ആടുജീവിതത്തിലെ യഥാര്‍ത്ഥ നജീബിക്കയെ കണ്ടപ്പോള്‍ ഒന്നുരണ്ട് ചോദ്യങ്ങള്‍ ചോദിച്ചു, മറുപടി കേട്ടപ്പോള്‍ സന്തോഷം തോന്നി, പൃഥ്വിരാജ് പറയുന്നു

102

മലയാള സിനിമാതാരം പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആടുജീവിതം. ഈ മാസമാണ് ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാാ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Advertisements

താന്‍ സിനിമയിലെ യഥാര്‍ത്ഥ നജീബിനെ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു. നജീബിനെ കണ്ടപ്പോള്‍ ചോദിച്ച ചോദ്യങ്ങളെ കുറിച്ചും പൃഥ്വിരാജ് പറഞ്ഞു. സിനിമയില്‍ പറയുന്ന കാര്യവും യഥാര്‍ത്ഥത്തില്‍ സംഭവിച്ചതും ഒരുപോലെയാണോ എന്നറിയാനായിരുന്നു താന്‍ ചോദ്യങ്ങള്‍ ചോദിച്ചതെന്ന് പൃഥ്വിരാജ് പറയുന്നു.

Also Read:ദൃശ്യത്തില്‍ ലാലേട്ടന്‍ അഭിനയിക്കുന്നത് കണ്ടപ്പോള്‍ ഒട്ടും താത്പര്യമില്ലാതെ ചെയ്യുന്നത് പോലെ തോന്നി, സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടില്ലെന്ന് കരുതി, പക്ഷേ സ്‌ക്രീനില്‍ അദ്ദേഹം ഞെട്ടിച്ചു, തുറന്നുപറഞ്ഞ് ലിന്റാ ജീത്തു

സിനിമയുടെ ലാസ്റ്റ് ഷോട്ട് എടുത്തതിന് ശേഷമായിരുന്നു നജീബിനെ കണ്ടതും സംസാരിക്കുന്നതും. യഥാര്‍ത്ഥത്തില്‍ നടന്ന കാര്യങ്ങളും സിനിമയില്‍ പറയുന്ന കാര്യങ്ങളും ഒന്നുതന്നെയാണെന്നായിരുന്നു നജീബ് തന്നോട് പറഞ്ഞതെന്ന് പൃഥ്വിരാജ് പറയുന്നു.

ആടുജീവിതത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രസ് മീറ്റിലായിരുന്നു പൃഥ്വിരാജ് നജീബിനെ കണ്ട കാര്യം വെളിപ്പെടുത്തിയത്. നജീബുമായുള്ള സംസാരം ഷൂട്ട് ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു.

Also Read:സൗന്ദര്യം കൂടിപ്പോയതുകൊണ്ട് രണ്ടാമതൊരു വിവാഹം നോക്കുന്നുണ്ടെന്ന് കേട്ടല്ലോ എന്ന് കെപിഎസ്‌സി ലളിത, ഞെട്ടലോടെ ആനി പറഞ്ഞ മറുപടി കേട്ടോ

സിനിമയിലും യാഥാര്‍ത്ഥ്യത്തിലും സംഭവിച്ചത് ഒന്നുതന്നെയാണെന്ന് നജീബ് പറഞ്ഞപ്പോള്‍ തനിക്ക് സന്തോഷം തോന്നി. അത് തനിക്കുള്ള ക്രെഡിറ്റല്ലെങ്കിലും സന്തോഷം തോന്നിയെന്നും ബ്ലെസി ചേട്ടന്റെ കഴിവാണ് പിന്നിലെന്നും താരം പറയുന്നു.

Advertisement