മാസ്‌കും വെച്ച് ഷാളുമിട്ട് ഒരു സാധാരണ കുട്ടിയെ പോലെയാണ് ഞാൻ അവിടെ ചെന്നത്, 25 വയസ്സുള്ള ഒരാൾ ആയിരുന്നു പ്രശ്‌നക്കാരൻ, ഞെട്ടിക്കന്ന ആ സംഭവത്തെ കുറിച്ച് അന്ന രാജൻ

141

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ എത്തി പിന്നീട് മലയാളകളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അന്ന രേഷ്മ രാജൻ. കഴിഞ്ഞ ദിവസം ആലുവയിൽ വെച്ച് ഒരു സ്വകാര്യ ടെലികോം കമ്പനിയുടെ ഓഫീസിൽ താരത്തെ പൂട്ടിയിട്ടത് വലിയ വാർത്തായായി മാറിയിരുന്നു.

ഇപ്പോഴിതാ സിം കാർഡ് എടുക്കാൻ ചെന്നപ്പോൾ തന്നെ സ്വകാര്യ ടെലികോം കമ്പനി ജീവനക്കാർ പൂട്ടിയിട്ട സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അന്ന രാജൻ. പുതിയ സിം കാർഡ് എടുക്കാൻ എത്തിയ നടിയും സ്ഥാപനത്തിലെ ജീവനക്കാരും തമ്മിൽ തർക്കം ഉണ്ടാവുകയും തുടർന്ന് താരത്തെ അവർ പൂട്ടിയിടുകയും ആയിരുന്നു.

Advertisements

ടെലികോം കമ്പനി ജീവനക്കാർ മാപ്പ് പറഞ്ഞതോടെ വിഷയം ഒത്തുതീർപ്പ് ആക്കിയെന്നും എന്നാൽ ആ സമയം താൻ പേടിച്ച് പോയെന്നും ഇനിയാർക്കും ഇങ്ങനെ ഒരനുഭവം വരരുതെന്നും നടി ഒരു സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി. ഷോറൂമിൽ സിം കാർഡിന്റെ പോർട്ടിങ്ങിനായി പോയതാണ്. അവർ വളരെ മോശമായിട്ടാണ് പെരുമാറിയത്.

Also Read
എത്ര നല്ലകാര്യങ്ങൾ ചെയ്താലും ചീത്തയാണെന്ന് പറയുന്ന ചിലരുണ്ട്, ഒരാൾ വിചാരിച്ചാൽ മതി മറ്റൊരാളുടെ കരിയറും ജീവിതവും തന്നെ ഇല്ലാതാക്കാൻ: വൈറലായി കാവ്യ മാധവന്റെ വാക്കുകൾ

ഞാൻ പേടിച്ച് പോയി ഇരുന്ന് കരയുക ആയിരുന്നു. അച്ഛന്റെ സ്ഥാനത്ത് ചെറുപ്പം മുതൽ കണ്ട ആളുകളെയാണ് അപ്പോൾ വിളിച്ചത്. അച്ഛൻ രാഷ്ട്രീയക്കാരനാണ് അതുകൊണ്ടാണ് ഇവരെ വിളിച്ചത്. ഞാൻ മാസ്‌ക് ഒക്കെ ഇട്ട് ഷാളൊക്കെ ഇട്ട് സാധാരണ കുട്ടിയായിട്ടാണ് പോയത്.

ഷട്ടർ ഒക്കെ ഇട്ട് പൂട്ടിയത് വിഷമമായി അവർ വന്ന് മാപ്പ് പറഞ്ഞു. 25 വയസ്സുള്ള ഒരാൾ ആയിരുന്നു. പ്രശ്‌നമാക്കേണ്ട എന്ന് കരുതി ഒത്തു തീർപ്പാക്കി. പക്ഷേ ഇനിയൊരാൾക്ക് ഇങ്ങനെ ഒരനുഭവം വരരുത്. അമ്മയിടെ സിം ശരിയാക്കാനാണ് പോയത്. അപ്പോൾ ഐഡി കാർഡ് വേണമെന്ന് പറഞ്ഞു.

കാർഡ് എടുത്തിരുന്നില്ല അതിന്റെ പേരിൽ തർക്കമായി. ഞാൻ മാനേജറുടെ ഫോട്ടോ എടുത്തു. അതവർക്ക് ഇഷ്ടമായില്ല ഷട്ടർ അടച്ചു ഇതായിരുന്നു പ്രശ്‌നം എന്നും താരം പറയുന്നു. ഒക്ടോബർ ആറ് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. അലുവ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള വിഐയുടെ സ്ഥാപനത്തിലാണ് നടിയെ പൂട്ടിയിട്ടത്.

സിം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ നടിയെ വിഐയുടെ ജീവനക്കാർ പൂട്ടിയിടുക ആയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അന്ന രാജൻ ആലുവ പോലീസിൽ പരാതി നൽകുകയും ചെയ്തു. അതേ സമയം ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, തലനാരിഴ എന്നീ ചിത്രങ്ങളാണ് അന്നയുടെതായി ഇനി റിലീസിന് തയ്യാറെടുക്കുന്നത്.

Also Read
ബിന്ദു പണിക്കരുടെ ആ കഥാപാത്രം ചെയ്യാൻ ഏറെ ആഗ്രഹമുണ്ടായിരുന്നു, അവരോട് എനിക്ക് ഭയങ്കര അസൂയയാണ്: ഗ്രേസ് ആന്റണി പറഞ്ഞത് കേട്ടോ

അങ്കമാലി ഡയറീസിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ അന്ന മോഹൻലാലിന്റെ വെളിപ്പാടിന്റെ പുസ്തകം, മമ്മൂട്ടിയുടെ മധുരരാജ, അയ്യപ്പനും കോശിയും, രണ്ട് തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

Advertisement