അത്രയും മാനസികമായ അടുപ്പമുണ്ട്, ഇതിലും നന്നായി ഇനി ഞാന്‍ വേറെ ആര്‍ക്കൊപ്പവും ജീവിക്കില്ല, ഭാര്യ ഷേമയെ കുറിച്ച് മനസ്സുതുറന്ന് അനൂപ് മേനോന്‍

298

മലയാളം സിനിമാ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് അനൂപ് മേനോന്‍. വിനയന്റെ കാട്ടുചെമ്പകം എന്ന സിനിമയിലൂടെ ആണ് അനൂപ് മേനോന്‍ സിനിമയില്‍ എത്തുന്നത്. നടന്‍ എന്നതില്‍ ഉപരി തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളില്‍ ഇതിനോടകം തന്നെ അനൂപ് മേനോന്‍ പ്രതിഭ തെളിയിച്ചു കഴിഞ്ഞു.

Advertisements

പഠനത്തിന് ശേഷം ദുബായില്‍ ലോ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് സൂര്യാ ടിവി കൈരളി എന്നീ ചാനലുകളില്‍ ല്‍ പ്രഭാത പരിപാടികളുടെ അവതാരകനായി അനൂപ് മേനോന്‍ എത്തിയത്. ഇതിലൂടെയായിരുന്നു സിനിമാപ്രവേശം.

Also Read; ഒു ഇടിമിന്നലുള്ള രാത്രിയില്‍ മുറിയിലേക്ക് ഓടിവന്നുകയറി, അവിടെ കിടക്കണമെന്ന് വാശി പിടിച്ചു, അറബിക്കഥയിലെ നായിക ഷാങ് ചുമിനെ കുറിച്ച് ലാല്‍ജോസ് പറയുന്നു

നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാന കഥാപാത്രമായി എത്തിയ അനൂപ് മേനോന്‍ അക്കാലത്ത് മിനിസ്‌ക്രീനിലെ തിളങ്ങുന്ന താരമായിരുന്നു. പിന്നീട് സിനിമയില്‍ സജീവമായ അനൂപ് മേനോന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ അഭിനേതാവായി മാറുകയായിരുന്നു. ഷേമയാണ് താര്തതിന്റെ ഭാര്യ.

ഇപ്പോഴിതാ തന്റെയും ഷേമയുടെയും വിവാഹത്തെ കുറിച്ച് അനൂപ് മേനോന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഷേമയുടേത് രണ്ടാംവിവാഹമായിരുന്നു. ആദ്യ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. വിവാഹം കഴിഞ്ഞ ഒരു സ്ത്രീയെ വിവാഹം ചെയ്തതില്‍ വിശാലതയൊന്നുമില്ലെന്നും താന്‍ ഇഷ്ടപ്പെട്ട് വിവാഹം ചെയ്തതാണെന്നും അനൂപ് മേനോന്‍ പറയുന്നു.

Also Read: 24 മണിക്കൂറും ആ ഭീമന്‍ രഘു എഴുന്നേറ്റ് നില്‍ക്കുകയാണെന്ന് മമ്മൂട്ടിയോട് പറഞ്ഞാല്‍ താന്‍ പോയി തന്റെ ജോലി നോക്കെടാ എന്ന് പറയും, തുറന്നുപറഞ്ഞ് താരം

നമ്മള്‍ ജീവിതത്തില്‍ നമ്മുടെ പെര്‍ഫെക്ട് പങ്കാളിയെ എപ്പോഴെങ്കിലും കാണും. അയാളുമായുള്ള സൗഹൃദം മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ നമ്മള്‍ മനസ്സിലാക്കും ഇനി അവര്‍ നമ്മുടെ കൂടെ ഉണ്ടാവേണ്ടതാണെന്നും അത്രയേയുള്ളൂവെന്നും അനൂപ് മേനോന്‍ പറയുന്നു.

ഒരു കല്യാണത്തിന് പോയപ്പോഴാണ് താന്‍ ഷേമയെ കാണുന്നത്. അതിന് ശേഷം ചെന്നൈയിലെ ഒരു ഫൗണ്ടേഷന്‍ പരിപാടിക്ക് തന്നെ വിളിക്കാന്‍ ബന്ധപ്പെട്ടെന്നും അങ്ങനെ തങ്ങള്‍ സുഹൃത്തുക്കളായി എന്നും അതിന് ശേഷമായിരുന്നു ഷേമയുടെ ഭര്‍ത്താവ് മരിച്ചതെന്നും പിന്നെ 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിവാഹത്തെ പറ്റി തങ്ങള്‍ ചിന്തിച്ചതെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.

ഷേമയ്ക്ക് ഒത്തിരി ക്വാളിറ്റിയുണ്ട്. ഒരു ക്വാളിറ്റി എന്ന് മാത്രം പറയാനാവില്ലെന്നും താന്‍ ഇത്രയും നന്നായി ഇനി വേറെ ആര്‍ക്കൊപ്പവും ജീവിക്കുമെന്ന് തോന്നുന്നില്ലെന്നും തങ്ങള്‍ തമ്മില്‍ അത്രയും മാനസികമായ അടുപ്പമുണ്ടെന്നും അനൂപ് മേനോന്‍ പറയുന്നു.

Advertisement