എല്ലാം തന്നത് കലയാണ്, പ്രണയിച്ചിട്ടുണ്ട്, ഒരു കൂട്ട് വേണമെന്ന് തോന്നിയ അപൂർവ്വം നിമിഷങ്ങളുണ്ട്: മനസ്സു തുറന്ന് സുബി സുരേഷ്

55

മിമിക്രി രംഗത്ത് നിന്നും എത്തി പിന്നീട് ടെലിവിഷൻ രംഗത്തും സിനിമയിലും മിന്നി തിളങ്ങിയ താരമാണ് സുബി സുരേഷ്. നിരവധി സിനിമകളിൽ ചെറുതും വലുതുമായി വേഷങ്ങൾ അവതരിപ്പിച്ച സുബി ഒട്ടനവധി ടെലിവിഷൻ പ്രോഗ്രാമുകളിലും പങ്കെടുത്തിട്ടുണ്ട്.

സിനിമയിൽ ഹാസ്യവേഷങ്ങളും നന്നായി കൈകാര്യം ചെയ്യുന്ന സുബി ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ സുബി പങ്കുവെയ്ക്കുന്ന തന്റെ വിശേഷങ്ങളും പുതിയ പേഫാട്ടോസും ഒക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

Advertisements

അതേ സമ.ം കരിയറിൽ ഏറെ തിളങ്ങിയെങ്കിലും സുബി എന്തുകൊണ്ട് വിവാഹിത ആയില്ല എന്ന ചോദ്യം പലപ്പോഴും ഉയർന്നിട്ടുണ്ട്. ഇപ്പോൾ ഈ സംശയങ്ങൾക്ക് മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഒരു അഭിമുഖത്തിലാണ് സുബി സുരേഷ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

More Articles:
ഇതാണ് ശരിക്കുമുള്ള ഞാൻ: സുബി സുരേഷിന്റെ ‘ഒറിജിനൽ’ ഫോട്ടോ കണ്ട് കണ്ണുതള്ളി ആരാധകർ

സുബി സുരേഷിന്റെ വാക്കുകൾ ഇങ്ങനെ:

വിവാഹം ചെയ്യില്ല എന്നൊന്നും തീരുമാനിച്ചിട്ടില്ല. ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയ അപൂർവ്വം സന്ദർഭങ്ങളുമുണ്ട്. പക്ഷേ ജീവിക്കാൻ ഒരു കൂട്ട് അത്യാന്താപേക്ഷികമൊന്നുമല്ല. അത് എന്റെ ജീവിതം കൊണ്ട് തെളിയിച്ചിട്ടുമുണ്ട്. എനിക്ക് എന്റെ കുടുംബമുണ്ട്.

വളരെ സ്നേഹത്തോടെ ജീവിക്കുന്ന എന്റെ കുടുംബത്തിലേക്ക് മറ്റൊരാൾ കടന്ന് വരുമ്‌ബോൾ ഇപ്പോഴുള്ള സന്തോഷം പോകുമോ എന്ന പേടിയുണ്ട്. എന്റെ അമ്മയും അച്ഛനും അനിയനും അവന്റെ കുടുംബവുമാണ് വലുത്. സ്വതന്ത്ര്യം പോകുമെന്ന പേടി അല്ല, കുടുംബസമാധാനം പോകുമോ എന്ന പേടിയാണ്. വിവാഹം ചെയ്യുകയാണെങ്കിൽ തന്നെ അറേഞ്ച്ഡ് ആയിരിക്കില്ല.

ആരെ എങ്കിലും കണ്ട് ഇഷ്ടപ്പെട്ട് ഒപ്പം വേണമെന്ന് തോന്നിയാൽ ആകാം. അതിനുള്ള അനുവാദം വീട്ടിൽ നിന്ന് തന്നിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് പ്രണയിച്ചിട്ടുണ്ട്. എന്നെ ആരും തേച്ചിട്ട് പോയതല്ല.വിവാഹത്തിലേക്ക് പോകാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ നിർത്തി.

