ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതിനു നന്ദി, എല്ലാവരും ശ്രദ്ധിക്കണം; അസുഖത്തെ കുറിച്ച് ലക്ഷ്മി പ്രമോദ്

26288

സിനിമാ സീരിയല്‍ താരങ്ങള്‍ തങ്ങളുടെ വിശേഷം പങ്കുവെക്കുന്നത് പോലെ ഇടയ്ക്ക് കയറിവരുന്ന തങ്ങളുടെ ആരോഗ്യപ്രശ്‌നത്തെ കുറിച്ചും തുറന്നു പറയാറുണ്ട്. ഇപ്പോഴിതാ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് പങ്കുവെച്ച പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Advertisements

ലക്ഷ്മി കുറിച്ചത് ഇങ്ങനെ..ഇക്കഴിഞ്ഞ ഏഴെട്ടു ദിവസങ്ങള്‍ ഞങ്ങള്‍ എങ്ങനെ തള്ളിനീക്കി എന്നുള്ളത് ഇപ്പോഴും മനസിലാവുന്നില്ല. ഒരു വൈറല്‍ ഫീവര്‍ വന്നതാ ബട്ട് ഞങ്ങളെല്ലാവരും ഒരു വല്ലാത്ത പെടലങ്ങു പെട്ടു. ഒരു പോലെ ഞങ്ങള്‍ ഒരുമിച്ച് ഹോസ്പിറ്റലൈസ്ഡ് ആയി. ആദ്യത്തെ മൂന്നുനാലു ദിവസങ്ങള്‍ ഭയങ്കര ബിദ്ധിമുട്ടായിരുന്നു സര്‍വൈവ് ചെയ്യാന്‍.

103 ഡിഗ്രി ചൂട് , സിആര്പി ലെവല്‍ ഒരുപാട് ഉയര്‍ന്നു,അങ്ങനെ ഫുള്‍ കോമ്പ്‌ലിക്കേഷന്‍സ് ആയിരുന്നു . എല്ലാരുടെയും സന്ദേശങ്ങള്‍ ഒക്കെ കണ്ടു…. ഒരുപാട് നന്ദി. ഞങ്ങള്ക് വേണ്ടി പ്രാര്ഥിച്ചതിനു. ഇപ്പോ 3 ആളും ബെറ്റര്‍ ആയി . ഞങ്ങള്‍ ഡിസ്ചാര്‍ജ് ആയി വീടെത്തി. എല്ലാവരും ശ്രദ്ധിക്കണം. ഇപ്പോഴുള്ള വൈറല്‍ ഫീവര്‍ ആളത്ര നിസ്സാരക്കാരനല്ല,, പ്രാര്‍ത്ഥിച്ച ഞങ്ങള്‍ക്കു വേണ്ടി സ്‌നേഹം അറിയിച്ച എല്ലാര്ക്കും ഒരുപാട് നന്ദി. ലക്ഷ്മി കുറിച്ചു.

അതേസമയം മലയാളി സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചയായ നടിയാണ് ലക്ഷ്മി . നിരവധി സീരിയലുകളിലാണ് ലക്ഷ്മി അഭിനയിച്ചത്. ഒരുകാലത്ത് സീരിയലില്‍ സജീവമായിരുന്ന ലക്ഷ്മി ഇടക്കാലത്തുണ്ടായ ചില വിവാദങ്ങള്‍ കാരണം അഭിനയത്തില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു.

also read

ഓരോ ദിവസം കഴിയുമ്പോഴും ഭംഗി കൂടി വരികയാണ്; രോഗാവസ്ഥയെ എല്ലാം അതിജീവിച്ചുകൊണ്ട് മഞ്ജു പഴയ ജീവിതത്തിലേക്ക്

എന്നാല്‍ അഭിനയത്തിലേക്ക് തിരിച്ചെത്തിയില്ലെങ്കിലും വീണ്ടും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു ലക്ഷ്മി ഇപ്പോള്‍. തന്റെ വിശേഷങ്ങളെല്ലാം ലക്ഷ്മി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഭര്‍ത്താവ് അസറും മകളുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്.

പഠനകാലത്ത് തന്നെ സുഹൃത്തുക്കളായ അസറും ലക്ഷ്മിയും നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഒന്നിച്ചത്. ഇരുവരും ഒരേ സ്‌കൂളിലായിരുന്നു പഠിച്ചത്. ലക്ഷ്മിയുടെ അമ്മ അതേ സ്‌കൂളില്‍ പഠിപ്പിക്കുന്നുമുണ്ടായിരുന്നു.

 

 

Advertisement