മമ്മൂട്ടിയാണേൽ പറ്റില്ല, മോഹൻലാൽ ആണെങ്കിൽ നിർമ്മിക്കാം എന്ന് പറഞ്ഞ് ഓഴിവായത് ഒൻപത് നിർമ്മാതാക്കൾ, എന്നിട്ടും മമ്മൂട്ടി ആ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റാക്കി

24076

നാൽപതിലധികം വർഷമായി മലയാള സിനിമയിടെ നെടും തൂണായി നിൽക്കുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. എന്നാൽ അദ്ദേഹത്തിന്റെ കരിയറിന്റെ ആദ്യ കാലത്ത് ധാരാളം ചിത്രങ്ങൾ പരാജയമായിരുന്നു. തുടരെ തുടരെ ചിത്രങ്ങൾ പരാജയപ്പെട്ടതോടെ മമ്മൂട്ടി എന്ന നടന്റെ കാലം കഴിഞ്ഞെന്നും വിമർശകർ പറഞ്ഞു.

എന്നാൽ പരാജയമായ നടൻ മതിയെന്ന് ഉറപ്പിച്ചുകൊണ്ട് കഥാകൃത്ത് ടെന്നീസ് ജോസഫും സംവിധായകൻ ജോഷിയും ഒരു ചിത്രം ഒരുക്കാൻ തീരുമാനിച്ചു. ന്യൂ ഡൽഹി എന്ന് പേരും നൽകി. എന്നാൽ നായകൻ മമ്മൂട്ടിയാണെന്ന് അറിയുന്ന നിർമാതാക്കൾ ആ ചിത്രം ചെയ്യാൻ വിസമ്മതിച്ചു.

Advertisements

ഒൻപത് നിർമാതാക്കളാണ് മമ്മൂട്ടി നായകൻ ആണെങ്കിൽ ന്യൂ ഡൽഹി ചെയ്യാൻ തയാറല്ലെന്ന് അറിയിച്ചത്. മോഹൻലാൽ നായകനായാൽ ചിത്രം ചെയ്യാമെന്നും അവരിൽ പലരും അറിയിച്ചു. എന്നാൽ ചിത്രം മമ്മൂട്ടിയെ നായകനായി ഒരുക്കണമെന്ന് തന്നെയായിരുന്നു ജോഷിയുടെ തീരുമാനം.

ഒടുവിൽ ദൈവത്തെ പോലെ ഒരു നിർമാതാവിനെ അവർക്ക് ലഭിച്ചു, ജോയ് തോമസ്. സുരേഷ് ഗോപി, വിജയ രാഘവൻ, സുമലത എന്നിവർ അഭിനയിച്ച ചിത്രത്തിൽ വില്ലനാകാൻ ടി ജി രവിയെ ആണ് പരിഗണിച്ചത്. എന്നാൽ ഇനി വില്ലൻ വേഷങ്ങൾ ചെയ്യുന്നില്ലെന്ന തീരുമാനത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു രവി.

അതുകൊണ്ട് ആ വേഷം ജഗന്നാഥ വർമ്മയെ തേടിയെത്തി. ചിത്രം ആദ്യ ഷോയിൽ തന്നെ മികച്ച അഭിപ്രായം നേടി. അക്കാലത്തെ വമ്പൻ ബോക്സ് ഓഫീസ് വിജയമായി മാറിയ ചിത്രം മലയാളത്തിലെ സർവ്വകാല ഹിറ്റികളുടെ ലിസ്റ്റിലാണ് ഇന്നും ഉള്ളത്.

Advertisement