വർഷങ്ങളായി തമിഴ് സിനിയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ താരമാണ് അജിത് കുമാർ എന്ന തല അജിത്. തമിഴകത്തിന്റെ ദളപതി വിജയ് കഴിഞ്ഞാൽ പിന്നെ കോളിവുഡിലെ ഏറ്റവും വലിയ താരം അജിത്താണ്.
അതേ സമയം കേരളത്തിലും നിരവധി ആരാധകരാണ് തലയ്ക്ക് ഉള്ളത് ഉള്ളത്. ബാലതാരമായി വന്ന് പിന്നീട് നായികയായി മലയാളികളുടെ മനസ്സ് കീഴടക്കിയ നടി ശാലിനിയെ ആണ് അജിത് വിവാഹം കഴിച്ചിരിക്കുന്നത്.
നിരവധി ബാലതാര വേഷങ്ങൾക്ക് ശേഷം അനിയത്തിപ്രാവിലൂടെ മലയാളത്തിൽ നായികാകയായി എത്തിയ ശാലി തമിഴിലും നിരവധി സിനിമകളിൽ വേഷമിട്ടിരുന്നു. തല അജിത്തിന് ഒപ്പം അമർക്കളം എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നതും പിന്നീട് വിവാഹവും കഴിക്കുന്നു.
ഇപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും അധികം ആഘോഷിക്കപ്പെടുന്ന മാതൃക താരദമ്പതികൾ ആണിവർ. അതേ സമയം തല അജിത്ത് ശാലിനിയെ പരിചയപ്പെടുന്നതിനു മുൻപ് മറ്റൊരു നടിയുമായി സ്‌നേഹത്തിൽ ആയിരുന്നു എന്നത് അധികം ആർക്കും അറിയാത്ത രഹസ്യമാണ്.
സിനിമയുടെ ലൊക്കേഷനിൽ വച്ച് അജിത്ത് ഇവർക്ക് ധാരാളം പ്രണയ ലേഖനങ്ങൾ എഴുതിയിരുന്നു. ഇരുവരും വിവാഹം കഴിക്കാൻ വരെ പദ്ധതിയിട്ടിരുന്നു. തമിഴ് സിനിമയിലെ ഏറ്റവും വലിയ പരസ്യമായ രഹസ്യങ്ങളിൽ ഒന്നായ ഇക്കാര്യം അക്കാലത്ത് കോടമ്പാക്കം മാധ്യമങ്ങൾ ആഘോഷം ആക്കിയിരുന്നു.
Also Read
വാശി കയറിയാൽ മഞ്ജുവിനെ തോപ്പിക്കാൻ ആർക്കും കഴിയില്ല, പ്രമുഖ സംവിധായകൻ വെളിപ്പെടുത്തിയത്
മലയാള സിനിമയിലും അഭിനയിച്ചിട്ടുള്ള ഹീര രാജഗോപാൽ എന്ന നടിയായിരുന്നു ആ താരസുന്ദരി. അജിതും ഹീരയും ഒന്നിച്ചഭിനയിച്ച കാതൽ കോട്ടൈ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. പിന്നീട് തൊടരും എന്ന ചിത്രത്തിലും ഇവർ ഒരുമിച്ച് അഭിനയിച്ചു.
എന്നാൽ ഇരുവരുടെയും പ്രണയത്തെ ഹീരയുടെ വീട്ടുകാർ അനുകൂലിച്ചില്ല. എന്തുകൊണ്ടാണ് എന്നതിനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക കാരണങ്ങളൊന്നും അറിയില്ല. എന്തായാലും ശാലിനിയെ വിവാഹം കഴിച്ച് അജിത് സന്തോഷകരമായ കുടുംബ ജീവിതം നയിച്ചു പോരുകയാണ് ഇപ്പോൾ.
അതേ സമയം ഹീര മലയാള സിനിമയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. മലയാള സിനിമയുടെ താരരാജാക്കൻമാരായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം ഹീര എത്തിയരുന്നു. മോഹൻലാലിന്റെ നായകയായി നിർണയം എന്ന സിനിമയിലെത്തിയ ഹീര മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചത് ഒരു അഭിഭാഷകന്റെ കേസ്ഡയറി എന്ന സിനിമയിലായിരുന്നു.
മിന്നാമിനുങ്ങിനും മിന്നുകെട്ട്, പൂത്തിരുവാതിര രാവിൽ തുടങ്ങിയ മലയാള സിനിമകളിലും ഹീര അഭിനയിച്ചിരുന്നു. 1999ൽ പുറത്തിറങ്ങിയ സൂര്യവരം എന്ന തമിഴ് സിനിമയിലാണ് ഹീര അവസാനമായി അഭിനയിച്ചത്.