ഞാനും ഒരു സിനിമ സംവിധാനം ചെയ്തേക്കാം: വെളിപ്പെടുത്തലുമായി ദുൽഖർ സൽമാൻ

33

ബോളിവുഡിലും തെന്നിന്ത്യയിലും സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച് കൊണ്ട് നിറഞ്ഞു നിൽക്കുന്ന യുവസൂപ്പർതാരമാണ് മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക ദുൽഖർ സൽമാൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായകനായെങ്കലും അധികം മാസ് ചിത്രങ്ങളിൽ അഭിനയിക്കാത്ത ഒരു താരം കൂടിയാണ് ദുൽഖർ സൽമാൻ.

അത്തരം ചിത്രങ്ങളിൽ നിന്ന് താരം എന്തുകൊണ്ടാണ് വിട്ടുനിൽക്കുന്നത് എന്ന ചോദ്യങ്ങളും ആരാധകരിൽ നിന്നും പലപ്പോഴും ഉയർന്നിരുന്നു.ഇപ്പോഴിതാ അതിന് മറുപടിയുമായി ദുൽഖർ സൽമാൻ തന്നെ എത്തിയിരിക്കുകയാണ്.

Advertisements

മാസ് ചിത്രങ്ങളോട് തനിക്ക് വിരോധമില്ലെന്നും എന്നാൽ മാസ് ചിത്രങ്ങളിൽ മാസ് മാത്രം പോരെന്നും ആയിരുന്നു ദുൽഖൽ സൽമാന്റെ മറുപടി. ദുൽഖറിന് മാസ് സിനിമകളോട് എന്തെങ്കിലും ഇഷ്ടക്കേടുണ്ടോ എന്ന ചോദ്യത്തിന് അത്തരത്തിലുള്ള ഇഷ്ടക്കേടുകളൊന്നും ഇല്ലെന്നും മാസ് സിനിമയിൽ എന്തെങ്കിലും കഥയും കൂടി വേണമെന്നുമായിരുന്നു ദുൽഖറിന്റെ മറുപടി.

അല്ലാതെ വെറുതെ മാസ് മാത്രം കാണിച്ച് കാര്യമില്ലെന്നും ദുൽഖർ പറയുന്നു. സിനിമ സംവിധാനത്തിലേക്ക് കടക്കാൻ എന്തെങ്കിലും പ്ലാനുണ്ടോ എന്ന ചോദ്യത്തിന് സംവിധാനമൊക്കെ ഉടനെ നടക്കുമോയെന്ന് തനിക്ക് അറിയില്ലെന്നും ഒരേസമയം ഒരുപാട് കാര്യങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു ദുൽഖറിന്റെ മറുപടി.

മലയാള സിനിമകളായാലും അന്യഭാഷാ സിനിമകളായാലും നിർമാണമായാലും വിതരണമായാലുമൊക്കെ എല്ലാം ചെയ്യുമ്പോൾ ഭംഗിയായി ചെയ്യണമെന്ന ആഗ്രഹമുണ്ട്. എപ്പോഴെങ്കിലും ഞാനും ഒരു സിനിമ സംവിധാനം ചെയ്തേക്കാം എന്നായിരുന്നു ദുൽഖറിന്റെ മറുപടി.

റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ബോബി സഞ്ജയ് തിരക്കഥയെഴുതുന്ന സല്യൂട്ട് എന്ന ചിത്രത്തിൽ ഒരു മുഴുനീള പൊലീസ് വേഷത്തിൽ എത്തുകയാണ് ദുൽഖർ സൽമാൻ ഇപ്പോൾ.
ഇൻസ്‌പെക്ടർ അരവിന്ദ് കരുണാകരൻ എന്ന പൊലീസുകാരനായാണ് ചിത്രത്തിൽ ദുൽഖർ സൽമാൻ സല്യൂട്ടിൽ എത്തുന്നത്.

കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടതുകൊണ്ടാണ് സല്യൂട്ടിന്റെ ഭാഗമാകാൻ ആഗ്രഹിച്ചതെന്നും മലയാളത്തിൽ ഇതിന് മുൻപ് വന്ന വാപ്പച്ചി ഉൾപ്പെടെയുള്ളവർ ചെയ്ത പൊലീസ് കഥാപാത്രവുമായി ഈ സിനിമയിലെ തന്റെ കഥാപാത്രത്തിന് സാമ്യം തോന്നാൻ സാധ്യതയില്ലെന്നും ദുൽഖർ പറയുന്നു. ഫ്‌ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിൽ ആണ് ദുൽഖർ മനസ്സ് തുറന്നത്.

കുറുപ്പ് സിനിമയെ കുറിച്ചുള്ള വിശേഷങ്ങളും ദുൽഖർ അഭിമുഖത്തിൽ പങ്കുവെച്ചു. കുറുപ്പ് ഉറപ്പായും തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്നും പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിക്കുന്ന സിനിമയായതുകൊണ്ട് അത് ഏറ്റവും ഭംഗിയാക്കാനുള്ള എല്ലാ എഫർട്ടും തങ്ങൾ എടുത്തിട്ടുണ്ടെന്നും അത് ഭംഗിയായി തന്നെ വരട്ടെയെന്നും ദുൽഖർ പറയുന്നു.

Advertisement