ഒളിച്ചോട്ടത്തിന് മെഡൽ ഉണ്ടെങ്കിൽ 21 വർഷം മുൻപ് ഞങ്ങൾക്ക് കിട്ടിയേനെ: ഷാജുവിന്റെ പോസ്റ്റ് വൈറൽ

707

ചെറുതും വലുതുമായ വേഷങ്ങളിലൂടെ വർഷങ്ങളായി സിനിമയിൽ നിറഞ്ഞു വിൽക്കുന്ന താരമാണ് ഷാജു ശ്രീധർ. മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്കെത്തിയ താരമാണ് ഷാജു. മലയാളികൾക്ക് എളുപ്പം മറക്കാനാകാത്ത മുഖം കൂടിയാണ് നടൻ ഷാജു ശ്രീധറിന്റേത്.

സിനിമയിലും സീരിയലുകളിലും തന്റേതായ സ്ഥാനം ചേർത്തുവച്ച് കലാകാരൻ ഇപ്പോഴും സജീവമായ തന്റെ യാത്ര തുടരുകയാണ്. മുൻ സിനിമാ സീരിയൽ താരം ചാന്ദ് നിയെ ആണ് ഷാജു വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും.

Advertisements

രണ്ട് മക്കളാണ് ഇവർക്ക് നന്ദന,നീലാഞ്ജന എന്നിവരാണ് ഷാജു ചാന്ദ്നി ദമ്പതികളുടെ മക്കൾ. മൂത്ത മകൾ നന്ദനയുമൊപ്പം ഷാജു ഡബ്‌സ്മാഷ് വിഡിയോകൾ ചെയ്തിട്ടുണ്ട്. ഇളയ മകൾ നീലാഞ്ജനയും ചെറുപ്രായത്തിൽ സിനിമയിൽ വേഷമിട്ടിട്ടുണ്ട്.

ഇപ്പോഴിതാ, തങ്ങളുടെ വിവാഹ വാർഷികത്തിന് ഷാജു ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. ഒളിച്ചോട്ടത്തിന് മെഡൽ ഉണ്ടെങ്കിൽ 21 വർഷം മുൻപ് ഞങ്ങൾക്ക് കിട്ടിയേനെ. നിറമുള്ള നിമിഷങ്ങളും സുഖമുള്ള സ്വപ്നങ്ങളും നനവുള്ള ഓർമ്മകളുടെയും 21 വർഷങ്ങൾ. എന്നായിരുന്നു ഷാജു കുറിച്ചത് ചാന്ദ്‌നിയോടൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പടെയാണ് ഷാജുവിന്റെ പോസ്റ്റ്.

അതേ സമയം ചാന്ദിനിയുമായിയുള്ള പ്രണയവും വ്യത്യസ്തമായ ഒളിച്ചോട്ടത്തിനെയും കുറിച്ചു അടുത്തിടെ ഷാജു ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അതിങ്ങനെ: അന്നൊക്കെ സിനിമയിൽ നാല് നായകന്മാർ ഉണ്ടെങ്കിൽ ഒരാൾ ഞാനായിരിക്കും. അങ്ങനെ ചാന്ദിനിയോടൊപ്പം മൂന്ന് സിനിമകളിൽ അഭിനയിച്ചു.

ആദ്യം സുഹൃത്തുക്കൾ ആയിരുന്നു പിന്നിട് അത് പ്രണയത്തിലേക്ക് വഴി മാറി. വീട്ടിൽ പറഞ്ഞപ്പോൾ അത് പ്രശ്നമായി. പിന്നെ ചാന്ദിനിയുടെ വീട്ടിൽ അവൾ എന്നെ വിളിക്കുന്ന ഫോൺ പിടിച്ചു, അങ്ങനെയാണ് ഇറങ്ങി വരുമോ എന്ന് അവളോട് ചോദിക്കുന്നത്.

വിവാഹ ശേഷം ഞങ്ങളുടെ ആദ്യത്തെ യാത്ര ബോംബെ, ദുബായ് പിന്നെ തിരിച്ചു വന്നു സ്വിറ്റസർലാൻഡ്. ഇതെല്ലാം ഫിക്സ് ചെയ്തു വച്ചിട്ടാണ് ഞങ്ങൾ ഒളിച്ചോടിയത്. ഇതൊക്കെ പ്രോഗ്രാം ആയിരുന്നു. ഞങ്ങൾ സ്പോൺസറോട് പറഞ്ഞു രണ്ട് പേർ ഒളിച്ചോടി വരുന്നുണ്ട്, ഏതെങ്കിലും പ്രോഗ്രാം അറെഞ്ച് ചെയ്യുകയാണെങ്കിൽ ഞങ്ങളും കാണും എന്ന്.

അവരും ഹാപ്പിയായി പേയ്‌മെന്റ് കുറച്ചു കൊടുത്താൽ മതിയല്ലോ, ഒളിച്ചോടി വരുന്നവരല്ലേ. നാട്ടിൽ നിൽക്കാൻ പറ്റില്ല എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ഒളിച്ചോടിയതെന്നും ഷാജു വ്യക്തമാക്കുന്നു.

Advertisement