അയ്യായിരത്തിന് മുകളിൽ അന്ന് മോഹൻലാലിന് പ്രതിഫലം ലഭിച്ചിരുന്നില്ല, പക്ഷേ ശശിയേട്ടൻ പറഞ്ഞു പതിനായിരം രൂപ തരും ഇനി അതാണ് നിങ്ങളുടെ റേറ്റ്; അനുഭവം പറഞ്ഞ് സീമ

1556

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് ഐവി ശശി. മോഹൻലാലിന്റെ അതിമാനുഷിക കഥാപാത്രങ്ങൾക്ക് തുടക്കമിട്ടതി തന്നെ ഐവി ശശു സംവിധാനം ചെയ്ത ദേവസുരം എന്ന സർവ്വകാല ഹിറ്റോടുകൂടിയായിരുന്നു.

സിനിമയിൽ മോഹൻലാലിന്റെ തുടക്കകാലത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ഐവി ശശിയുടെ ഭാര്യയും നടിയുമായ സീമ. ഐവി ശശിയും മോഹൻലാലുമായുള്ള ആദ്യ സിനിമയെ കുറിച്ചും മോഹൻലാലിന്റെ വില്ലൻ കഥാപാത്രങ്ങളെ കുറിച്ചുമെല്ലാമായിരുന്നു സീമ മനസുതുറന്നത്.

Advertisements

മോഹൻലാലിനെ കുറിച്ചുള്ള സീമയുടെ വാക്കുകൾ ഇങ്ങനെ:

മോഹൻലാൽ ഐവി ശശിയെ കാണാൻ മദ്രാസിൽ വരുന്നത് ‘മഞ്ഞിൽവിരിഞ്ഞ പൂക്കൾ’ എന്ന ചിത്രം തിയേറ്ററിൽ നിറഞ്ഞോടുന്ന സമയത്തായിരുന്നു. അത് ചാൻസ് ചോദിച്ചല്ലായിരുന്നു. ശശിയേട്ടനെ പരിചയപ്പെടാൻ വേണ്ടി മാത്രമായിരുന്നു.

തനിക്ക് അവസരം തരണമെന്ന് ലാൽ ഒരിക്കലും ശശിയേട്ടനോട് പറഞ്ഞിട്ടില്ല. വീട്ടിൽ നിന്നും ഇറങ്ങാൻ നേരം അഹിംസയിൽ ഒരു വില്ലൻ വേഷമുണ്ടെന്നും ചെയ്യാമോ എന്ന് ശശിയേട്ടൻ മോഹൻലാലിനോട് അങ്ങോട്ട് ചോദിക്കുകയായിരുന്നു. ചെയ്യാം സർ എന്ന് പെട്ടെന്ന് തന്നെ ലാൽ മറുപടി നൽകി.

എത്രയാ നിങ്ങളുടെ റേറ്റ് എന്ന് ചോദിച്ചപ്പോൾ കൃത്യമായ ഒരു പ്രതിഫലമൊന്നും ലഭിച്ചിട്ടില്ല സർ എന്നായിരുന്നു ലാലിന്റെ മറുപടി. അയ്യായിരത്തിന് മുകളിൽ അക്കാലത്ത് മോഹൻലാലിന് പ്രതിഫലം ലഭിച്ചിരുന്നില്ല. പതിനായിരം രൂപ തരും ഇനി അതാണ് നിങ്ങളുടെ റേറ്റ് എന്ന് ശശിയേട്ടൻ പറഞ്ഞു.

മോഹൻലാലിന് ശശിയേട്ടനും ദാമോദരൻമാഷും കൂടി നിശ്ചയിച്ച പ്രതിഫലമായിരുന്നു അത് . ലാലിനെവെച്ചെടുത്ത ആദ്യ ഷോട്ട് കോഴിക്കോടായിരുന്നു. തുറന്ന ഒരു ജീപ്പിൽ വേഗത്തിൽ ഓടിച്ചുവന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്ത് അതിൽ നിന്ന് ഇറങ്ങിവരണം.

സിറ്റുവേഷൻ ലാലിന് പറഞ്ഞുകൊടുത്തു. പക്ഷേ ശശിയേട്ടൻ പറഞ്ഞുകൊടുത്തതിൽ നിന്ന് വ്യത്യസ്തമായാണ് ലാൽ ചെയ്തത്. ജീപ്പ് ബ്രേക്ക് ചെയ്ത ശേഷം അതിന്റെ ഡോർ തുറന്ന് ഇറങ്ങിവരാതെ മുന്നിലുള്ള ഗ്ലാസിൽ കയ്യൂന്നി ചാടി വരികയാണ് ലാൽ ചെയ്തത്. അത് ശശിയേട്ടനെ അത്ഭുതപ്പെടുത്തിയെന്നും സീമ വ്യക്തമാക്കുന്നു

Advertisement