ആ സമയത്ത് സിത്താരയെ കണ്ട് ഞാനും ജയറാമും അന്തം വിട്ട് നിന്ന് പോയിട്ടുണ്ട്: വെളിപ്പെടുത്തലുമായി സുരേഷ് ഗോപി

4438

തെന്നിന്ത്യൻ സിനിമകളിൽ മലയാളമടക്കമുള്ള ഭാഷകളിൽ ഒരുകാലത്ത് നായികയായി തിളങ്ങി നിന്ന താരസുന്ദരിയാണ് നടി സിത്താര. മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ തമിഴ് ഭാഷകളിലും നടി സജീവമായിരുന്നു.

മഴവിൽക്കാവടി, വചനം, ജാതകം, ചമയം പോലുളള മലയാള സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളെ ആണ് സിത്താര അവതരിപ്പിച്ചത്. തമിഴകത്തും സൂപ്പർതാരങ്ങൾക്ക് അഭിനയിച്ചിട്ടുള്ള സിത്താരയുടെ സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ പടയപ്പയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

Also Read
അന്നൊക്കെ മമ്മൂട്ടിയെ കൂവി തോൽപ്പിക്കാൻ ഒരു കാരണവുമില്ലാത ആളുകൾ എത്തുമായിരുന്നു: വെളിപ്പെടുത്തലുമായി ഷിബു ചക്രവർത്തി

1986 ൽ പുറത്തിറങ്ങിയ കാവേരി എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി മലയാളത്തിൽ എത്തിയത്. കാവേരി കഴിഞ്ഞ് ജി അരവിന്ദൻ സംവിധാനം ചെയ്ത ഒരിടത്ത് എന്ന സിനിമയിലൂടെ സിത്താര വീണ്ടും മലയാളത്തിൽ സജീവമായി.

ഇപ്പോഴും സിനിമ സീരിയൽ മേഖലയിൽ സിത്താര നിറ സാന്നിധ്യമാണ് സിത്താര. അതേ സമയം മലയാളത്തിന്റെ സൂപ്പർതാരവും എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി തനിക്ക് ഏറ്റവും ഇഷ്ടമുള്ള നായികയായ സിത്താരയെ കുറിച്ച് തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് ഇപ്പോൾ.

താൻ മാത്രമല്ല നടൻ ജയറാമും അന്തം വിട്ടു നോക്കിനിന്ന നായികകൂടിയാണ് സിത്താര എന്നാണ് സുരേഷ് ഗോപി പറയുന്നത്. സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ:

Also Read
ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതായി, ചേട്ടത്തിയും മോളും ജീവിക്കുന്നത് ഇപ്പോൾ ഇങ്ങനെ: കലാഭവൻ മണിയുടെ സഹോദരന്റെ അഭിമുഖം വീണ്ടും വൈറൽ

സിനിമയിൽ ഞാൻ വന്ന കാലത്ത് ആദ്യമായി കണ്ട സൗത്ത് ഇന്ത്യയിലെ പ്രധാന നായികയായിരുന്നു സിത്താര. കഴിവിന്റെ കാര്യത്തിലും, അഭിനയ മികവിന്റെയുമൊക്കെ കാര്യത്തിൽ ഞാനും നടൻ ജയറാമുമൊക്കെ ഒന്ന് മേലോട്ട് നോക്കി കണ്ട ഒരു പ്രകടനക്കാരിയായിരുന്നു നടി സിത്താരയുടേത്.

വചനം, ഒരുക്കം തുടങ്ങിയ സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു പിന്നെ ഗുരു. അതിൽ ഒരുമിച്ചുള്ള സീനുകൾ ഉണ്ടായിരുന്നില്ലെങ്കിലും അതും എണ്ണത്തിൽ കൂട്ടാം. ഇതിൽ വചനം എന്ന ചിത്രത്തിൽ ഞാനും ജയറാമും സിത്താരയും ഒരുമിച്ചു ഉണ്ടായിരുന്നു.

ഇതിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഞങൾ സിത്താരയുടെ അഭിനയം കണ്ട് അന്തം വിട്ട് നിന്നിട്ടുള്ളത്. അതേ ചിത്രത്തിലെ നീർമിഴി പീലിയിൽ നീർമണി തുളുമ്പി എന്ന ഗാനം ആ സമയത്ത് വലിയ ഹിറ്റായിരുന്നു.
ഇപ്പോഴും ആ ഗാനത്തെ പറ്റി പലരും മെസ്സേജ് അയക്കാറുണ്ട്. പക്ഷെ പിന്നീട് സിത്താര തമിഴ്, കന്നഡ എന്നൊക്കെ പറഞ്ഞു ഞങ്ങളെ വിട്ടു ഓടി പോയി. അവർ സമയത്ത് വളരെ തിരക്കുള്ള ഒരു അഭിനേത്രി ആയിരുന്നു എന്നും സുരേഷ്‌ഗോപി പറയുന്നു.

അതേ സമയം 47 കാരിയായ നടി സിത്താര ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല എന്നത് ഇപ്പോഴും ആരാധകരെ വിഷമിപ്പിക്കുന്ന ഒന്നാണ്. ഒറ്റക്കുള്ള ജീവിതവുമായി പൊരുത്തപ്പെട്ടു അതുകൊണ്ട് വിവാഹം വേണം എന്ന് ഒരിക്കലും തോന്നിയിട്ടില്ല എന്ന് സിത്താര പറഞ്ഞിരുന്നു.

Also Read
മമ്മുട്ടിയുടെ നായികയായി എഴുപുന്ന തരകനിൽ എത്തിയ നമ്രത ശിരോദ്കറിന് ദളപതി വിജയിയുമായി ഒരു ബന്ധമുണ്ട്, അതെന്താണെന്ന് അറിയാവോ

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരാണ് സിത്താരയുടെ ജന്മ സ്ഥലം. അച്ഛൻ പരമേശ്വരൻ നായർ ‘അമ്മ വത്സല നായർ. അച്ഛൻ ഇലക്ടിസിറ്റിയിൽ എൻജിനിയർ ആയിരുന്നു, അമ്മയും ഇലക്ട്രിസിറ്റി ഓഫീസിൽ ഓഫീസർ ആയിരുന്നു. താരത്തിന് രണ്ടു സഹോദരങ്ങളാണ് ഉള്ളത് പ്രതീഷും അഭിലാഷും.

Advertisement