ശാലിനിയെ പ്രണയിച്ച് പോകുമോ എന്ന് അജിത്ത് ഭയപ്പെട്ടിരുന്നു, അതുകൊണ്ട് പെട്ടെന്ന് സിനിമയുടെ ഷൂട്ട് തീര്‍ക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു, എന്നാല്‍ പേടിച്ചതുപോലെ തന്നെ സംഭവിച്ചു, താരദമ്പതികളുടെ പ്രണയകഥ പറഞ്ഞ് സംവിധായകന്‍

6080

തമിഴകത്തിന്റെ തല അജിത്തും ഭാര്യ ശാലിനിയും സിനിമയിലെ മാതൃകാ താര ദമ്പതികളാണ്. ഇരുവരും ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ടവരുമാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിക്കാന്‍ കഴിഞ്ഞുള്ളൂവെങ്കിലും ലക്ഷക്കണക്കിന് ആരാധകെയാണ് ശാലിനി സ്വന്തമാക്കിയത്.

Advertisements

ശാലിനിയുടെയും അജിത്തിന്റെയും പ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ സംവിധായകന്‍ ശരണ്‍. ശാലിനിയും അജിത്തും ഒന്നിച്ച് അഭിനയിച്ച അമരകല എന്ന ചിത്രം സംവിധാനം ചെയ്തത് ശരണ്‍ ആയിരുന്നു. 1999ല്‍ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്.

Also Read: ഇവരുടെ നിലനില്‍പ്പ് ജാതിയുടെയോ മതത്തിന്റെയോ കുമിള കൊണ്ടു വീര്‍പ്പിച്ചതല്ല, നല്ല ഒന്നാന്തരം കഴിവുള്ളവരാണ് മോഹന്‍ലാലും മമ്മൂട്ടിയും, വൈറലായി കുറിപ്പ്

ചിത്രത്തില്‍ ശാലിനിക്ക് പകരം ആദ്യം ജ്യോതികയെയായിരുന്നു തീരുമാനിച്ചതെന്നും എന്നാല്‍ അവരുടെ പ്രതിഫലം വളരെ വലിയതായിരുന്നതിനാല്‍ തങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ലെന്നും ശാലിനിയോട് ചോദിച്ചപ്പോള്‍ അഭിനയിക്കുന്നില്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെന്നും സംവിധായകന്‍ പറയുന്നു.

ആ സമയത്ത് ശാലിനിയുടെ കാതലുക്ക് മരിയാദ എന്ന ചിത്രം ഹിറ്റായി നില്‍ക്കുകയായിരുന്നുവെന്നും എന്നാല്‍ ശാലിനിക്ക് പുതിയൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നും പഠിക്കാന്‍ പോവുകയാണെന്നുമായിരുന്നു പറഞ്ഞതെന്നും സംവിധായകന്‍ പറയുന്നു.

Also Read: സെല്‍ഫി എടുക്കുന്നതിനിടെ ആരാധകന്റെ മൊബൈല്‍ വലിച്ചെറിഞ്ഞ് രണ്‍ബീര്‍ കപൂര്‍; രോഷത്തോടെ ആരാധകര്‍; മര്യാദ പഠിക്കണമെന്ന് ഉപദേശം!

എന്നാല്‍ നിര്‍ബന്ധിച്ചപ്പോള്‍ ആരാണ് നായകനെന്ന് ചോദിച്ചുവെന്നും അജിത്താണെന്ന് പറഞ്ഞപ്പോള്‍ ഓകെ പറഞ്ഞുവെന്നും ശരണ്‍ കൂട്ടിച്ചേര്‍ത്തു. പടം ഷൂട്ടിങ് തുടങ്ങിയപ്പോള്‍ അജിത്ത് തന്നെ വിളിച്ച് പെട്ടെന്ന് ഷൂട്ട് തീര്‍ക്കണമെന്ന് പറഞ്ഞുവെന്നും ഇല്ലെങ്കില്‍ താന്‍ ഈ പെണ്‍കുട്ടിയെ ലവ് ചെയ്യുമോ എന്ന പേടിയുണ്ടെന്നും പറഞ്ഞുവെന്നും ശരണ്‍ പറയുന്നു.

അജിത്ത് പറഞ്ഞതുപോലെ സിനിമ ഷൂട്ടിങ് പെട്ടെന്ന് തീര്‍ത്തു. എന്നാല്‍ സിനിമ കഴിയുമ്പോഴേക്കും ഇരുവരും തമ്മില്‍ പ്രണയത്തിലായി. അജിത്തിന്റെയും ശാലിനിയുടെയും വിവാഹത്തില്‍ തങ്ങള്‍ സന്തോഷിച്ചിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

Advertisement