ഹോളിവുഡ് റീമേക്കാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വിജയ് അതിന് പറ്റിയ ആളല്ലെന്ന് ആരാധകന്റെ പോസ്റ്റ്, കിടിലന്‍ മറുപടിയുമായി സംവിധായകന്‍, സോഷ്യല്‍മീഡിയയില്‍ കൈയ്യടി

97

തമിഴ് സൂപ്പര്‍ താരം വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. ഒരു സയന്‍സ് ഫിക്ഷന്‍ ടൈം ട്രാവല്‍ കഥ പറയുന്ന ചിത്രം സംവിധായകന്‍ വെങ്കട് പ്രഭുവാണ് സംവിധാനം ചെയ്യുന്നത്.

Advertisements

വിജയിയും വെങ്കട് പ്രഭുവും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. ഈ ചിത്രം വില്‍ സ്മിത്ത് നായകനായ ഹോളിവുഡ് ചിത്രം ജെമിനി മാന്റെ റീമേക്ക് ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വെങ്കിട് പ്രഭു ഇപ്പോള്‍.

Also Read;ആരാധകരുടെ മനസ്സുനിറച്ച് സാന്ത്വനം കുടുംബത്തിന്റെ പുതിയ ചിത്രങ്ങള്‍, സോഷ്യല്‍മീഡിയയില്‍ വൈറല്‍, പിന്നാലെ ദേവിയേച്ചിയെ അന്വേഷിച്ച് കമന്റുകള്‍

പുതിയൊരു ഹോളിവുഡ് റീമേക്കിന്റെ സാധ്യതകളും വിജയിയുടെ സമീപകാല കരിയറും പരിശോധിക്കുന്ന രീതിയിലുള്ള സത്യന്‍ രാംസാമി എന്നയാളുടെ എക്‌സ് പോസ്റ്റിന് മറുപടി നല്‍കുകയായിരുന്നു വെങ്കിട് പ്രഭു.

2023ലെ രണ്ട് ബാക്ക് ഫ്‌ലോപ്പുകള്‍ക്ക് ശേഷം വിജയിക്ക് 2024ല്‍ നല്ലൊരു തിരിച്ചുവരവ് താങ്കളുടെ ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നുവെന്നും ഹോളിവുഡ് റീമേക്കാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വിജയ് അതിന് അനുയോജ്യനല്ലെന്നും അത്തരം ശ്രമം വിജയിപ്പിക്കാന്‍ വിജയിക്ക് കഴിയില്ലെന്നും എക്‌സ് പോസ്റ്റില്‍ പറയുന്നു.

Also Read:അവതാര്‍ 2വിനെ പോലും കടത്തിവെട്ടി മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ്

ഇതിന് പോസിറ്റീവ് ആയിട്ടായിരുന്നു വെങ്കിട് പ്രഭുവിന്റെ മറുപടി. നിങ്ങളില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും ഹാപ്പി ന്യൂ ഇയര്‍ എന്നായിരുന്നു ഇതിന് വെങ്കിട് പ്രഭു നല്‍കിയ മറുപടി.

Advertisement