ഞാൻ കൊടുക്കുന്നതോ കൊടുക്കുന്നതിന്റെ പാതിയൊ എങ്കിലും കിട്ടിയാൽ മതി; തുറന്ന് പറഞ്ഞ് നടൻ സായ് കുമാർ

78

നാടക രംഗത്ത് നിന്നും സിനിമയിലെത്തി മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായി മാറിയ താരമാണ് നടൻ സായ്കുമാർ. സിദ്ധിഖ് ലാലിന്റെ റാംജിറാവും സ്പീക്കിങ്ങ് എന്ന ചിത്ത്രതിലൂടെ എത്തിയ താരത്തിന് നായകനെന്നോ വില്ലനെന്നോ സഹനടനെന്നോ വ്യത്യാസമില്ലാതെ ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുകയും ചെയ്തിരുന്നു.

പ്രശസ്ത സിനിമാ നാടക നടൻ കൊട്ടാരക്കിര ശ്രീധരൻ നായരുടെ മകനായ സായ് കുമാർ ഇപ്പോഴും സിനിമകളിൽ സജീവമാണ്. അതേ സമയം ഇപ്പോൾ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും സായ്കുമാർ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

Advertisements

ആദ്യ വിവാഹത്തെ കുറിച്ചും നടി ബിന്ദു പണിക്കരുമായുള്ള രണ്ടാം വിവാഹ ജീവിതത്തെ കുറിച്ചും ചോദിച്ചപ്പോൾ ഉള്ള അദ്ദേഹത്തിന്റെ പ്രതികരണം ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സായ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
അത് ലാൽ സാറിന്റെ അഭിനയത്തിന്റെ മിടുക്കാണ്, അതിൽ എന്തോ ഒരു മാജിക്ക് ഉണ്ട്: ലാലേട്ടനെ കുറിച്ച് നടി രേഖ പറഞ്ഞത് കേട്ടോ

അതിനെ പറ്റി സംസാരിക്കേണ്ടതില്ല. അതിനെപ്പറ്റി പറയുന്നതിൽ വിഷമമുണ്ടായിട്ടൊന്നുമല്ല. ഞാൻ മുഖാന്തരം മറ്റൊരാൾ വിഷമിക്കുന്നത് താൽപര്യമില്ലാത്തതിനാൽ ആണ് സംസാരിക്കണ്ട എന്ന് പറഞ്ഞത്. പറയുമ്പോൾ പോളിഷ് ചെയ്ത് പറയാൻ പറ്റില്ല.

അതാണ് എന്റെ കുഴപ്പം. ഞാൻ ഉള്ളത് ഉള്ളതുപോലെ പറയും. അതൊക്കെ കഴിഞ്ഞ ഏടാണ്. അത് അതിന്റെ വഴിക്ക് പോയി. അതെന്റെ വിധി. അതൊക്കെ ജീവിതത്തിൽ സംഭവിക്കേണ്ടതാകാം.
വെട്ടിത്തുറന്ന് പറയുക ആണെങ്കിൽ എല്ലാം പറയാം. ആ സമയത്തായിരുന്നു എങ്കിൽ അതൊക്കെ പറയാം.

പക്ഷേ അതൊക്കെ കഴിഞ്ഞു ആ അധ്യായവും അടഞ്ഞു. പിന്നെ ആ വിഷയത്തെ പറ്റി സംസാരിക്കേണ്ടത് ഇല്ലല്ലോ. ഞാൻ കൊടുക്കുന്നത് എനിക്ക് തിരിച്ചു കിട്ടിയാൽ മതി. കൊടുക്കുന്നതിന്റെ പാതിയെങ്കിലും കിട്ടിയാൽ മതി. നമ്മൾ ഒരാളെ വിശ്വസിക്കുകയെന്നതാണ് ഏറ്റവും വലിയ കാര്യവും വിജയവും.

Also Read
ആദ്യമായാണ് ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നത്, കുട്ടിക്കാലത്ത് ചേട്ടനെ ഇങ്ങനെ അടുത്ത് കിട്ടിയിട്ടേയില്ല: മധു വാര്യരെ കുറിച്ച് ഹൃദയം തൊട്ട് മഞ്ജു വാര്യർ

ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരുന്നതാണ് നമ്മുടെ വീട്. അവിടെ സമാധാനവും സ്വസ്ഥതയും ഇല്ലെങ്കിൽ, നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കിൽ പിന്നെ അവിടെ നിൽക്കേണ്ട കാര്യമില്ല. എനിക്കത് ഇഷ്ടമല്ല. വിശ്വസിച്ചതിന്റെ പേരിൽ തെറ്റാണല്ലോ എന്നു തോന്നിക്കഴിഞ്ഞാൽ വലിയ പ്രശ്‌നമാണെന്നും താരം പറയുന്നു.

Advertisement