രഞ്ജിത് ശങ്കറിന്റെ കരവിരുതിൽ കൂടുതൽ സൂര്യശോഭയോടെ ജയസൂര്യ: സണ്ണി സിനിമയെ കുറിച്ച് ഈപ്പൻ തോമസ് എഴുതുന്നു

36

-ഈപ്പൻ തോമസ് ദുബായ്

സണ്ണി: (സിനിമ)
മാനായും മാരീചനായും ഭാവരൂപമാറ്റം വരുത്താൻ കെല്പുള്ള അതുല്യ നടനായി ജയസൂര്യ മാറിയിട്ട് കാലം കുറേയായി. സണ്ണിയിൽ ജയസൂര്യ കൂടുതൽ സൂര്യശോഭയിലായിട്ടുണ്ട്. രഞ്ജിത് ശങ്കറിന്റെ കരവിരുതിൽ ടാപ്പിനും തുളസ്സിച്ചെടിയ്ക്കും, ഫോണിനും, ടബ്ബിനും, കർട്ടനും, ദുപ്പട്ടയ്ക്കും,സിഗരറ്റിനും, കായലിനും, കുപ്പിക്കും, ഗ്ലാസ്സിനും, ഇടനാഴിയ്ക്കുമൊക്കെ പറയാനും അഭിനയിക്കാനുമേറെയുണ്ട്.

Advertisements

‘ഒന്നു മുതൽ പൂജ്യം’ വരെയ്ക്കു ശേഷം ശബ്ദത്തിലൂടെ പ്രേക്ഷകരെ ഒപ്പം കൊണ്ടുപോയ, ശബ്ദത്തിനും ദൃശ്യത്തോളമോ അതിലധികമോ പ്രാധാന്യമുള്ള മറ്റൊരു സിനിമ ഓർക്കുന്നില്ല, സണ്ണിയിൽ അതുണ്ട്.
കഥയുണ്ടോ എന്നു ചോദിച്ചാൽ സിറ്റുവേഷനുണ്ട്, അഭിനയസാധ്യതയുമുണ്ട് അത് അതിഗംഭീരമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട് അതിന്റെ ഫലം സ്‌ക്രീനിലെത്തിയിട്ടുമുണ്ട്.

മധു നീലകണ്ഠനും ടെക്‌നിക്കൽ സംഘത്തിനും പ്രത്യേക മാർക്കുണ്ട്. നമ്മളൾ കാണാത്ത ചിലർ സിനിമയിൽ വന്നുപോകുന്നതും അവർ നമ്മിലുണ്ടാക്കുന്ന വികാര തീവ്രതയും അവരെ നമ്മൾക്ക് പരിചിതരാക്കുന്നതും നമ്മെ അവരോടൊപ്പം കൊണ്ടു പോകുന്നതും അത്ഭുതത്തോടെ നോക്കി നിന്നു.

Also Read
നടനവിസ്മയം ലാലേട്ടന്റെ കൂടെ ഒരു ചിത്രം കൂടി, ട്വൽത്ത് മാനിൽ അഭിനയിക്കുന്നതിന്റെ സന്തോഷംപങ്കുവെച്ച് നടി അനുശ്രീ; ഏറ്റെടുത്ത് ആരാധകർ

അത് ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്. അജു വർഗ്ഗീസ്സും, ഇന്നസെന്റും, സിദ്ധിക്കും, മമ്തയുമൊക്കെ നമ്മെ തൊട്ടു പോകുന്നുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമിൽ ചിത്രം വന്നാൽ ഗുണം പലതുണ്ട് ഒന്നാമതായി സെൻസർ ബോർഡുകാരുടെ കട്ടിംങ്ങും ഷേവിംഗും ഒഴിവാക്കാം.പിന്നെ ഉറുമ്പിനെ കാണിച്ചാലും ഹരിയാനയിൽപ്പോയി സർട്ടിഫിക്കറ്റും കൊണ്ടുവരുന്നതൊഴിവാക്കാം.

സ്‌ക്രീനിലെ ല ഹ രി പദാർത്ഥങ്ങളുടെ ഉപഭോഗസീനുകൾ വരുമ്പോൾ നെറ്റിയ്ക്ക് വാണിംഗ് ബോർഡ് ഫിറ്റ് ചെയ്യണ്ട. എത്രയും ക്ലീനായി വേണ്ടതെല്ലാം ഉൾപ്പെടുത്തി ചിത്രത്തെ പ്രദർശിപ്പിക്കാം.പിന്നെ ഈ ചിത്രം സാധാരണ ഒ ടി ടി ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ഥാനത്തും അസ്ഥാനത്തും കിട്ടുന്ന തെ റി വിളിക്കാനുള്ള സ്വാതന്ത്ര്യം ഒരിടത്തു പോലും ഉപയോഗപ്പെടുത്തിയിട്ടില്ല, അതിന് പ്രത്യേക നന്ദിയുണ്ട്.

