എല്ലാവര്‍ക്കും സൗകര്യമുള്ള സമയം നോക്കി വേണം പ്രൊമോഷന്‍ പരിപാടികള്‍ വെക്കാന്‍, പദ്മിനി ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വ്യക്തമായ മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

106

മലയാള സിനിമയിലെ ചോക്ലേറ്റ് ബോയി എന്ന ലേബലില്‍ അറിയപ്പെടുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍. ഇന്നും ഈ ലേബലിന് യാതൊരു വിധത്തിലുമുള്ള മാറ്റം സംഭവിച്ചിട്ടില്ല. അനിയത്തിപ്രാവില്‍ ബൈക്കോടിച്ച് പാട്ടും പാടിയാണ് കുഞ്ചാക്കോ ബോബന്‍ മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചനായി മാറിയത്.

Advertisements

ജീവിതത്തിലും കരിയറിലുമെല്ലാം പല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് നേരത്തെ കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു ചാക്കോച്ചന്‍, പിന്നീട് ചാക്കോച്ചന്‍ തിരിച്ചുവരുന്നത് മലയാള സിനിമയുടെ പുതിയ മുഖമായിട്ടായിരുന്നു.

Also Read: ഒു ഇടിമിന്നലുള്ള രാത്രിയില്‍ മുറിയിലേക്ക് ഓടിവന്നുകയറി, അവിടെ കിടക്കണമെന്ന് വാശി പിടിച്ചു, അറബിക്കഥയിലെ നായിക ഷാങ് ചുമിനെ കുറിച്ച് ലാല്‍ജോസ് പറയുന്നു

മലയാള സിനിമയിലെ മാറ്റത്തെ അടയാളപ്പെടുത്തിയ ട്രാഫിക്, ടേക്ക് ഓഫ്, അഞ്ചാം പാതിര, വേട്ട തുടങ്ങിയ സിനിമകളിലൊക്കെ ചാക്കോച്ചന്റെ പ്രകടനം മികച്ച കൈയ്യടി നേടികൊടുത്തിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമാണ് ചാക്കോച്ചന്‍. തന്റെ പുതിയ വിശേഷങ്ങളും ഭാര്യയ്ക്കും മകനുമൊപ്പമുള്ള ഫോട്ടകളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അടുത്തിടെ പദ്മിനി എന്ന ചിത്രവുമായി ബന്ധപ്പെട്ട് താരത്തിനെതിരം വിവാദം ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ താരം പങ്കെടുത്തില്ലെന്ന് ആരോപിച്ച് നിര്‍മ്മാതാവായ സുവിന്‍ കെ വര്‍ക്കി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

Also Read: മകന്റെ സിനിമകളൊന്നും തിയ്യേറ്ററില്‍ പോയി കണ്ടില്ല, ആറുവര്‍ഷക്കാലം അകല്‍ച്ചയായിരുന്നു, മകന് എത്രത്തോളം വേദനിച്ചുകാണും, ഗോകുലിനെ കുറിച്ച് സുരേഷ് ഗോപി പറയുന്നു

എല്ലാവര്‍ക്കും സൗകര്യമുള്ള സമയം നോക്കിയിട്ട് വേണം പ്രൊമോഷന്‍ പരിപാടികള്‍ വെക്കാന്‍. ഏതെങ്കിലും സിനിമയുടെ ഷൂട്ടിന്റെ തിരക്കിലാണെങ്കിലും വേറെ രാജ്യത്താണെങ്കിലും അസുഖങ്ങളാണെങ്കിലും പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്നും തനിക്ക് വ്യക്തമായ കാരണങ്ങളില്ലാതെ ഒരു പ്രൊമോഷന്‍ പരിപാടിക്കും പോകാതിരുന്നിട്ടില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

തന്‌റെ സിനിമ വിജയിച്ചുകഴിഞ്ഞാല്‍ തനിക്കും ഒത്തിരി ബെനിഫിറ്റുണ്ട്, അക്കാര്യം തനിക്ക് വ്യക്തമായി അറിയാമെന്നും 26 വര്‍ഷമായി താന്‍ സിനിമയിലുണ്ട്, അക്കാര്യം മനസ്സിലാക്കാത്ത ആളല്ല താനെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Advertisement