിമയെ കുറിച്ച്‌ സുദീര്‍ഘമായ ഒരു പഠനം നടന്നുകഴിഞ്ഞാല്‍ അതിന്റെ അച്ചുതണ്ടായി വര്‍ത്തിക്കുക രണ്ട് പേരുകളായിരിക്കും, മോഹന്‍ലാല്‍, മമ്മൂട്ടി. നാൽപ്പത്‌
വര്‍ഷത്തിലധികമായി ഇരുവരും മലയാള സിനിമാ മേഖലയെ സ്വന്തം ചുമലുകളില്‍ താങ്ങി നിറുത്തുകയാണ്. അഭിനയപ്രതിഭകളായ യുവതാരങ്ങള്‍ ഉദയം ചെയ്യുന്നുണ്ടെങ്കിലും മമ്മൂട്ടി-മോഹന്‍ലാല്‍ ദ്വയങ്ങള്‍ മലയാള സിനിമയ്‌ക്ക് സമ്മാനിച്ച സംഭാവനങ്ങള്‍ അവാച്യമാണ്.

അതുകൊണ്ടുതന്നെയാണ് ഇരുവരും എപ്പോഴും താരതമ്യത്തിന് വിധേയരാകുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേരില്‍ അവരുടെ ആരാധകര്‍ ഏറ്റുമുട്ടാറുള്ള കാഴ്‌ചകള്‍ക്ക് താരങ്ങളുടെ അഭിനയജീവിതത്തോളം പ്രായം വരും. ആരാധകര്‍ കാണിക്കുന്ന ഇത്തരം അമിതാവേശങ്ങള്‍ക്ക് ഒരുപരിധിവരെ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മമ്മൂട്ടിയും മോഹന്‍ലാലും പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

Advertisements

എന്നാല്‍ ഇപ്പോഴിതാ താരയുദ്ധമല്ല, ആരോഗ്യകരമായ മത്സരമാണ് തനിക്കും മമ്മൂട്ടിക്കും ഇടയിലുള്ളതെന്ന് പറയുകയാണ് സാക്ഷാല്‍ മോഹന്‍ലാല്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച്‌ ലാല്‍ മനസു തുറന്നത്. മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഒരു താരയുദ്ധം നിലനില്‍ക്കുന്നുണ്ടെന്ന് മലയാളികള്‍ വിശ്വസിക്കുന്നുണ്ട്. അത് ശരിയാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മഹാനടന്‍.

മോഹന്‍ലാലിന്റെ വാക്കുകള്‍-

യുദ്ധമൊന്നുമില്ല ആരോഗ്യകരമായ മത്സരമുണ്ടാവാം. മമ്മൂട്ടി ചെയ്‌ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ലായെന്ന ബോധ്യമുള്ളയാളാണ് ഞാന്‍. പിന്നെ ഞാന്‍ എന്തിനാണ് അദ്ദേഹത്തോട് യുദ്ധത്തിന് പോകുന്നത്. അദ്ദേഹത്തിന് നല്ല റേോളുകള്‍ കിട്ടുമ്ബോള്‍ എനിക്കും നല്ല റോളുകള്‍ കിട്ടണമെന്ന് ഞാന്‍ കൊതിക്കാറുണ്ട്. അതില്‍ എന്താണ് തെറ്റ്. ഒരാളെ ഇല്ലാതാക്കാന്‍ മറ്റൊരാള്‍ ശ്രമിക്കുമ്ബോഴല്ലേ പ്രശ്‌നമുള്ളൂ.

Advertisement