എന്റെ നാരായണിയ്ക്ക് എന്നൊരു ഹ്രസ്വചിത്രത്തിന്റെ ഇൻസ്പരേഷനാണ് ഇങ്ങനെയൊരു ചിത്രത്തിന്റെ ആലോചനയിലേക്കെത്തിയത് എന്നാരെങ്കിലും ആരോപിച്ചാൽ സണ്ണിയുടെ പ്രവർത്തകർക്ക് അത് പരിപൂർണ്ണമായും നിഷേധിക്കാനാവില്ല എന്നതാണ് സത്യം. പക്ഷേ അതൊന്നും ഒരു കുറവല്ല ചിത്രം ധൈര്യമായി കാണാവുന്നതാണ്.

നല്ല അഭിനയ മുഹൂർത്തങ്ങളും അതിഗംഭീരമായ മേക്കിംഗും ശബ്ദത്തിനും, നിശബ്ദതയ്ക്കും, സംഗീതത്തിനും, ഇരുളിനും വെളിച്ചത്തിനും, നിറത്തിനും നിഴലിനുമൊക്കെയുള്ള സാധ്യതകളെല്ലാം ഒരു പരിധി വരെ നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഇവിടെ ഒളിഞ്ഞിരിക്കുന്ന ദേശസ്‌നേഹികളും മതസ്‌നേഹികളുമൊക്കെ ഈ ചിത്രത്തെ വെറുതേ വിട്ടതിൽ വളരെ സന്തോഷമുണ്ട്.

Also Read
കടലിൽ വീണ തെരുവ് നായകുട്ടിയെ സാഹസികമായി നീന്തിച്ചെന്ന് രക്ഷപ്പെടുത്തി പ്രണവ് മോഹൻലാൽ; വീഡിയോ വൈറൽ, കൈയ്യടിച്ച് ആരാധകർ

പ്രസിഡന്റിന്റെ സ്വത്തായ ഇന്ത്യൻ പാസ്‌പോർട്ട്, അതിലെ അശോക സ്തംഭമുൾപ്പെടെ ഉുള്ളവ ക ത്തി ച്ചെ റിയുന്നത് ഒരു നിമിഷം ഞെട്ടലുണ്ടാക്കി, പക്ഷേ പ്രതിഷേധങ്ങൾ മുഖം നോക്കിയും വിഷയാടിസ്ഥാനത്തിലും ആപേക്ഷികവുമാണെന്ന തിരിച്ചറിവ് ഇവിടെ ഉപകാരപ്പെട്ടു, ആ നിമിഷം ഞെട്ടൽ മാറി.. സിനിമയോടൊപ്പം പോയി.

തിരുത്ത്: ടാക്‌സി ഡ്രൈവറേയും, റിസപ്ഷ്‌നിസ്റ്റിനേയും, സ്വാബ് ടെസ്റ്റുകാരനേയും, വണ്ടി ചെക്കു ചെയ്യുന്ന സെക്യൂരിറ്റിയേയും, ഭക്ഷണം എത്തിക്കുന്നയാളെയും, മുഖം കാട്ടുന്ന പെൺകുട്ടിയേയും കൂടി ശബ്ദത്തിലൂടെ മാത്രമെത്തിച്ചിരുന്നെങ്കിൽ.( സ്‌ക്രിപ്റ്റിലെ ചെറിയ മിനുക്കുപണിയിൽ അതിന് സാധ്യതയുണ്ടായിരുന്നു ) ഇത് മറ്റൊരു ചരിത്ര സിനിമയായേനെ.. സ്‌ക്രീനിൽ ജയസൂര്യ മാത്രമുള്ള (ഏക നടൻ) ഒരു സിനിമ.

അത് കൂടുതൽ ഹൃദ്യമായേനെ എന്ന് വെറുതേ തോന്നിപ്പോയി.( തോന്നൽ പിടിച്ചു കെട്ടാനാവില്ലല്ലോ) കോറെന്റെൻ വിഷയമായ കഥ അതിന് അത്രയും അനുയോജ്യമായതുമായിരുന്നു ജയസൂര്യയുടെ ഈ നൂറാമത്തെ ചിത്രം ഒരിക്കലും നിരാശപ്പെടുത്തില്ല, അഭിനന്ദനങ്ങൾ.

(യുഎഇയിലെ പ്രവാസി സാമുഹിക പ്രവർത്തകനും, സിനിമാ, മാധ്യമ പ്രവർത്തകനുമാണ് ലേഘകൻ)

Advertisement