സിനിമയിൽ അങ്ങനെ ഉള്ളവർക്ക് ചാൻസ് കുറവാണ്; തനിക്ക് അവസരങ്ങൾ കുറഞ്ഞതിനെ പറ്റി ഷംന കാസിം

111

ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനമയിലെ അറയപ്പെടുന്ന നടിയായി മാറിയ താര സുന്ദരിയാണ് ഷംന കാസിം. മലയാളസിനിമയ്ക്ക് പുറമേ തമിഴടക്കമുള്ള മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങി നിൽക്കുന്ന നായികമാരിൽ ഒരാൾ കൂടിയാണ് നടി ഷംന കാസിം.

താരത്തിന്റെ കഴുവുകളെ മലയാള സിനിമ പ്രയോജന പെടുത്തിയതിനേക്കാൾ ഏറെ തമിഴ് സിനിമ ആകും പ്രയോജനപ്പെടുത്തിയിട്ട് ഉണ്ടാകുക. നിരവധി നല്ല കഥാപാത്രങ്ങളെയാണ് തമിഴിൽ അവതരിപ്പിക്കാൻ ഷംനയ്ക്ക് അവസരം ലഭിച്ചത്.

Advertisements

അഭിനേത്രിയെ കൂടാതെ താൻ നല്ല ഒരു നർത്തകി കൂടിയാണെന്ന് ഷംന നിരവധി തവണ തെളിയിച്ചിട്ടുണ്ട്. ഒരുപക്ഷെ അഭിനയത്തേക്കാൾ ഏറെ ഷംന ശോഭിക്കുന്ന രംഗവും നൃത്തം തന്നെ ആയിരിക്കും. നിരവധി സ്റ്റേജ് ഷോകളിലും ഷംന നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

മഞ്ഞു പോലൊരു പെൺകുട്ടി എന്ന കമൽ ചിത്രത്തിലൂടെ 2004ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന് പിന്നീട് മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് ഷംന കാസിം. തെന്നിന്ത്യയിലെ മറ്റു ഭാഷകളിലെ സിനിമകളിലും താരം സജീവമാണ്. അവതരിപ്പിച്ച കഥാപാത്രങ്ങൾ അത്രയും പൂർണതയിൽ എത്തിക്കാൻ താരത്തിന് കഴിഞ്ഞുവെന്നതും മറ്റൊരു പ്രത്യേകതയാണ്.

ഷാജി കൈലാസ് താരരാജാവ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ അലി ഭായ് എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് നടി കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് ഫ്‌ളാഷ്, കോളേജ് കുമാരൻ, ചട്ടക്കരി, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി താരം മാറി.

തമിഴ് തെലുങ്ക് കന്നഡ സിനിമകൡ സൂപ്പർ നായിക ആണ് ഷംന കാസിം. നിരവധി സിനിമകൾ ആണ് താരത്തിന് തമിഴ് തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ ഉള്ളത്. മികച്ച ഒരു നർത്തകി കൂടിയായ താരം ധാരാളം സ്റ്റേജ് ഷോകളും ചെയ്യാറുണ്ട്. വിദേശ രാജ്യങ്ങളിലും താരത്തിന്റെ സ്‌റ്റേജ് ഷോകൾ നടക്കാറുണ്ട്.

മലയാള സിനിമയിൽ അവസരങ്ങൾ കുറയുന്നതിനെ ഓർത്ത് ഒരു കാലത്ത് താൻ വിഷമിച്ചിരുന്നെന്ന് നടി മുൻപ് വെളിപ്പെടുത്തിരുന്നു. സ്റ്റേജ് ഷോകൾ കൊണ്ട് നടക്കുന്നവർക്ക് സിനിമയിൽ അവസരമില്ലാതാവും എന്നും താരം പറഞ്ഞിരുന്നു.

ഷംന ഒരുപ്രധാന വേഷത്തിൽ എത്തുന്ന ജയലളിതയുടെ കഥ പറയുന്ന തലൈവി എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ഷംനയുടെ സുപ്രധാന ചിത്രങ്ങളിൽ ഒന്നാവാൻ സാധ്യത ഉള്ള ചിത്രമാണ് ഇത്. ഇതിൽ ജയലളിതയുടെ തോഴി ശശികലയുടെ വേഷം ആണ് താരം അവതരിപ്പിക്കുന്നത്.

Advertisement