മോഹൻലാലിനെ നായകനാക്കി ഇനി ഒരു സിനിമ എടുക്കുമോ; വെളിപ്പെടുത്തലുമായി സംവിധായകൻ സിബി മലയിൽ

429

മലയാളത്തിന്റെ ഹിറ്റ് മേക്കർ ഫാസിലിന്റെ ആദ്യ ചിത്രമായ മഞ്ഞിൽവിരിഞ്ഞ പൂക്കളിലൂടെ സഹ സംവിധായകനായി എത്തിയ പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ആളാണ് സിബി മലയിൽ. മുകേഷിനെ നായകനാക്കി മുത്താരംകുന്ന പിഒ എന്ന സിനിമ സംവിധാനം ചെയ്താണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. പിന്നീട് ഒട്ടേറെ ക്ലാസിക് ചിത്രങ്ങൾ മലയാളത്തിന് സിബി മലയിൽ സമ്മാനിച്ചു.

അന്തരിച്ച് രചയിതാവും സംവിധായകനുമായ ലോഹിതദാസിനൊപ്പം ചേർന്ന് മനോഹരമായ ചിത്രങ്ങൾ സമ്മാനിച്ച അദ്ദേഹം, മോഹൻലാൽ, മമ്മൂട്ടി എന്നീ മഹാനടന്മാരെ ഗംഭീരമായി ഉപയോഗിച്ച സംവിധായകൻ കൂടിയാണ്. ഇതിനോടം 60 ഓളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു കഴിഞ്ഞു. അതിൽ തന്നെ താരരാജാവ് മോഹൻലാലും ഒത്തുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട് പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കുന്ന ചിത്രങ്ങളാണ് തന്നിട്ടുള്ളത്.

Advertisements

ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, കിരീടം, ദശരഥം , ഹിസ് ഹൈനെസ്സ് അബ്ദുള്ള, കമലദളം, സദയം, ചെങ്കോൽ, ധനം, ഭരതം, മായാമയൂരം, ഉസ്താദ്, സമ്മർ ഇൻ ബേത്ലഹേം, ദേവദൂതൻ, ഫ്ളാഷ് എന്നീ ചിത്രങ്ങളാണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത്. അതിൽ തന്നെ 90 ശതമാനം ചിത്രങ്ങളും മലയാളത്തിലെ ക്ലാസിക്ക് ഹിറ്റുകൾ ആയി മാറുകയും കിരീടം, ഭരതം എന്നീ ചിത്രങ്ങളിലൂടെ മോഹൻലാലിന് രണ്ടു ദേശീയ പുരസ്‌കാരങ്ങൾ ലഭിക്കുകയും ചെയ്തു.

Also Read
പൊട്ടിക്കരഞ്ഞു പോകുമെന്ന നിലയിലാണ് അപ്പോൾ എന്റെ നിൽപ്പ്, അരങ്ങേറ്റ സിനിമയിലെ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി

ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം യുവനടൻ ആസിഫലിയെ നായകനാക്കി കൊത്ത് എന്ന ചിത്രവുമായി എത്തുകയാണ് സിബി മലയിൽ. തന്റെ പുതിയ ചിത്രത്തെകുറിച്ചും നടന വിസ്മയം മോഹൻലാലുമായി വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ചും തുറന്നു പറയുകയാണ് സിബി മലയിൽ ഇപ്പോൾ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സിബി മലയിൽ മനസ്സ് തുറന്നത്.

സിനിമയിൽ പ്രവചനത്തിനു സ്ഥാനമില്ല, ചിലപ്പോൾ നടന്നേക്കാം അല്ലെങ്കിൽ നടക്കാതെ ഇരുന്നേക്കാം ്. മാത്രമല്ല, തങ്ങൾ ഇനി ഒന്നിക്കുമ്പോൾ വലിയ പ്രേക്ഷക പ്രതീക്ഷ ഉണ്ടാകും എന്നത് കൊണ്ട് തന്നെ തങ്ങൾ മുൻപ് ചെയ്തതിലും മികച്ച നിലവാരത്തിൽ നിൽക്കുന്ന ചിത്രവുമായെ ഇനി വരാൻ പറ്റുകയുള്ളു എന്നാണ് സിബി മോഹൻലാൽ സിനിമക്കു ഇനി സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകുന്ന മറുപടി.

പഴയ കാലത്തെ അതിഭാവുകത്വമൊന്നും ഇപ്പോഴത്തെ സിനിമകളിലില്ല സാഹചര്യങ്ങളുടെ സമ്മർദം നിമിത്തം തെറ്റായ തീരുമാനങ്ങൾ എടുത്തു ചെയ്തത് ചില ചിത്രങ്ങളുടെ പരാജയങ്ങൾക്കു കാരണം ആയിട്ടുണ്ട് പ്രേക്ഷകനുമായി കൂടുതൽ ചേർന്നു നിൽക്കുന്ന സിനിമകളാണ് ഇപ്പോൾ ഉണ്ടാകുന്നതു എന്നും അഭിനേതാക്കൾ വരെ വളരെ റിയലിസ്റ്റിക് ആയാണ് പെർഫോം ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

Also Read:
ബഷീറിന് വേറെ ഭാര്യയും കുഞ്ഞും ഉണ്ടെന്ന് അറിഞ്ഞാണ് പ്രണയിച്ചതെന്ന് മഷൂറ, തമ്മിൽ വഴക്കില്ലെന്നും ഓൾ ഇൻ വൺ പാക്കേജാണ് ബഷിയെന്നും മഷൂറയും സുഹാനയും

പുതിയ സിനിമയുടെ ഒറ്റ ഷെഡ്യൂൾ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നും അതുകൊണ്ട് തന്നെ ചിത്രം തീയേറ്റർ റിലീസ് ആണോ ഒടിടി റിലീസ് ആണോ എന്നുള്ള കാര്യങ്ങളിൽ ഒന്നും ഇപ്പോൾ തീരുമാനം ആയിട്ടില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി. ഒടിടിക്കു ഗുണവും ദോഷവും ഉണ്ടെന്നും സിനിമ ശരിക്കും തിയറ്ററിൽ ആഘോഷിക്ക പെടേണ്ടതാണെന്നാണ് തന്റെ അഭിപ്രായം.

മൂന്നരപ്പതിറ്റാണ്ടു നീണ്ട സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടബോധം ലോഹിതദാസ് എന്ന രചയിതാവിന്റെ വേർപാട് ആണ്. താനും ലോഹിയും മോഹൻലാലും ചേർന്നുള്ള ഒരു പുതിയ സിനിമയുടെ ചർച്ച നടക്കുന്ന സമയത്താണ് അദ്ദേഹം അന്തരിച്ചത് എന്നും സിബി മലയിൽ വ്യക്തമാക്കുന്നു.

Advertisement