പലരും ആ ബന്ധം വേണ്ട എന്ന് പറഞ്ഞിരുന്നു പക്ഷേ: ആദ്യ വിവാഹത്തെ പറ്റി ഗായിക രഞ്ജിനി ജോസ് പറഞ്ഞത്

10394

ഗായികയായും അഭിനേത്രിയായും മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് രഞ്ജിനി ജോസ്.
ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളിൽ പാടികൊണ്ടാണ് പാട്ടിന്റെ ലോകത്തെക്ക് രഞ്ജിനി ജോസ് എത്തിയത്. ഇപ്പോൾ മലയാള സിനിമ പിന്നണി ഗാനരംഗത്തെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന ഗായികമാരിൽ ഒരാളാണ് രഞ്ജിനി ജോസ്.

രഞ്ജിനിയുടെ അച്ഛൻ ഒരു സിനിമ നിർമ്മാതാവ് കൂടെയാണ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ബോളിവുഡിലും പാടിയ ഒരു ഗായികയാണ് രഞ്ജിനി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച രഞ്ജിനി വളരെ വേഗം തന്നെ ഗായികയായി വളരുക ആയിരുന്നു.

Advertisements

ചലച്ചിത്ര പിന്നണി ഗായകർക്ക് ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ശബ്ദത്തിനുടമ കൂടിയാണ് ഗായിക രഞ്ജിനി ജോസ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങൾക്ക് ഗാനം ആലപിച്ചിട്ടുള്ള രഞ്ജിനി സോഷ്യൽ മീഡിയയിലും സജീവമാണ്. പാട്ടിനെ ജീവനുതുല്യം സ്നേഹിക്കുന്ന രഞ്ജിനി ജോസിന് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരേറെയുണ്ട്.

Also Read
മറ്റ് ആരുടെയെങ്കിലും അണ്ടർവെയർ ഉപയോഗിച്ചിട്ടുണ്ടോ, സെ ക് സി ന് ഇടയിൽ ഉറങ്ങിയിട്ടുണ്ടോ, കുക്കുവിനോടും ലിജോയോടും ദീപ ചോദിച്ചത് കേട്ടോ

ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു. മെഡിസിന് സീറ്റ് കിട്ടിയിട്ടും അതു വേണ്ടെന്ന് വെച്ച് സംഗീത ലോകത്തേക്ക് കടന്ന പ്രതിഭയാണ് രഞ്ജിനി. പിന്നണി ഗായികയായി പ്രവർത്തിക്കുന്നതിനൊപ്പം തന്നെ ഏക എന്ന മ്യൂസിക് ബാൻഡും രഞ്ജിനിയുടേതായിട്ടുണ്ട്.

നടനും ഗാന രചയിതാവും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത കിങ് ഫിഷ് എന്ന ചിത്രത്തിനു വേണ്ടി രഞ്ജിനി ഒരുക്കിയ തീം സോങ്ങ് അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. പ്ലസ് ടു വിൽ പഠിക്കുമ്പോഴാണ് രഞ്ജിനി തന്റെ സിനിമ പിന്നണി ഗാന രംഗത്തേക്കുള്ള അരങ്ങേറ്റം നടത്തിയത്.

മേലേവാര്യത്തെ മാലാഖകുട്ടികൾ ആയിരുന്നു ആദ്യ ചിത്രം. ഇരുനൂറിലധികം സിനിമകളിൽ രഞ്ജിനി പാടിയിട്ടുണ്ട്. ഗായികയ്ക്ക് പിറകേ ഒരു നടി കൂടെയാണ് രഞ്ജിനി. റെഡ് ചില്ലിസ് പോലെയുള്ള സിനിമകളിൽ രഞ്ജിനി ജോസ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സ്വന്തം ബാൻഡിന്റെ കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണ് രഞ്ജിനി.

അടുത്തിടെ കപ്പ ടി വിയുടെ ഹാപ്പിനെസ്സ് പ്രോജക്ടിന് നൽകിയ അഭിമുഖത്തിൽ രഞ്ജിനി തന്റെ ആദ്യ വിവാഹത്തെ കുറിച്ചു പറഞ്ഞിരുന്നു. റാം നായർ ആയിരുന്നു രഞ്ജിനിയുടെ ഭർത്താവ്. ആ ബന്ധം ഡിവോഴ്‌സിൽ എത്തിയിരുന്നു. 2013 ലാണ് ഇവർ വിവാഹിതരായത്. ആ ബന്ധത്തെ പറ്റി രഞ്ജിനി പറയുന്നതിങ്ങനെ.

നമ്മൾ എടുക്കുന്ന തീരുമാനം തെറ്റാണെന്ന് വിചാരിച്ചല്ല ഓരോ കാര്യങ്ങൾ ചെയ്യുന്നത്. പലരും ആ ബന്ധം വേണ്ട എന്ന് പറഞ്ഞിരുന്നു. ഫ്രിക്ഷൻസ് ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ. പക്ഷെ എപ്പോഴെങ്കിലും എല്ലാം ശെരിയാകും എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. പക്ഷെ പിന്നെയാണ് എനിക്ക് മനസിലായത് ഒരു പ്രായം കഴിഞ്ഞാൽ ആളുകൾ പിന്നെ മാറുകയില്ല.

അതിനു പകരം അഡ്ജസ്റ്റ് ചെയ്യാൻ തുടങ്ങും. അങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നത് നമ്മുടെ എതിരെ ഉള്ള ആൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിൽ ആ ബന്ധം വേണ്ടാന്ന് വയ്ക്കുന്നതാണ് നല്ലത്. അദ്ദേഹം ഇന്നും എനിക്ക് പ്രിയപെട്ടവനാണ്. ഒരു കൈയോ കാലോ എന്നോക്കെ ഉള്ള പോലത്തെ സ്നേഹമ അണ്. ഒരു പേപ്പറിൽ ഒപ്പ് വച്ചെന്ന് പറഞ്ഞു മനസിലെ സ്നേഹം ഇല്ലാതാക്കില്ലലോ എന്നായിരുന്നു രഞ്ജിനി പറഞ്ഞത്.

Also Read
സെ ക് സ് ചെയ്യുമ്പോൾ നന്നായി വേദനിപ്പിക്കും, വേദനിച്ച് ഞാൻ നിലവിളിക്കുമ്പോൾ കൈ കൊണ്ട് വാ പൊത്തിപ്പിടിക്കും, അവന്റെ സുഖം അതാണ്: സംയുക്ത പറയുന്നു

Advertisement