എന്തുണ്ടെങ്കിലും വീട്ടിൽ പറയാറുണ്ട്. എനിക്ക് വിവരവും ബോധവും ആയിട്ടുണ്ടെന്ന് വീട്ടുകാർക്കിപ്പോൾ തോന്നുന്നുണ്ട്. അതുകൊണ്ട് ഇഷ്ടം പോലെ ചെയ്തോ എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ആ ലൈസൻസ് കിട്ടിയതിന് ശേഷം ഞാൻ ആരെയും കണ്ടുമുട്ടിയിട്ടുമില്ല. കൊവിഡ് കാലത്ത് ചില തിരിച്ചറിവുകൾ ഉണ്ടായി. ജീവിതത്തിൽ ആരൊക്കെ ഒപ്പമുണ്ടാകും എന്നൊക്കെ മനസിലായി.

More Articles:
നിന്റെ അച്ഛനോട് പോയി പറഞ്ഞു നോക്കെടാ ഡാഷ് മോനെ; തെറി കമന്റിട്ടവന് അതിലും ഇടിവെട്ട് മറുപടി നൽകി സുബി സുരേഷ്

നമ്മളോട് സ്നേഹമുള്ളവർ കുറേ കൂടി അടുപ്പിക്കാം എന്നൊക്കെ തോന്നി. മോശം തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. എല്ലാം അമ്മയോട് ചോദിച്ചാണ് ചെയ്യാറുള്ളത്. ഒരു ഡ്രസ് തിരഞ്ഞെടുക്കുമ്പോൾ പോലും അമ്മയോട് ചോദിക്കും. ഏറ്റവും നല്ല തീരുമാനം ഈ കരിയർ തിരഞ്ഞെടുത്തതാണ്. ചില സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഇതുകൊണ്ട് നല്ലത് മാത്രമേ വന്നിട്ടുള്ളു.

എനിക്ക് മാത്രമല്ല കുടുംബത്തിനും ഗുണമുണ്ടാകുന്ന ഒരു തീരുമാനമായിരുന്നു. ജീവിതം നല്ല രീതിയിൽ മാറ്റി എടുക്കാൻ സാധിച്ചു. എന്റെ സഹോദരനെ നല്ല നിലയിൽ എത്തിക്കാനായി. സ്വന്തമായി വീട് വേണം എന്ന് ആഗ്രഹിച്ചിരുന്നു അതും സാധിച്ചു. എല്ലാം തന്നത് കലയാണെന്നും സുബി പറയുന്നു.

എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറയാണ് സുബിയുടെ ജന്മദേശം. അച്ഛൻ സുരേഷ്, അമ്മ അംബിക, സഹോദരൻ എബി സുരേഷ്. തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും എറണാകുളം സെന്റ്. തെരേസാസ് കോളേജിലുമായിരുന്നു സുബിയുടെ സ്‌കൂൾ കോളജ് പഠനം. സ്‌കൂൾ പഠനകാലത്തു മുൻപേ സുബി നൃത്തം പഠിയ്ക്കാൻ തുടങ്ങിയിരുന്നു.

More Articles:
സുബി സുരേഷിനെ തവള അമ്മച്ചിയെന്ന് വിളിച്ച് സൈബർ മനോരോഗി, കിടിലൻ മറുപടി കൊടുത്ത് വായടപ്പിച്ച് സുബി, ചോദിച്ച് വാങ്ങിയതെന്ന് ആരാധകർ

ബ്രേക്ക് ഡാൻസായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്‌കിറ്റുകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകൾ സുബി ചെയ്തിട്ടുണ്ട്.

വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളിൽ കോമഡി സ്‌കിറ്റുകൾ സുബി അവതരിപ്പിച്ചിട്ടുണ്ട്.
സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരികയായിരുന്നു സുബി. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006 ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്.

എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ സുബി സുരേഷ് അഭിനയിച്ചിട്ടുണ്ട്.

Advertisement