ഞാന്‍ അവളെ എപ്പോഴും നോക്കാറുണ്ടായിരുന്നു, ഒന്നിച്ച് ട്രിപ്പിന് പോകാനും അവസരം കിട്ടി, വിവാഹം നടന്നത് ദൈവനിയോഗം പോലെ, ധന്യയുമായുള്ള പ്രണയവിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് ജോണ്‍

303

സിനിമാ സീരിയല്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് നടി ധന്യ മേരി വര്‍ഗീസും ഭര്‍ത്താവ് ജോണും. ഇപ്പോള്‍ മിനീസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമാണ് ഇരുവരും. സിനിമയിലൂടെ ആണ് ധന്യ മേരി വര്‍ഗിസ് തന്റെ കരിയര്‍ ആരംഭിക്കുന്നത്.

സ്വപ്നം കൊണ്ട് തുലാഭാരം എന്ന 2003 ല്‍ പുറത്ത് ഇറങ്ങിയ ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. പിന്നീട് തലപ്പാവ്, റെഡ് ചില്ലീസ്, ദ്രോണ ,നായകന്‍ എന്നിങ്ങനെ മികച്ച സിനിമകളുടെ ഭാഗം ആവുകയായിരുന്നു. വിവാഹത്തിന് ശേഷമായിരുന്നു താരം മിനിസ്‌ക്രീനില്‍ എത്തിയത്.

Advertisements

ഇപ്പോഴിതാ തങ്ങളുടെ പുത്തന്‍ വിശേഷങ്ങളെ കുറിച്ചും പ്രണയവിവാഹത്തെപ്പറ്റിയും സംസാരിക്കുകയാണ് ധന്യയും ജോണും. തന്റെ പേരിലെ വര്‍ഗീസ് പപ്പയാണെന്നും വിവാഹശേഷം താന്‍ പേരുമാറ്റിയിട്ടില്ലെന്നും വിവാഹം കഴിഞ്ഞെന്നു വിചാരിച്ച് പേര് മാറ്റേണ്ട കാര്യമില്ലല്ലോ എന്നും പുള്ളി അതിന് തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ധന്യ പറയുന്നു.

Also Read: ഇന്റര്‍വ്യൂ എടുക്കാന്‍ ഭയങ്കര പേടിയുള്ള നടന്‍, ആര്‍ക്കും ഇന്റര്‍വ്യൂ കൊടുക്കാത്ത സെലിബ്രിറ്റിയാണ് അദ്ദേഹം, തുറന്ന് പറഞ്ഞ് രേഖ മോനോന്‍

ഡാന്‍സേഴ്‌സായിരുന്നു തങ്ങള്‍ രണ്ടാളും. ഒരു ഷോയ്ക്ക് പോകുമ്പോഴായിരുന്നു പരിചയപ്പെട്ടത്. പിന്നെ സുഹൃത്തുക്കളായി എന്നും ഒരു അമേരിക്കന്‍ ട്രിപ്പില്‍ വെച്ചാണ് തങ്ങള്‍ ഒന്നിച്ചതെന്നും വിവാഹം ഒരു ദൈവനിയോഗം പോലെ സംഭവിച്ച ഒന്നാണെന്നും ജോണും ധന്യയും പറയുന്നു.

അന്ന് അമേരിക്കന്‍ ട്രിപ്പിന് വരാന്‍ ധന്യയുടെ അമ്മയ്ക്ക് വിസ കിട്ടിയരുന്നില്ല. അതൊരു നിമിത്തമായി താന്‍ കാണുന്നുവെന്നും താന്‍ എപ്പോഴും ഇവളെ നോക്കുന്നുണ്ടായിരുന്നുവെന്നും കുറച്ച് വര്‍ഷമല്ലേ ഇനി ജീവിക്കാനുള്ളൂ ആ വര്‍ഷം നമുക്ക് ഒന്നിച്ച് ജീവിച്ചൂടെയെന്ന് താന്‍ ധന്യയോട് ചോദിച്ചുവെന്നും ജോണ്‍ പറയുന്നു.

Also Read: എക്‌സൈസ് ചേയ്‌സ് ചെയ്ത് പിടിച്ചത് പ്രമുഖ നടന്റെ കാർ, പരിശോധിച്ചാൽ പെട്ടേനെ; ലഹരി ഉപയോഗിക്കുന്ന മുഴുവൻ താരങ്ങളുടെയും ലിസ്റ്റ് കയ്യിലുണ്ട്: ബാബുരാജ്

അവള്‍ ഓകെ പറഞ്ഞുവെന്നും വീട്ടില്‍ പറയണമെന്ന് പറഞ്ഞുവെന്നും അതിനിടെ ധന്യ വീട്ടില്‍ വിളിച്ച് കാര്യം പറഞ്ഞുവെന്നും ട്രിപ്പ് കഴിഞ്ഞെത്തി കുറച്ചുകഴിഞ്ഞപ്പോള്‍ തങ്ങളുടെ വിവാഹം നടന്നുവെന്നും ജോണ്‍ പറഞ്ഞു.

Advertisement