അമ്മയാണെ സത്യത്തിൽ ആനി എങ്ങനെ നായികയായി: ബാലചന്ദ്രമേനോൻ വെളിപ്പെടുത്തുന്നു

59

1993 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമായിരുന്നു ആനി. വളരെ കുറ്ച്ചു കാലമേ സിനിമയിൽ നിന്നുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയനായികയായി തിളങ്ങാൻ ആനിക്ക് കഴിഞ്ഞിരുന്നു.

ഇപ്പോളിതാ ആനിയുടെ സിനിമാപ്രവേശനത്തെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ബാലചന്ദ്ര മേനോൻ. ആനി ബാലചന്ദ്രമേനോന്റെ മുൻപിൽ ആദ്യം എത്തിയത് അഭിനയിക്കാൻ വേണ്ടി ആയിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

Advertisements

ബാലചന്ദ്ര മേനോന്റെ യൂട്യൂബ് ചാനലിലെ വെള്ളിയാഴ്ച പരിപാടിയായഫിൽമി ഫ്രൈഡേയ്സിലാണ്ആനിയുടെ തീർത്തും അവിചാരിതമായ സിനിമാ പ്രവേശത്തെപ്പറ്റി അദ്ദേഹം പറയുന്നത്. ആനിയുടേത് തീർത്തും അവിചാരിതമായ സിനിമാപ്രവേശമായിരുന്നു. അഭിനയിക്കാൻ വേണ്ടിയല്ല തന്നെ അഭിമുഖം ചെയ്യാനാണ് ആനി എത്തിയത്.

പിന്നീടാണ് അമ്മയാണെ സത്യത്തിൽ ആനിയെ നായികയാക്കുന്നതെന്നും അദ്ദേഹം പറയുന്നു.അതേ സമയം സിനിമയിൽ തിളങ്ങി നിൽക്കവെയാണ് സംവിധായകൻ ഷാജി കൈലാസുമായി വിവാഹം നടക്കുന്നത്.
1996 ൽ സംവിധായകൻ ഷാജി കൈലാസുമായുള്ള പ്രണയവിവാഹത്തോടെ അഭിനയത്തിൽ നിന്നും പിന്മാറിയ ആനി കുക്കറി ഷോയുമായി മിനിസ്‌ക്രീനിൽ സജീവമാണ്.

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ നടിമാരെ അവതരിപ്പിച്ചതിനുള്ള ക്രെഡിറ്റും ബാലചന്ദ്ര മേനോനാണ്. ശോഭന, കാർത്തിക, പാർവതി, ലിസി, നന്ദിനി, ഉഷ, മീര തുടങ്ങിയവർ ബാലചന്ദ്ര മേനോൻ സിനിമകളിലൂടെ വെള്ളിത്തിരയിലെത്തിയവരാണ്.

Advertisement