ലളിതാമ്മ മരിച്ചു കിടക്കുമ്പോൾ ചിലർ കാണിച്ച മനുഷ്യത്വമില്ലായ്മകൾ സങ്കടത്തെക്കാൾ ഏറെ ദേഷ്യമാണ് തോന്നിപ്പിച്ചത്  : മഞ്ജു പിള്ള

553

നടി കെപിഎസി ലളിതയുടെ വിയോഗം ഇനിയും പൂർണ്ണമായി ഉൾക്കൊള്ളാൻ സിനിമാ ലോകത്തിന് കഴിഞ്ഞിട്ടില്ല. ഇന്നും ഉളള് നീറുന്ന വേദനയോടെയാണ് പ്രിയപ്പെട്ട ലളിതാമ്മയെ കുറിച്ച് ഓർക്കുന്നത്. എല്ലാവരുമായി വളരെ അടുത്ത ബന്ധമായിരുന്നു നടിയ്ക്ക്. അതിനാലാണ് ആ വിയോഗം ഇത്രയേറെ വേദനസൃഷ്ടിച്ചത്.

ജീവിതത്തിന്റെ അവസാനാളുകളിലും ക്യാമറയ്ക്ക് മുന്നിൽ നിറഞ്ഞ് നിന്ന മുഖമായിരുന്നു കെപിഎസി ലളിതയുടേത്. അത് അധികം അഭിനേതാക്കൾക്ക് ലഭിക്കുന്ന ഭാഗ്യമല്ല. കെപിഎസി ലളിതയുടെ വിയോഗത്തിന് തൊട്ട് പിന്നാലെയായിരുന്നു മമ്മൂട്ടി ചിത്രം ഭീഷ്മപർവം റിലീസ് ചെയ്തത്. നടിക്കൊപ്പം ചിത്രത്തിൽ നെടുമുടി വേണുവും ഉണ്ടായിരുന്ന. കണ്ണീർ നനവോടെയായിരുന്നു പ്രേക്ഷകർ ആ രംഗങ്ങൾ കണ്ടത്. നവ്യ നായരുടെ ഒരുത്തിയിലും ശ്രദ്ധേയമായ വേഷത്തിൽ ലളിതയുണ്ടായിരുന്നു.

Advertisements

അമ്മ മരിച്ചു കിടന്നപ്പോൾ ചിലർ കാണിച്ച മനുഷ്യത്വമില്ലായ്മകൾ സങ്കടത്തെക്കാൾ ഏറെ ദേഷ്യമാണ് തോന്നിപ്പിച്ചുവെന്നാണ് മഞ്ജു പറഞ്ഞത്. പോയവർക്ക് പോലും സാമാധാനം കൊടുക്കില്ല. അവസാനമായി ഒരു നോക്ക് കാണുന്നതിന് പകരം മെബൈലിൽ പകർത്താനുള്ള വ്യഗ്രതയാണ് നടിയെ ചൊടിപ്പിച്ചത്.

നടിയുടെ വാക്കുകൾ ഇങ്ങനെ…’ സങ്കടത്തെക്കാളേറെ രോഷം തോന്നിയത് സോഷ്യൽ മീഡിയയിലെ കണ്ട ചില കമന്റുകളാണ്. അമ്മ മരിച്ചു കിടക്കുമ്പോൾ ചില മനുഷ്യത്വമില്ലായ്മകൾ നടന്നിരുന്നു. സോഷ്യൽമീഡിയ വന്നതോടെ സ്വാകാര്യത നഷ്ടമായി. മരിച്ചു കിടക്കുന്നവർക്ക് പോലും സമാധാനം കൊടുക്കില്ല. കയ്യിൽ മൊബൈലുമായിട്ടാണ് എത്തുന്നത്. കണ്ടാൽ തൊഴുത് നിൽക്കുകയാണെന്ന് തോന്നും. പക്ഷേ വിഡിയോയും ഫോട്ടോയും എടുക്കുകയാണ്. മരിച്ചു കിടക്കുന്ന മുഖം ഫോട്ടോ എടുത്തിട്ട് അത് ഗ്രൂപ്പുകളിൽ പോസ്റ്റു ചെയ്യുമ്പോൾ എന്ത് ആനന്ദമാണ് കിട്ടുക’; മഞ്ജു ചോദിക്കുന്നു.

