മോഹൻലാലിന്റെ രണ്ടാമൂഴത്തിനും വിക്രമിന്റെ കർണനും മുന്നേ കുരുക്ഷേത്ര എത്തി; അർജുൻ നായകനായ ചിത്രത്തിന്റെ ട്രെയിലർ സൗത്തിന്ത്യയിലാകെ തരംഗമാകുന്നു

25

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ രണ്ടാമൂഴത്തിനും ചിയ്യാൻ വിക്രമിന്റെ കർണനും മുൻപേ എറിഞ്ഞ് കന്നഡയിൽ നിന്ന് കുരുക്ഷേത്ര എത്തുന്നു. മഹാഭാരതത്തെ ആസ്പദമാക്കി കന്നഡയിൽ നിന്നൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം കുരുക്ഷേത്രയുടെ തമിഴ് ട്രെയിലർ പുറത്തിറങ്ങി. ജെകെ ഭാരവി രചിച്ച് നാഗന്ന സംവിധാനം ചെയ്ത ഇതിഹാസ ചിത്രമാണിത്.

ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തെ ആസ്പദമാക്കി റാണ എഴുതിയ ഗാദായുദ്ധ എന്ന ഇതിഹാസകാവ്യത്തെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. ദുര്യോധനന്റെ വീക്ഷണകോണിൽ നിന്ന് മഹാഭാരതയുദ്ധത്തിന്റെ പുനർവ്യാഖ്യാനമാണ് കഥ.

Advertisements

അംബരീഷ്, വി രവിചന്ദ്രൻ, പി രവിശങ്കർ, അർജുൻ സർജ, സ്നേഹ, മേഘന രാജ്, സോനു സൂദ്, ഡാനിഷ് അക്തർ , നിഖിൽ കുമാർ, ഹരിപ്രിയ, ശ്രീനിവാസ മൂർത്തി, ശ്രീനാഥ്, ശശികുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
ദുര്യോദനനായി ദർശൻ എത്തുമ്‌ബോൾ വി. രവിചന്ദ്രൻ കൃഷ്ണനാകുന്നു. സ്നേഹപാഞ്ചാലി, അർജുൻകർണൻ, അംബരീഷ്ഭീഷ്മർ, ശ്രീനാഥ്ധൃതരാഷ്ട്രർ, ഡാനിഷ് അക്തർഭീമൻ, മേഘ്ന രാജ്ഭാനുമതി, സോനു സുഡ്അർജുനൻ. ഓഗസ്റ്റ് ഒൻപതിന് റിലീസ് ചെയ്ത ചിത്രത്തിന്റെ തമിഴ് പതിപ്പ് ഈ പതിനഞ്ചിന് തിയറ്ററുകളിലെത്തും.

അതേ സമയം മഹാഭാരതം ആസ്പദമാക്കിയും സിനിമകൾ വരാനിരിക്കുകയാണ്. രണ്ടാമൂഴം എന്ന പേരിൽ മലയാളത്തിൽ നിന്നും സിനിമയാക്കാൻ പ്രഖ്യാപിച്ചെങ്കിലും പാതി വഴിയിൽ നിന്ന് പോവുകയായിരുന്നു. എന്നാൽ ബോളിവുഡിൽ ആമീർ ഖാനും മഹാഭാരതം സിനിമയാക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. അധികം വൈകാതെ ഈ ചിത്രങ്ങളെല്ലാം എത്തുമെന്നാണ് അറിയാൻ കഴിയുന്നത്.

Advertisement