ഒന്നിച്ച് ചേരേണ്ടവരാണ് ഞങ്ങളെന്ന് മനസിലാക്കിയത് ആ പാട്ട് പ്രാക്ടീസോടെയാണ്; ഇഷ്ടങ്ങളിലെ സമാനത മനസിലാക്കിയത് അങ്ങനെയായിരുന്നു : വിശേഷങ്ങൾ പങ്കു വച്ച് ചന്ദ്രയും ടോഷും

197

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സ്വന്തം സുജാതയിൽ അഭിനയിച്ച് വരുന്നതിനിടയിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷവും അഭിനയരംഗത്ത് സജീവമാണ് ചന്ദ്ര.

ഇപ്പോൾ ഒന്നിച്ച് ലൊക്കേഷനിലേക്ക് വരുന്നു എന്ന മാറ്റമേയുള്ളൂയെന്നായിരുന്നു താരം പറഞ്ഞത്. സോഷ്യൽമീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയുമായി വിശേഷങ്ങൾ പങ്കിടാറുണ്ട് ഇരുവരും. സീരിയലിന്റെ നൂറാമത്തെ എപ്പിസോഡിൽ അഭിനയിക്കാനായാണ് വന്നതെന്നും ജീവിതം തന്നെ മാറ്റിമറിക്കുന്ന പരമ്പരയായിരിക്കും ഇതെന്ന് അറിഞ്ഞിരുന്നില്ലെന്നും ടോഷ് പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ചന്ദ്രയും ടോഷും വിശേഷങ്ങൾ പങ്കു വച്ചത്.

Advertisements

ALSO READ

കുഞ്ഞു മകളുടെ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വച്ച് ശ്രീകല ശശിധരൻ ; ശ്രദ്ധ നേടി കുടുംബ സമേതമുള്ള മനോഹര ചിത്രങ്ങൾ

വർഷങ്ങൾക്ക് മുൻപ് ഒരു പരമ്പരയിൽ ഒന്നിച്ച് അഭിനയിച്ചെങ്കിലും നേരിട്ട് കണ്ടിരുന്നില്ല. ടോഷിന്റെ പേര് പറഞ്ഞപ്പോൾ ആളാരാണെന്ന് ആദ്യം മനസിലായിരുന്നില്ല. മുളമൂട്ടിൽ അടിമയായി കായംകുളം കൊച്ചുണ്ണിയിൽ അഭിനയിച്ച ആളെന്ന് പറഞ്ഞപ്പോഴാണ് ആളെ മനസിലായത്. നേരത്തെ പ്രണയാഭ്യർത്ഥനകളും വിവാഹാലോചനകളൊക്കെ വന്നിരുന്നുവെങ്കിലും അതൊന്നും വർക്കായിരുന്നില്ല.

സ്‌ക്രീനിലെ പ്രിയതാരജോഡികൾ ജീവിതത്തിലും ഒന്നിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കാറുണ്ട് പ്രേക്ഷകർ. ചന്ദ്രയുടെയും ടോഷിന്റെയും കാര്യത്തിലും അങ്ങനെയുണ്ടായിരുന്നു. രണ്ടാളും ഒന്നാവണമെന്ന മെസേജുകൾ കിട്ടാറുണ്ടായിരുന്നു. അങ്ങനെയാണ് മനസിലൊരു ഐഡിയ കേറിയത്. സെപ്റ്റംബറിലായിരുന്നു വിവാഹത്തെക്കുറിച്ച് ആലോചിച്ചത്.

ALSO READ

ഈ രാത്രി പ്രൊഡ്യൂസറോടൊപ്പം കഴിഞ്ഞാൽ ചോദിക്കുന്ന പൈസ തരും എന്നാണ് എന്നെ അവിടെ എത്തിച്ചയാൾ പറഞ്ഞത് ; റൂമിൽ കയറിയ അയാൾ ഡോർ അടച്ചു, ഈ രാത്രി നിങ്ങൾ എനിക്ക് എന്താണ് തരാൻ പോകുന്നത് എന്നായിരുന്നു ചോദ്യം : ഇന്റസ്ട്രിയിൽ നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് ജസീല പർവീൺ

വിവാഹം കഴിക്കാൻ ഒരു പ്രായമുണ്ടെന്ന് വിശ്വസിക്കുന്നവരല്ല ഞങ്ങൾ. നടക്കേണ്ട സമയത്ത് അത് നടക്കുമെന്നാണ് വിശ്വസിച്ചവരാണ് ഞങ്ങൾ. നല്ലൊരു സുഹൃത്തിനൊപ്പം ജീവിക്കുന്ന അനുഭവമാണ് ടോഷിനൊപ്പം കൂടിയപ്പോൾ അനുഭവപ്പെട്ടത്. വിവാഹാലോചന വന്ന സമയത്തും തിരക്ക് കൂട്ടേണ്ടെന്നായിരുന്നു ഞാൻ വീട്ടിൽ പറഞ്ഞിരുന്നതെന്ന് ടോഷും പറയുന്നുണ്ട്.

പരമ്പരയുടെ 100ാം എപ്പിസോഡിൽ പാട്ടുപാടാനായി ഞങ്ങളെ ക്ഷണിച്ചിരുന്നു. പാട്ട് പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് കൂടുതൽ അടുത്തത്. ഒന്നിച്ച് ചേരേണ്ടവരാണ് ഞങ്ങളെന്ന് മനസിലാക്കിയത് അതോടെയായിരുന്നു. ഇഷ്ടങ്ങളിലെ സമാനത മനസിലാക്കിയത് അങ്ങനെയായിരുന്നു. അതേപോലെ എന്നെ ചന്ദു എന്നായിരുന്നു ടോഷ് വിളിച്ചത്. വീട്ടിലെ ചെല്ലപ്പേരായിരുന്നു അത് എന്നും ചന്ദ്ര പറയുന്നുണ്ട്.

Advertisement