‘ഒന്ന് ആക്‌സിലറേറ്റർ കൂട്ടി കൊടുക്കാൻ പറഞ്ഞു; കുറയ്ക്കാൻ പക്ഷെ പറഞ്ഞില്ല; ജിബ്ബിലേക്ക് ഓടിച്ച് കയറ്റി’; ഷൂട്ടിങിനിടെ സംഭവിച്ച അപകടത്തെ കുറിച്ച് വെളിപ്പെടുത്തി മേഘ്‌ന വിൻസന്റ്

72

സിനിമാ-സീരിയൽ രംഗത്തെ അഭിനയത്തിലൂടെ പ്രശസ്തയായ താരമാണ് മേഘ്ന വിൻസെന്റ്. വീടകങ്ങളിൽ ഏറെ സുപരിചിതയായ നടി കൂടിയാണ് മേഘ്ന വിൻസെന്റ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രത്തെ വതരിപ്പിച്ചാണ് മേഘ്‌ന ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

ഇപ്പോൾ സീകേരള ചാനലിലെ മിസ്സിസ്സ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് നടി വേഷമിടുന്നത്. ചന്ദനമഴയിലെ അമൃതയെപ്പോലെ തന്നെ ആരാധകർ മിസ്സിസ്സ് ഹിറ്റ്‌ലറിലെ ജ്യോതിയേയും ഏറ്റെടുത്ത് കഴിഞ്ഞതാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മേഘ്ന പങ്കിടുന്ന വിശേഷങ്ങൾ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

Advertisements

മിസിസ് ഹിറ്റ്ലർ എന്ന പരമ്പര അവസാനിച്ചതിനെ കുറിച്ച് വേദനയോടെ താരം ഈയടുത്ത് സംസാരിച്ചിരുന്നു. രണ്ടരവർഷമായുള്ള സീരിയൽ തീരാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ കരച്ചിലായിരുന്നു വന്നതെന്നും എന്നും സീരിയൽ ഉണ്ടാവില്ലെന്ന് അറിയാം എന്നാലും വിഷമം തോന്നുന്നുവെന്നും മേഘ്ന പറഞ്ഞിരുന്നു.

ALSO READ- ഇതാണ് ശാശ്വതമായത്; ബ്രേക്കപ്പ് വാർത്തകൾക്കിടെ പുതിയ വീഡിയോ പങ്കിട്ട് അമൃത സുരേഷ്; ഉപദേശിച്ച് ആരാധകരും!

ഇതിനിടെയാണ് മിസിസ് ഹിറ്റ്‌ലർ ഷൂട്ടിനിടെ തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് മേഘ്‌ന വെളിപ്പെടുത്തിയത്. സീരിയലിലെ ഒരു രംഗത്തിനു വേണ്ടി വാഹനമോടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ചു മറിയുകയായിരുന്നു. മൈൽസ്റ്റോൺ മേക്കേഴ്സ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം അപ ക ടത്തെ കുറിച്ച് ംസസാരിക്കുന്നത്.

‘ഒരു കയറ്റത്തിലേക്കാണ് വണ്ടി ഓടിക്കേണ്ടിയിരുന്നത്. അത് എനിക്ക് അൽപ്പം പ്രയാസമായപ്പോൾ, അസോസിയേറ്റ് ഡയറക്ടർ ചേട്ടൻ വന്നിട്ടു പറഞ്ഞു, മേഘ്‌ന ഒന്ന് ആക്‌സിലറേറ്റർ കൂട്ടി കൊടുത്താൽ മതി, അത് കയറികൊള്ളും എന്ന്. ആക്‌സിലറേറ്റർ കൂട്ടികൊടുക്കണം എന്നു പറഞ്ഞ ആള് കൂട്ടി കഴിഞ്ഞതിനു ശേഷം കുറയ്ക്കണമെന്ന് പറഞ്ഞുതന്നില്ല, ഞാനും അതു വിട്ടുപോയി. അങ്ങ് വെച്ചുകൊടുത്തു, സംഭവം അങ്ങ് മുന്നോട്ട് ആഞ്ഞു’. – താരം വിശദീകരിക്കുന്നു.

കൗമാര കാലത്ത് ആ ത്മ ഹത്യാ പ്രവണത ഉണ്ടായി; വാടക കൊടുക്കാൻ പോലും പൈസയില്ല; സിനിമ വേണം സർ, കാശില്ലെന്ന് പറഞ്ഞ് ചാൻസ് വാങ്ങിയിട്ടുണ്ട് അബ്ബാസ്

‘സൈഡിലേക്കൊന്നും വെട്ടിക്കാതെ ഞാൻ നേരെ തന്നെ വിട്ടു. നേരെ മുന്നിൽ ജിബ്ബായിരുന്നു. അതിലേക്കാണ് ഞാൻ വണ്ടിയോടിച്ചു കയറുന്നത്. ഭാഗ്യത്തിന് ചേട്ടൻ ക്യാമറയും ജിബ്ബും മുകളിലേക്ക് പൊക്കി.’


‘ കമ്പിയിലിടിച്ച് ഞാൻ തെറിച്ചുവീണു. കൈമുട്ടും കാലുമൊക്കെ മുറിഞ്ഞു. പുല്ലിലേക്ക് വീണത് കൊണ്ട് വലിയ പരുക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഹോസ്പിറ്റലിൽ കൊണ്ടുപോയി സ്റ്റിച്ചിംഗ് ഒക്കെ കഴിഞ്ഞു തിരിച്ചുവന്നു ഷൂട്ട് തുടർന്നു,’ – എന്നും മേഘ്‌ന വിശദീകരിച്ചു.

നടി സ്വാതി റെഡ്ഡിയും ഭർത്താവും പിരിയുന്നു! അമ്പരിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്..

Advertisement