ഇതു കണ്ടാൽ വീണു പോകാത്ത ആരുണ്ട്, പുതിയ കിടിലൻ ഗ്ലാമറസ്സ് ചിത്രങ്ങളുമായി അമല പോൾ, ഏറ്റെടുത്ത് ആരാധകർ

629

തെന്നിന്ത്യൻ സിനിമയിലെ നമ്പർ വൺ നായികമാരിൽ ഒരാളാണ് മലയാളി താരസുന്ദരി അമല പോൾ. ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് അമലാ പോൾ സിനിമയിലേക്ക് കടന്നുവന്നത്. മലയാളത്തിന്റെ ഹിറ്റ്‌മേക്കർ ലാൽ ജോസിന്റെ സംവിധാനത്തിൽ 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെ സഹനടിയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

പിന്നീട് തമിഴിലും മലയാളത്തിലുമായി അനേകം സിനിമകൾ താരം ചെയ്തിട്ടുണ്ടെങ്കിലും മൈന തമിഴ് ചിത്രത്തിലൂടെ ആണ് അമല പോൾ ശ്രദ്ധ നേടിയത്. ഇന്ന് സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് അമല പോൾ. മലയാളികൾ മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് ആരാധകർ ഏറെയാണ്. ഒരു ഇന്ത്യൻ പ്രണയകഥ, റൺ ബേബി റൺ, ഷാജഹാനും പരീക്കുട്ടിയും, ലൈല ഓ ലൈല തുടങ്ങി നിരവധി സൂപ്പർഹിറ്റ് മലയാള ചിത്രങ്ങളിൽ അമലാ പോൾ അഭിനയിച്ചിട്ടുണ്ട്.

Advertisements

Also Read
അരുവിയിൽ ചേമ്പില കൊണ്ട് തന്റെ ന ഗ്‌നത മറച്ച് കണ്ണുതള്ളിക്കുന്ന കിടിലൻ ഫോട്ടോഷൂട്ടുമായി മോഡൽ ശരണ്യ, ചൊറിയില്ലേ എന്ന് ആരാധകർ, വൈറൽ

തമിഴകത്തും ഏറെ ആരാധകരുളള നടികൂടിയാണ് അമലാ പോൾ. പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം എഞ്ചിനീയറിങ്ങിന് ചേരാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്.

നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ഒന്നും അത് കൊണ്ടു വന്നില്ല.
പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു.

മൈന ഒട്ടേറെ പുരസ്‌കാരങ്ങൾ നേടി. 2011ൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചു. തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു.

Also Read
ലാലേട്ടനെ പ്രേമിച്ചതിന് സുചിത്രച്ചേച്ചിയെ കൊല്ലാന്‍ നടന്ന ആരാധികമാര്‍, എന്നാണ് കേരളത്തിലെ കാമുകിമാര്‍ ലാലിനെ വെറുതെ വിടുക!, വൈറലായി കുറിപ്പ്

തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുങ്ക് സിനിമാ ലോകത്ത് പേരെടുത്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവം ആയ താരം തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ലക്ഷ കണക്കിന് ഫോളോവേഴ്‌സാണ് അമലയ്ക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്, അത്‌കൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.

ഇപ്പോൾ ഇതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, സൂക്ഷ്മമായ ആകർഷണം, അഗാധമായ ആഗ്രഹങ്ങൾ, ഒരു ടൺ സ്വപ്നങ്ങൾ, എല്ലാം അവളുടെ തീപിടിച്ച കണ്ണുകളുടെ ആശ്വാസത്തിന് കീഴിൽ കുഴിച്ചുമൂടപ്പെട്ടു എന്ന ക്യാപ്ഷനോടെയാണ് അമല ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.

Advertisement