ALSO READ

വർഷങ്ങളായി ഞാൻ ആസിഫ് അലിയെ പ്രണയിക്കുന്നു, അന്നും ഇന്നു എനിക്ക് ആസിഫ് അലി തന്നെയാണ് എല്ലാം: നടി ഗായത്രി അശോക്

‘പൊതുദർശന സമയത്തും താൻ നോക്കി നിൽക്കുമ്പോൾ ഇതുപോലെയൊരു സംഭവം നടന്നിരുന്നതായും മഞ്ജു പറയുന്നു. ഒരുത്തൻ രണ്ടു കസേരയിട്ട് അതിന്റെ മുകളിൽ കയറി നിന്ന് മൊബൈലിൽ പടമെടുക്കുകയാണ്. എന്തൊരു മാനസികാവസ്ഥയാണിത്. അമ്മയുടെ അവസാന കാലത്തെ ഫോട്ടോ പ്രചരിപ്പിച്ച് രസം കണ്ടെത്തിയ മനുഷ്യത്വമില്ലാത്തവരും ഒരുപാടുണ്ടെന്നും മഞ്ജു അഭിമുഖത്തിലൂടെ പറയുന്നു. മനുഷ്യവികാരത്തിന് എന്തു വിലയാണുള്ളത്. അതുപോലെ തന്നെ അമ്മ ആശുപത്രിയിൽ കിടന്നപ്പോഴും സോഷ്യൽ മീഡിയ സമാധാനം കൊടുത്തില്ല. കാര്യമറിയാതെ ഒരുപാടു പേർ ബഹളമുണ്ടാക്കി. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് സിനിമാക്കാർ സഹായിക്കുന്നില്ലെന്നായിരുന്നു പരാതി’ എന്നും അന്ന് നടന്ന വിവാദങ്ങളെ കുറിച്ച് മഞ്ജു പറയുന്നുണ്ട്.

‘സിനിമാക്കാർ കണ്ണിൽ ചോരയില്ലാത്തവരല്ല. പൈസ യുടെ ബുദ്ധിമുട്ടായിരുന്നെങ്കിൽ വീടിന്റെ ആധാരം വച്ചിട്ടാണെങ്കിലും ഞാൻ അതിനുള്ള പണം കണ്ടെത്തിയേനെ. പക്ഷേ, സത്യം അതൊന്നും ആയിരുന്നില്ല. ശസ്ത്രക്രിയ ചെയ്യാനാവുന്ന ആരോഗ്യസ്ഥിതിയായിരുന്നില്ല അന്ന് അമ്മയുടേത്. അന്ന് കേട്ടെരു മറ്റൊരു പരാതി മകൻ സിദ്ധാർത്ഥ് ആരേയും അടുപ്പിക്കുന്നില്ല എന്നായിരുന്നു. കെപിഎസി ലളിത എന്ന നടിയുടെ മുഖം നമ്മുടെ മനസ്സിലുണ്ട്. നമുക്കാർക്കും തിരിച്ചറിയാത്ത ഒരു മുഖവുമായി കിടന്ന അമ്മയെ മറ്റുള്ളവരെ കാണിക്കാൻ സിദ്ധുവിന് ഇഷ്ടമല്ലായിരുന്നു. അങ്ങനെ ഒരു സഹതാപം അവൻ ഇഷ്ടപ്പെട്ടില്ല, ഞാനാണെങ്കിലും ചിലപ്പോൾ അങ്ങനെയേ ചെയ്യൂ’… എന്നും മഞ്ജു വ്യക്തമാക്കുന്നുണ്ട്.

Advertisement