മോഹൻലാൽ ചെയ്യേണ്ട വേഷം മമ്മൂട്ടി ചെയ്തു, മമ്മൂട്ടിക്ക് വെച്ചത് മുരളിയും: ആ സൂപ്പർഹിറ്റ് സിനിമയിൽ സംഭവിച്ചത് ഇങ്ങനെ

5809

ഏതാണ്ട് 50 വർഷത്തോളമായി മലയാള സനിമാ വ്യവസായത്തിന്റെ നെടുതൂണുകളായി നിൽക്കുന്ന താരരാജാക്കൻമാരാണ് മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും. ഫാൻസുകൾ തമ്മിൽ പൊരിഞ്ഞി പോരാട്ടമാണെങ്ങിലും ലാലേട്ടനും മമ്മൂക്കയും തമ്മിലുള്ള സൗഹൃദം വളരെ വലുതാണ്. ഇന്ത്യയിലെ മറ്റൊരു ഭാഷകളിലേയും സൂപ്പർതാരങ്ങളില്ലാത്ത് അത്മബന്ധവും യോജിപ്പുമാണ് ഇവരുടെ പ്രത്യേകത.

രണ്ടു പേരും താര ചക്രവർത്തിമാരായിട്ടും ഒന്നിച്ച് 60 ഓളം സിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്. മറ്റൊരു ഭാഷയിലും ഇങ്ങനെ സൂപ്പർതാരങ്ങൾ ഒന്നിച്ചിട്ടില്ല. ഇപ്പോഴിതാ മമ്മൂട്ടിയേയും മോഹൻലാലിനെയും ഒന്നിപ്പിച്ചു കൊണ്ട് ഞാൻ ഒരു സിനിമ ആലോചിച്ചത് നടക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ തുളസീദാസ്.

Advertisements

മലയാള സിനിമയ്ക്ക് രസകരമായ ഒട്ടേറെ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് തുളസി ദാസ്. കൂടുതലും ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്. മോഹൻലാലിനേം മമ്മൂട്ടിയേം വെച്ചും ചിത്രങ്ങൾ ഒരുക്കാൻ അവസരം ലഭിച്ചിട്ടുള്ള ആള് കൂടിയാണ് അദ്ദേഹം. മോഹൻലാലിനെ നായകനാക്കി മിസ്റ്റർ ബ്രഹ്മചാരി എന്ന ചിത്രമൊരുക്കിയ അദ്ദേഹം മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയത് ആയിരം നാവുള്ള അനന്തൻ എന്ന സൂപ്പർ ചിത്രമായിരുന്നു.

Also Read
മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം, സിനിമയിലും സീരിയലിലും തിളങ്ങുന്നതിനിടെ ധനുഷുമായി വിവാഹം, നടി സുജിതയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ!

ആ ചിത്രത്തെക്കുറിച്ചു വളരെ കൗതുകകരമായ ഒരു കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് തുളസി ദാസ് ഇപ്പോൾ. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ പങ്കെടുക്കവേയാണ് അദ്ദേഹത്തിന്റൈ വെളിപ്പെടുത്തൽ.

ഒരു ചേട്ടന്റെയും അനിയന്റെയും കഥയാണ് ആയിരം നാവുള്ള അനന്തനിലൂടെ പറയാൻ ഉദ്ദേശിച്ചിരുന്നത്. ചേട്ടൻ ആയി മമ്മൂട്ടിയും അനിയൻ ആയി മോഹൻലാലും എത്തുന്ന രീതിയിൽ ഒരു മൾട്ടി സ്റ്റാർ ബിഗ് ബഡ്ജറ്റ് ചിത്രമായാണ് അത് പ്ലാൻ ചെയ്തത്. എന്നാൽ മോഹൻലാൽ ആ സമയം വലിയ തിരക്കിൽ ആയിരുന്നു.

