മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. ഏറെ നാളത്തെ പരിശ്രമം കൊണ്ട് മികച്ച അഭിനേത്രി എന്ന് പേരെടുത്തതാണ് താരം. മലയാളത്തില്‍ ചെറിയ കഥാപാത്രങ്ങളിലൂടെ തുടങ്ങി പിന്നീട് കന്നഡയിലും തമിഴിലും അഭിനയിച്ചു.
എന്നാല്‍ പാര്‍വതിക്ക് ഇടക്കാലത്ത് സിനിമയില്‍ ഒരിടവേള വന്നിരുന്നു. പിന്നീട് ധനുഷ് നായകനായ മരിയാനിലൂടെ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. ബോള്‍ഡ് ആയ ക്യാരക്ടറുകളായി അഭിനയിയ്ക്കുന്നത് പോലെ തന്നെ തന്റെ നിലപാടുകള്‍ ബോള്‍ഡായി ഉറക്കെ വിളിച്ച് പറയാന്‍ താരം ശ്രമിയ്ക്കാറുണ്ട്.
ഇപ്പോള്‍ താരം പുതിയ ചിത്രമായ വണ്ടര്‍ വുമണ്‍ ഒടിടി റിലീസായതന്റെ സന്തോഷത്തിലാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ചിത്രത്തില്‍ നിത്യ മേനെന്‍, നദിയ മൊയ്തു, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പദ്മിനി, അമൃത സുഭാഷ് തുടങ്ങിയവരെല്ലാം പ്രധാന വേഷങ്ങളിലെത്തുന്നു.
ഗര്‍ഭിണികളായ സ്ത്രീകളുടെ ജീവിതത്തിലൂടെയാണ് വണ്ടര്‍ വുമണിന്റെ കഥ പുരോഗമിക്കുന്നത്. സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം, ചിത്രം റിലീസിന് ഒരുങ്ങവെ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഏറെ ചര്‍ച്ചയായിരുന്നു. പോസിറ്റീവ് റിസള്‍ട്ട് കാണിക്കുന്ന പ്രെഗ്‌നന്‍സി ടെസ്റ്റ് കിറ്റിന്റെ ചിത്രം ആയിരുന്നു താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
അന്ന് ഈ പോസ്റ്റ് ചെയ്തതിന്റെ പിന്നാലെ ഉണ്ടായ സംഭവങ്ങളും അനുഭവവും അതിന് ലഭിച്ച പ്രതികരണത്തെ കുറിച്ചും പറയുകയാണ് പാര്‍വതി തിരുവോത്ത്.
താരം പറയുന്നത് അതിന് ലഭിച്ച കമന്റുകളെ കുറിച്ചാണ്. ഏറെ തമാശ എന്താണെന്ന് വെച്ചാല്‍, ചില കമന്റുകളായിരുന്നു. നമ്മള്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള നെഗറ്റീവ് കമന്റ്സോ സൈബര്‍ അറ്റാക്കോ ഒന്നും ഉണ്ടായിരുന്നില്ലെന്നും പാര്‍വതി പറയുന്നു..
ചില വളരെ ചുരുക്കം കമന്റുകളായിരുന്നു കുട്ടിയുടെ ഓണര്‍ ആരാണ് എന്നൊക്കെ ചോദിച്ചുകൊണ്ട് വന്നത്. ബേബിയുടെ ഡാഡിയാരാണ് എന്ന് പോലുമല്ല ചോദിച്ചത്, ഓണര്‍ ആരാണ് എന്നായിരുന്നു എന്ന് പാര്‍വതി പറയുന്നു.
ഈ സംഭവം ഭാഗ്യത്തിന് ആദ്യമേ അമ്മയോട് പറഞ്ഞിരുന്നത് കൊണ്ട് അവര്‍ക്ക് ഹാര്‍ട്ട് അറ്റാക്കൊന്നും വന്നില്ല. അല്ലായിരുന്നെങ്കില്‍ അവരെയാണ് കുടുംബക്കാര്# എല്ലാം വിളിക്കുകയെന്നും പാര്‍ വതി പറയുന്നു.
തന്നെ കുറച്ചുകൂടി പേടിയുള്ളത് കൊണ്ട് കുടുംബത്തില്‍ നിന്നാരും വിളിക്കാറില്ല. അച്ഛനെയും അമ്മയെയും വിളിച്ചാണ് കാര്യങ്ങള്‍ പറയുക. മതിയായി, ഇനിയെങ്കിലും നിങ്ങളൊന്ന് നിര്‍ത്തുമോ എന്നാണ് അമ്മ അവരോട് ചോദിച്ചതെന്നും പാര്‍വതി പറയുന്നുണ്ട്.
മലയാളത്തിലൊക്കെ പ്രേക്ഷകര്‍ക്ക് ആക്ടേഴ്സുമായി കുറച്ചുകൂടി ഒരു അകലമുണ്ട്. അഭിനേതാക്കളെ ദൈവങ്ങളായി കാണുന്ന സംഭവമൊന്നും ഇവിടെ അത്രയ്ക്ക് ഇല്ലാത്തത് കൊണ്ട് നമ്മളങ്ങനെ ഈ ഫണ്ണുമായി രക്ഷപ്പെട്ട് പോയി.
പക്ഷെ വേറെ ഏതെങ്കിലും ഇന്‍ഡസ്ട്രിയായിരുന്നെങ്കില്‍ ഈ പ്രൊമോഷന്‍ രീതി കൊണ്ടുവരുന്നത് കുറച്ചുകൂടി ബുദ്ധിമുട്ടുള്ള, ഒരു ട്രിക്കി കാര്യമായേനെ,പാര്‍വതി പറഞ്ഞു.അതേസമയം, സമ്മിശ്ര പ്രതികരണമാണ് വണ്ടര്‍ വുമണിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.