ഞാൻ വെറും കൊച്ചുകുട്ടി ആണെന്നാണ് അവരുടെയൊക്കെ വിചാരം, അതു മാറാൻ അങ്ങനെ ചെയ്യണമായിരുന്നു: തുറന്നു പറഞ്ഞ് അൻസിബ ഹസൻ

402

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് അൻസിബ ഹസൻ. മലയാളത്തിൽ വലിയ ജനപ്രീതി നേടിയ ചിത്രമായ ദൃശ്യത്തിലൂടെ ആണ് അൻസിബ ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

അതേ സമയം ബാലതാരം ആണെന്നുള്ള തന്റെ ഇമേജ് മാറാൻ വർഷങ്ങളോളം വേണ്ടി വന്നിരുന്നു എന്ന് തുറന്നു പറയുകയാണ് അൻസിബ ഹസൻ ഇപ്പോൾ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിബിഐ സീരീസിലെ അഞ്ചാം ഭാഗത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടിയിപ്പോൾ. സിനിമയുടെ വിശേഷങ്ങൾ പറയുന്നതിന് ഒപ്പം വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് സിനിമാ ജീവിതത്തെ കുറിച്ച് അൻസിബ സംസാരിച്ചത്.

Advertisements

ബാലതാരം ആണെന്നുള്ള തന്റെ ഇമേജ് മാറിയത് ദൃശ്യത്തിന്റെ രണ്ടാം ഭാഗം വന്നതോടെയാണ് എന്നാണ് അൻസിബ പറയുന്നത്. ആദ്യം ദൃശ്യത്തിൽ അഭിനയിച്ചതിന് ശേഷം ഒത്തിരി ഓഫറുകൾ തനിക്ക് വന്നിരുന്നു. പക്ഷേ അവസാനം അവർ കൺഫ്യൂഷനിൽ ആവും. അൻസിബ എന്ന് പറയുമ്പോൾ ഒരു കൊച്ച് ആയിട്ടല്ലേ പ്രേക്ഷകരുടെ മനസിലുള്ളത്.

Also Read
ഒന്നും വിചാരിക്കരുത് ശപിക്കരുത് എന്നൊക്കെ അന്ന് പറഞ്ഞിരുന്നു, ദിലീപിനെ കുറിച്ച് ഷംന കാസിം പറഞ്ഞത് കേട്ടോ

അപ്പോൾ വലിയ ക്യാരക്ടറുകൾ കൊടുത്താൽ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. കുട്ടി ഇമേജിൽ നിന്നും പുറത്ത് കടക്കാൻ ഏഴ് വർഷം തനിക്ക് വേണ്ടി വന്നു എന്നാണ് അൻസിബ പറയുന്നത്. ദൃശ്യം 2 ഇറങ്ങിയതോടെ ആണ് അത്തരമൊരു മാറ്റം വരുന്നതും. അതിന് മുൻപ് എവിടെ പോയാലും പ്ലസ് ടു വിൽ അല്ലേ പഠിക്കുന്നത് എന്നായിരുന്നു ചോദ്യം.

അതൊക്കെ ഇപ്പോൾ മാറി അല്ലെങ്കിൽ കെജിഎഫോ, ആർആർആറോ പോലെ ദൃശ്യത്തിന് മുകളിൽ വരുന്നൊരു സിനിമ ചെയ്യണമായിരുന്നു എന്നാണ് അൻസിബ പറയുന്നത്. അതേ സമയം സിനിമയിലെ റോളുകളെ കുറിച്ചുള്ള തന്റെ അഭിപ്രായവും സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചും അഭിമുഖത്തിൽ നടി വ്യക്തമാക്കി.

നായികയാവണം എന്നൊക്കെയുള്ള നിർബന്ധമൊന്നും തനിക്കില്ല. നല്ല സിനിമകളുടെ ഭാഗമാവുക, നല്ല റോളുകൾ കിട്ടുക എന്നതിനൊക്കെയാണ് പ്രധാന്യം കൊടുക്കുന്നത്. പഠിച്ച് കൊണ്ടിരിക്കുന്ന താൻ രണ്ട് വർഷം മുൻപാണ് സിനിമ സംവിധാനം ചെയ്യണമെന്ന് തീരുമാനിക്കുന്നത്. ചെറുപ്പം മുതൽ സംവിധാനം തനിക്കൊരു പാഷനാണ്.

മൂന്ന് വർഷം അതിന് പിന്നാലെ പോവുകയും ചെയ്തു. ആ സമയത്ത് അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നു. തിരക്കഥയും സ്വയം എഴുതിയത് ആയിരുന്നുവെന്നാണ് അൻസിബ പറയുന്നത്. അതിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് തൊട്ട് മുൻപാണ് കൊറോണ വരുന്നതും ലോക്ഡൗൺ ആവുന്നതും. അതോടെ എല്ലാം മുങ്ങി. ഇനി അതൊന്ന് റീ സ്റ്റാർട്ട് ചെയ്യണം എന്നുണ്ട്. എപ്പോഴത്തേക്ക് അത് നടക്കും എന്നറിയില്ലെന്നും അൻസിബ പറയുന്നു.

Also Read
വീട്ടിൽ അമ്മ കല്യാണ കാര്യത്തെക്കുറിച്ച് ഒക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്, ഒരാളെ കണ്ടുമുട്ടി ഇഷ്ടപ്പെട്ടു വിവാഹം ചെയ്യുന്നതാണ് താല്പര്യം; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

Advertisement