രണ്ടാം വിവാഹത്തിന്റെ വാർത്തയ്ക്ക് പിന്നാലെ , ബാലയ്ക്ക് ഷൂട്ടിനിടെ അപകടം പറ്റിയതായി റിപ്പോർട്ട്

188

കുറച്ച് ദിവസങ്ങശായി നടൻ ബാല രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായ വാർത്ത സ്ഥിരീകരിച്ച് നടൻ തന്നെ രംഗത്തെത്തിയത്. അടുത്തമാസം അഞ്ചോടെ ബാല വിവാഹിതനാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇക്കാര്യങ്ങളൊക്കെ സത്യയി. ഇപ്പോഴിതാ സന്തോഷ വാർത്ത പുറത്ത് വിട്ടതിന് പിന്നാലെ നടൻ ബാലയ്ക്ക് അപകടം സംഭവിച്ചതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Advertisements

ALSO READ

നല്ലൊരു ഉദ്യമത്തിന്റെ ഭാഗമാണിത്, നിങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കണം, പുതിയ വിശേഷവുമായി ലക്ഷ്മിപ്രിയ

ബാലയുടെ വിവാഹ വിശേഷങ്ങൾക്കായി കാത്തിരുന്ന ആരാധകർക്ക് മുന്നിലേക്കാണ് നൊമ്പരപ്പെടുത്തുന്ന അപകട വിവരം പുറത്ത് വന്നിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിനിടെയാണ് ബാലയ്ക്ക് പരിക്കേറ്റത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബാലയുടെ വലത്തെ കണ്ണിന് അടി കൊണ്ടനനും ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇല്ലെന്നും മറ്റു റിപ്പോർട്ടുകളെ ഉദ്ധരിച്ച് ഒരു സ്വകാര്യ മാധ്യമം പുറത്ത് വിട്ട റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

ALSO READ

എന്റെ സിനിമയിൽ പൃഥ്വിരാജിന്റെ നായികയാവാൻ ചാൻസ് ചോദിച്ച് വന്ന ഏട്ടാം ക്ലാസുകാരി: ഹണി റോസ് സിനിമയിൽ എത്തിയതിനെ കുറിച്ച് പ്രമുഖ സംവിധായകൻ

ബാലയുടെ കണ്ണിനാണ് പരിക്കേറ്റത് എന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇന്നലെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു. ബാലയുടെ വലുത് കണ്ണിനാണ് പരിക്കേറ്റിരിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും താരം ഇന്ന് തിരികെ കൊച്ചിയിലെത്തുമെന്നുമാണ് റിപ്പേർട്ട്.

അണ്ണാത്തെ പൂർണമായും ഒരു കുടുംബ ചിത്രമാണെന്നാണ് സംവിധായകൻ ശിവ പറഞ്ഞിരിയ്ക്കുന്നത്. കാര്യങ്ങൾ കണക്കു കൂട്ടിയത് പോലെ തന്നെ നടക്കുകയാണെങ്കിൽ 2021 നവംബർ 14 ന് സിനിമ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഹൈദരബാദിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം ഡബ്ബിങ് ആരംഭിച്ചതായി വാർത്തകൾ നേരത്തെ വന്നിരുന്നു.

ലഖ്നൌവിലാണ് അവസാന ഘട്ട ഷൂട്ടിങ് നടക്കുന്നത്. ചിത്രത്തിന്റെ സംവിധാകൻ ശിവയുടെ സഹോദരൻ കൂടെയാണ് ബാല. നയൻതാര, മീന, കീർത്തി സുരേഷ്, ഖുശ്ബു, പ്രകാശ് രാജ്, സതീഷ്, സൂരി, ജോർജ്ജ് മരിയൻ തുടങ്ങി. വലിയ താര നിര തന്നെ ചിത്രത്തിൽ അഭിനയിയ്ക്കുന്നുണ്ട്.

 

Advertisement