സ്വന്തം ഭാര്യ പറഞ്ഞിട്ടു നടക്കാത്ത കാര്യം ഐവി ശശിയെ കൊണ്ട് അന്ന് സമ്മതിപ്പിച്ചത് മോഹൻലാൽ ; ഈ നിമിഷം വരെ ലാൽ പറയാത്ത ആ രഹസ്യത്തെ കുറിച്ച് സത്യൻ അന്തിക്കാട്

1358

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 1986ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്. മോഹൻലാൽ നായകനായ ചിത്രത്തിൽ സീമ, ശ്രീനിവാസൻ, തിലകൻ, ഇന്നസെന്റ്, കെ.പി.എ.സി. ലളിത, സുകുമാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാസിനോ എന്ന കമ്പനിയായിരുന്നു ചിത്രം നിർമ്മിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ആരും അറിയാത്ത ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സത്യൻ അന്തിക്കാട്.

മമ്മൂട്ടിയും മോഹൻലാലും ഐവി ശശിയും സീമയും സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോനും ചേർന്ന നിർമ്മാണ കമ്പിനിയായിരുന്നു കാസിനോ. അടുത്ത പ്രൊജക്ട് അവർ എന്നെയും ശ്രീനിയെയും ഏൽപ്പിക്കുന്നു. ഞങ്ങൾ കഥയ്ക്കു വേണ്ടിയുള്ള അന്വേഷണത്തിലായി. ടീ നഗറിലെ ഫ്ലാറ്റിലേക്കുള്ള ഓട്ടോ യാത്രയിൽ ഒരു കോളനിയിലൂടെ ഞങ്ങൾ പോയപ്പോഴാണ് കോളനി പശ്ചത്തലമായ സിനിമയെന്ന ആശയം വന്നത് കഥയ്ക്ക് മുൻപേ പേരായി ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്.

Advertisements

ALSO READ

എത്ര രൂപ തന്നാലും എന്റെ ക്രഡിബിളിറ്റിക്ക് പകരമാവില്ല ; 50 കോടി തരാമെന്ന് പറഞ്ഞാലും അതിന് പകരം എന്റെ വിശ്വാസ്യത വിൽക്കില്ല : അഹാന കൃഷ്ണ

പക്ഷേ, ആ പേര് ഐവി ശശിക്ക് മാത്രം ഇഷ്ടപ്പെട്ടില്ല. ശശിയേട്ടൻ പറഞ്ഞു, ‘പേരു മാറ്റണം. വല്ല ഗിരിനഗർ എന്നെങ്ങാനും ഇട്ടോ. ഷൂട്ട് മുന്നോട്ടു പോയി. മറ്റൊരു പ്രൊഡ്യൂസർ കൊച്ചുമോൻ പറഞ്ഞു, താൻ സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും പിറ്റേന്ന് കാലുമാറി. ഒടുവിൽ ശശിയേട്ടനോട് സംസാരിക്കാമെന്ന് സീമ പറഞ്ഞു. എന്നാൽ പിറ്റേന്ന് സീമയും പിന്മാറി.

ഒരു ദിവസം ലൊക്കേഷനിലേക്ക് ശശിയേട്ടനെത്തി. ലാൽ ഗൂർഖ വേഷത്തിലിരിക്കുന്നുണ്ട്. വന്നു കയറിയപ്പോഴെ പറഞ്ഞു, ‘സത്യാ, വേറെ എന്തെങ്കിലും പേര് ആലോചിക്കണം.’ ലാൽ എഴുന്നേറ്റ് ഒരു മിനിറ്റെന്ന് പറഞ്ഞ് ശശിയേട്ടനെ വിളിച്ചു കൊണ്ടു പുറത്തേക്ക് നടന്നു. ഒരുമിനിറ്റ് കൊണ്ടു തിരിച്ചു വന്ന് ശശിയേട്ടൻ പറയുകയാണ്, ‘സത്യന്റെ സിനിമ, സത്യന് ഇഷ്ടമുള്ള പേരിട്.’

ALSO READ

ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ് ; എന്റെ ജീവിതത്തിലെ മറ്റൊരു നാഴികകല്ല് : പുതിയ വിശേഷം പങ്കുവച്ച് സ്വാസിക വിജയ്

ഞാൻ അന്തം വിട്ടു പോയി. സ്വന്തം ഭാര്യ പറഞ്ഞിട്ടു നടക്കാത്ത കാര്യമാണ്. ഇതെന്തു മാജിക് ആണ്. എന്തു സൂത്രമാണ് പ്രയോഗിച്ചതെന്ന് ലാലിനോടു ചോദിച്ചു. ലാൽചിരി ചിരിച്ച് മറുപടി, ‘അതിപ്പോൾ സത്യേട്ടൻ അറിയേണ്ട.’ ഈ നിമിഷം വരെ ആ രഹസ്യം എന്നോടു പറഞ്ഞിട്ടുമില്ല’ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സത്യൻ അന്തിക്കാട് പറഞ്ഞു.

 

Advertisement