ദുബായിയിലെ പുതിയ വീട്ടിൽ വമ്പൻ പാചക പരീക്ഷണങ്ങളുമായി മോഹൻലാൽ, ഉണ്ടാക്കിയത് എന്താണെന്ന് അറിയാതെ അന്തംവിട്ട് ആരാധകർ

534

മലയാളത്തിന്റെ താരരാജവ് മോഹൻലാൽ കഴിഞ്ഞ ആഴ്ചയാണ് തന്റെ പുതിയ സിനിമ ദൃശ്യം 2 ന്റെ ഷൂട്ടിങ് പൂർത്തിയാക്കി ദുബായിക്ക് പറന്നത്. ഐപിൽ ഫൈനൽ മൽസരം കാണാൻ മോഹൻലാൽ എത്തിയത് വലിയ വാർത്തയായിരുന്നു.

കൂടാതെ കഴിഞ്ഞ ദിവസമായിരുന്നു നടന്റെ ദുബായിലെ വീട്ടിലെ പാലുകാച്ചകൾ ചടങ്ങ് നടന്നിരുന്നത്. എന്നാൽ ഇപ്പോൾ ദുബായിയിൽ മോഹൻലാലിന്റെ പുതിയ വീടിൻറെ ഗൃഹപ്രവേശനം. ആഘോഷം ആക്കിയിരിക്കുകയാണ് ആരാധകർ. പുതിയ വീട്ടിലെ അടുക്കളയിൽ മോഹൻലാൽ നടത്തിയ പാചക പരീക്ഷണത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ദൂബായ് ആർപി ഹൈറ്റ്‌സിലാണ് താരത്തിന്റെ പുതിയ അപ്പാർട്ട്‌മെന്റ്. ഈ വിവരം മോഹൻലാൽ ഫാൻസിന്റെ ട്വിറ്റർ പേജിലൂടെയാണ് പുറത്തെത്തിയത്. എന്നാൽ ഇപ്പോൾ അതേപോലെ തന്നെ ഫാൻസ് പേജിലൂടെയാണ് മോഹൻലാലിന്റെ പുതിയ വീട്ടിലെ പാചക പരീക്ഷണവും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മോഹൻലാൽ ഉണ്ടാക്കുന്ന ഭക്ഷണം രുചിച്ചു നോക്കാനും ആളുണ്ട്. ഭക്ഷണം ഒരു പാനിൽ വച്ചാണ് ഉണ്ടാക്കുന്നത്. പെട്ടെന്ന് നോക്കിയാൽ ദ്രാവക രൂപത്തിലെ എന്തോ ഒന്നാണ് കാണാൻ കഴിയുക.എന്നാൽ അവസാനം ഉണ്ടായി വരുന്ന സംഗതി ദ്രവരൂപത്തിലല്ല. മറ്റൊരു പാത്രത്തിലേക്ക് ഓംലറ്റ് രൂപത്തിലെ ഭക്ഷണം മാറ്റുന്ന ചിത്രവും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

അതേ സമയം ജീത്തു ജോസഫ് മോഹൻലാൽ ചിത്രങ്ങളായ ദൃശ്യം 2 ഉം റാമും ഇപ്പോൾ എഢിറ്റിങ്ങ് ടേബിളിലാണ് ഉള്ളത്. സംവിധായകൻ തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്തു വിട്ടത്. കഴിഞ്ഞ 46 ദിവസമായി ദൃശ്യം 2 ന്റെ ചിത്രീകരണം ആലുവയിലും തൊടുപുഴയിലുമായി നടക്കുകയായിരുന്നു.

ചിത്രീകരണം പായ്ക്കപ്പ് പറഞ്ഞതിന് ശേഷം മോഹൻലാൽ നേരെ പോയത് ദുബായിലേയ്ക്കായിരുന്നു. ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് നടൻ വിദേശത്തേയ്ക്ക് പറന്നത്. നേരത്തെ തന്റെ അടുത്ത സുഹൃത്തായ സമീർ ഹംസയുമായി ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിൽക്കുന്ന മോഹൻലാലിന്റേയും സുചിത്രയുടെയും ചിത്രങ്ങൾ ഇതിനോടകം ആരാധക ശ്രദ്ധ നേടിയിരുന്നു.