അത് ലാൽ സാറിന്റെ അഭിനയത്തിന്റെ മിടുക്കാണ്, അതിൽ എന്തോ ഒരു മാജിക്ക് ഉണ്ട്: ലാലേട്ടനെ കുറിച്ച് നടി രേഖ പറഞ്ഞത് കേട്ടോ

197

തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് സൂപ്പർ നായികയായി അരങ്ങു വാണിരുന്ന താരസുന്ദരി ആയിരുന്നു നടി രേഖ. 1986 ൽ ഭാരതിരാജയുടെ സംവിധാനത്തിൽ സത്യരാജ് നായകനായി എത്തിയ കടലോര കവിതകൾ എന്ന സിനിമയിലൂടെ ആണ് രേഖ അഭിനയ രംഗത്തേക്ക് എത്തുന്നത്.

സിദ്ധിഖ് ലാൽ സംവിധാന ജോഡിയുടെ ആദ്യ ചിത്രമായ റാംജിറാവ് സ്പീക്കിംഗ് ആയിരുന്നു രേഖയുടെ ആദ്യ മലയാള ചിത്രം, മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിന്ന രേഖ നിരവധി വിജയചിത്രങ്ങളിൽ നായികയായി മാറിയിരുന്നു.

Advertisements

കമൽ ഹാസൻ മമ്മൂട്ടി മോഹൻലാൽ രജനികാന്ത് അടക്കമുള്ള സൂപ്പർ സ്റ്റാറുകളുട ചിത്രങ്ങളിലെ സ്ഥിരം സാനിധ്യം ആയിരുന്ന രേഖ. ഇപ്പോഴും സിനിമാ രംഗത്ത് സജീവമാണ് രേഖ. മലയാളത്തിൽ മോഹൻലാൽ രേഖ കൂട്ടുകെട്ടിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ ഉണ്ടായിരുന്നു. കിഴക്കുണരും പക്ഷി, ലാൽസലാം, ഏയ് ഓട്ടോ, ദശരഥം, അർഹത എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്.

Also Read
ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ ആ നടിയുടെ മുകളിൽ ന ഗ് ന നാ യി കിടക്കുക ആയിരുന്നു: കൊല്ലം തുളസിയുടെ വെളിപ്പെടുത്തൽ

ഇതിൽ ഏയ് ഓട്ടോ എന്ന സിനിമ തൊണ്ണൂറുകളിൽ ഏറെ ഹിറ്റായി തീർന്ന ചിത്രമാണ്. സുധിയും മീനു ക്കുട്ടിയും എല്ലാ കാലത്തും മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രണയം വിതറുന്ന ഇഷ്ട ജോഡികളാണ്. വേണു നാഗവള്ളി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഏയ് ഓട്ടോ.

സുധിയും മീനുക്കുട്ടിയും തമ്മിലുള്ള പ്രണയം കേരള ജനത ഏറ്റെടുത്തത് തന്നെ ആയിരുന്നു അതിനു കാരണമായത്. ഇപ്പോഴത്തെ പുതു തലമുറ പോലും സുധിയേയും മീനുകുട്ടിയെയും ഹൃദയത്തിൽ സൂക്ഷിക്കുന്നു.

ഇപ്പോഴിതാ മോഹൻലാൽ രേഖയും ഒരുമിച്ച് പങ്കെടുത്ത ഒരു പരിപാടിയിൽ ആ ചിത്രത്തെ കുറിച്ചും മോഹൻലാലിനെ കുറിച്ചും രേഖ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ലാൽ സാറിന്റെ ആക്ടിംഗ് വളരെ നിഷ്‌കളങ്കമാണ്.

Also Read
റോഡ് സൈഡിൽ ഒക്കെ തൂക്കിയിട്ട് വിൽക്കുന്ന ഷർട്ടുകളില്ലെ, അതിട്ടാൽ ഞാൻ നല്ല കംഫേർട്ടബിളാണ്, ബ്രാൻഡുകളൊന്നും എനിക്കിഷ്ടമല്ല: പ്രണവിനെ കുറിച്ച് മനോജ് കെ ജയൻ

വലിയ വീട്ടിലെ കുട്ടിയെ സുധി സ്നേഹിക്കുമ്പോൾ അതിനോടൊപ്പം പ്രേക്ഷകരും ആ കഥാപാത്രത്തെ സ്നേഹിച്ചു പോകും. അത് ലാൽ സാറിന്റെ അഭിനയത്തിന്റെ മിടുക്കാണ്. ഞാനും ലാൽ സാറും തമ്മിൽ മൂന്നോ നാലോ സിനിമകൾ ചെയ്‌തെങ്കിലും ഈ സിനിമയ്ക്ക് എന്തോ ഒരു മാജിക് ഉണ്ട്. അത് എന്താണെന്ന് ഇന്നും അറിയില്ല എന്ന് രേഖ പറഞ്ഞപ്പോൾ പെട്ടെന്നെയുള്ള മോഹൻലാലിന്റെ ആ മാജിക് നിങ്ങളാണ് എന്നായിരുന്നു.

Advertisement