ഞങ്ങൾക്കെല്ലാവർക്കും ദിലീപിനോട് കമ്മിറ്റ്‌മെന്റുണ്ട്, അതുകൊണ്ട് അവൻ പറഞ്ഞാൽ ഞങ്ങൾ അത് ചെയ്തിരിക്കും: തുറന്നു പറഞ്ഞ് ജോണി ആന്റണി

4837

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ജോണി ആന്റണി. ട്രെൻസ് സെറ്ററായി മാറിയ സിഐഡി മൂസയിലൂടെ സിനിമയിൽ തുടക്കം കുറിക്കുകയും പിന്നീട് പല ജോണറിൽ ഉള്ള സിനിമകളിലൂടെ ശ്രദ്ധ നേടുകയും ചെയ്തു ജോണി ആന്റണി. സംവിധായകൻ മാത്രമല്ല മികച്ച ഒരു നടൻ കൂടിയാണ് ഇന്ന് ജോണി ആന്റണി.

1991ൽ ചാഞ്ചാട്ടം എന്ന സിനിമയിൽ സംവിധായകൻ തുളസിദാസിന്റെ അസിസ്റ്റന്റ് സംവിധായകനായിട്ടാണ് ജോണി ആന്റണിയുടെ തുടക്കം. വളരെയധികം സിനിമകളിൽ തുളസിദാസിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു. ദിലീപ് നായകനായ സിഐഡി മൂസയിലൂടെ 2003ലാണ് ജോണി ആന്റണി സ്വതന്ത്ര സംവിധായകനാകുന്നത്. സിഐഡി മൂസ വൻ സാമ്പത്തികവിജയം നേടി.

Advertisements

തുടർന്ന് ദിലീപ് കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളായ കൊച്ചി രാജാവ്, ഇൻസ്‌പെക്ടർ ഗരുഡ്, മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത തുറുപ്പുഗുലാൻ, താപ്പാന അങ്ങനെ തുടങ്ങി പത്തോളം സിനിമകളുടെ സംവിധായകൻ കൂടിയായി ജോണി ആന്റണി. മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പനാണ് ഏറ്റവും അവസാനം ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ.

Also Read
പ്രിയ വാര്യരുടെ പുതിയ കോലം കണ്ടോ, അതിശയിച്ച് ആരാധകർ…

അതിന് ശേഷം അദ്ദേഹം സിനിമകളൊന്നും സംവിധാനം ചെയ്തിട്ടില്ല. ഇപ്പോൾ നടനെന്ന രീതിയിൽ വലിയ തിരക്കിലാണ് ജോണി ആന്റണി. ജോണി ആന്റണിയുടെ അഭിമുഖങ്ങളോ സിനിമയുടെ ട്രെയിലറുകളോ പുറത്ത് വന്നാൽ അതിൽ പ്രധാനമായും കാണുന്ന കമന്റുകളിൽ ഒന്നും ഇനി സിനിമകൾ സംവിധാനം ചെയ്തില്ലെങ്കിലും അഭിനയം നിർത്തരുത് എന്ന അപേക്ഷയാണ്.

ഇപ്പോൾ ഇതാ സിഐഡി മൂസയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ജോണി ആന്റണി. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജോണി ആന്റണിയുടെ വെളിപ്പെടുത്തൽ. എല്ലാവരും ചോദിക്കുന്ന ഒന്നാണ് സിഐഡി മൂസയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത്. ഞാൻ ഒന്നും ആകാതിരുന്ന കാലത്താണ് ദിലീപ് കഴിവ് തെളിയിക്കാൻ ഒരു അവസരം തന്നതും സിഐഡി മൂസ നിർമ്മിക്കാമെന്ന് ഏറ്റതും.

അന്ന് ദിലീപ് അതിന് തയ്യാറായിരുന്നില്ലെങ്കിൽ ഇന്ന് ഞാനെന്ന സംവിധായകൻ ഉണ്ടാകുമോ എന്ന് അറിയില്ല. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണയ്ക്കും സിബിക്കും എനിക്കുള്ളത് പോലുള്ള കമ്മിറ്റ്‌മെന്റ് ഉണ്ട്. അതുകൊണ്ട് ദിലീപ് സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് ആവശ്യപ്പെട്ടാൽ പിറ്റേദിവസം അതിനുള്ള ജോലികൾ ആരംഭിക്കും. അത്രത്തോളം ബ്ലോക്ക് ബസ്റ്ററായ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുന്നത് വലിയ ജോലിയാണ്.

അതിൽ അന്ന് മിന്നി തിളങ്ങിയ പല താരങ്ങളും ഇന്നില്ല. ഇന്നത്തെ കാലത്ത് ഒരു സിനിമയക്ക് രണ്ടാം ഭാഗം ഒരുക്കുന്നത് വലിയ ജോലിയാണ്. ഒട്ടും പുറകിലോട്ട് പോകാത്ത തരത്തിൽ വേണം സിനിമ ചെയ്യാൻ ജോണി ആന്റണി പറയുന്നു. അഭിനയവും താൻ ഇപ്പോൾ ആസ്വദിക്കുന്നുണ്ട് എന്നും ജോണി ആന്റണി പറയുന്നു. ഹൃദയത്തിൽ ഞാൻ വെറും പന്ത്രണ്ട് മിനിറ്റ് കഷ്ടിയെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നുള്ളൂ.

Also Read
പൊന്ന് അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് മീനൂട്ടി, അച്ഛന് ഒപ്പമുള്ള ചിത്രവും പങ്കവെച്ച് മീനാക്ഷി, അച്ഛനോട് എന്ത് സ്‌നേഹമാണ് പൊന്നുമോൾക്ക് എന്ന് ആരാധകർ

പക്ഷെ സിനിമ കണ്ട ശേഷം പ്രേക്ഷകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വലിയ പ്രതികരണം ലഭിച്ചു. ഒരു സിനിമയിൽ മുഴുനീള കഥാപാത്രം അവതരിപ്പിച്ച എഫക്ട് കിട്ടി. എനിക്ക് രണ്ട് പെൺമക്കളാണ് അവർക്ക് ഹൃദയത്തിലെ എന്റെ കഥാപാത്രം ഏറെ ഇഷ്ടപ്പെട്ടു എന്നും ജോണി ആന്റണി കൂട്ടിച്ചേർത്തു.

അതേ സമയം ജോണി ആന്റണിയുടേതായി ഇനി റിലീസിനെത്താനുള്ള സിനിമ തിരിമാലിയാണ്. ജനുവരി 27ന് ചിത്രം തിയേറ്ററുകളിലെത്തും. പൂർണ്ണമായും ചിരിയുടെ അകമ്ബടിയോടെ എത്തുന്ന ചിത്രമാണ്. എയ്ഞ്ചൽ മരിയാ സിനിമാസിന്റെ ബാനറിൽ എസ് കെ ലോറൻസ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ രാജീവ് ഷെട്ടിയാണ്.

Advertisement