എന്നാൽ അനിയൻ കഥാപാത്രം ജയറാമിനെ കൊണ്ട് ചെയ്യിക്കാം എന്ന് പ്ലാൻ ചെയ്തു. മമ്മൂട്ടിയെ കണ്ട് കഥ പറഞ്ഞു. എന്നാൽ അനിയൻ കഥാപാത്രത്തെ കൂടുതൽ ഇഷ്ടപ്പെട്ട മമ്മൂട്ടി ചോദിച്ചത് ചേട്ടൻ കഥാപാത്രം ആര് ചെയ്യുമെന്നാണ്. ചേട്ടൻ കഥാപാത്രം ആയി മമ്മൂട്ടി ഉണ്ടാവില്ലെന്നുറപ്പായതോടെ ആ കഥാപാത്രം മുരളിയെ കൊണ്ട് ചെയ്യിക്കാം എന്നു തീരുമാനിക്കുകയും, കഥ കേട്ട മുരളി അത് സമ്മതിക്കുകയും ചെയ്തു.

ലോഹിതദാസ് തിരക്കഥ എഴുതിയാൽ നന്നായിരിക്കും എന്ന് തുളസി ദാസ് ചിന്തിച്ചെങ്കിലും പിന്നീട് മമ്മൂട്ടിയുടെ നിർദേശ പ്രകാരം ആ ചുമതല എസ് എൻ സ്വാമിയിലേക്ക് എത്തുകയാണ് ഉണ്ടായത്. അങ്ങനെ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്ത തുളസി ദാസിന്റെ, ഒരു മോഹൻലാൽ ചിത്രമെന്ന സ്വപ്നം പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് പൂവണിഞ്ഞത്.

തുളസിദാസിന്റെ വാക്കുകൾ ഇങ്ങനെ:

ഞാൻ വർഷങ്ങൾക്ക് മുൻപ് മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിപ്പിച്ചു കൊണ്ട് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. മമ്മൂട്ടി ജ്യേഷ്ഠ സഹോദരനായും, മോഹൻലാൽ അനിയനായും. പക്ഷെ അത് നടന്നില്ല. മോഹൻലാലിന്റെ തിരക്ക് ആയിരുന്നു അതിന്റെ പ്രധാന കാരണം. ഞാൻ പിന്നീട് മമ്മുക്കയോട് കഥ പറയാൻ പോയപ്പോൾ കഥ കേട്ട് കഴിഞ്ഞു അദ്ദേഹം ആദ്യം ചോദിച്ചത് ഇതിലെ ചേട്ടന്റെ കഥാപാത്രം ആര് ചെയ്യും എന്നാണ്.

Also Read
എന്നെ തിരഞ്ഞെടുക്കുമ്പോള്‍ നസ്രിയയ്ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിരുന്നു, എന്നാല്‍ അവളുടെ മറുപടി ഇങ്ങനെയായിരുന്നു!, പ്രണയകഥ പറഞ്ഞ് ഫഹദ്

അത് കേട്ടതും എനിക്ക് മറുപടി ഇല്ലാതായി. കാരണം ഞാൻ ഇതിൽ ചേട്ടന്റെ റോളിലാണ് മമ്മുക്കയെ കണ്ടിരിക്കുന്നത്. ലാലേട്ടന് ഇത് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പായത് കൊണ്ട് അനിയൻ കഥാപാത്രമായി ജയറാമിനെയാണ്
മനസ്സിൽ കണ്ടിരുന്നത്. പക്ഷെ മമ്മുക്കയുടെ ചോദ്യത്തിൽ നിന്ന് എനിക്ക് മനസ്സിലായി അദ്ദേഹത്തിന് മൂത്ത സഹോദരന്റെ റോൾ ചെയ്യാൻ താത്പര്യമില്ലെന്ന്.

അത് ചെയ്യേണ്ടത് മമ്മുക്കയാണെന്ന് പറഞ്ഞാൽ എനിക്ക് എന്താടോ അത്രയും പ്രായമായോ എന്നൊക്കെ ചോദിച്ചു അദ്ദേഹം ചൂടായാലോ എന്ന് പേടിച്ച് ഞാൻ ഒന്നും മിണ്ടിയില്ല. പെട്ടെന്ന് ചേട്ടന്റെ റോൾ ചെയ്യുന്നതാരാ എന്ന് ചോദിച്ചപ്പോൾ മുരളി എന്ന മറുപടിയായാണ് ഞാൻ കൊടുത്തത്. കഥ പറഞ്ഞപ്പോൾ മുരളി ചേട്ടനും സമ്മതമായി. അങ്ങനെയാണ് ‘ആയിരം നാവുള്ള അനന്തൻ’ എന്ന സിനിമ സംഭവിക്കുന്നതെന്നും തുളസീദാസ് പറയുന്നു.

Advertisement