ഇന്നസെന്റായ ഒരു കുട്ടി; ഭക്ഷണം വാരിക്കൊടുക്കാൻ അമ്മവേണം;നടി കനകയെ കുറിച്ച് സംവിധായകൻ സിദ്ധിഖ് അന്ന് പറഞ്ഞത്‌

180

സംവിധായകൻ സിദ്ധിഖിന്റെ വിയോഗത്തിൽ നീറുകയാണ് മലയാളി പ്രേക്ഷകർ. ഓർത്തിരിക്കാൻ ഒരുപാട് ചിരി സിനിമകൾ സമ്മാനിച്ചാണ് സിദ്ധിഖിന്റെ മടക്കയാത്ര. സൂപ്പർതാരങ്ങളെ വെച്ചും രണ്ടാംനിര നായകന്മാരെ വെച്ചും സൂപ്പർഹിറ്റ് ഒരുക്കിയിട്ടുള്ളവരാണ് സിദ്ധിഖ്-ലാൽ കോംബോ.

പിന്നീട് സിദ്ധിഖ് സ്വതന്ത്ര സംവിധായകനായപ്പോഴും മലയാളത്തിൽ പിറന്നത് ഹിറ്റ് ചിത്രങ്ങള്. കൂട്ടുകാരൻ ലാലുമായി പിരിഞ്ഞത് എന്തിനെന്ന് ഒരിക്കൽ പോലും സിദ്ധിഖ് വെളിപ്പെടുത്തിയിട്ടില്ല. രണ്ടുപേർക്കും വളരാൻ രണ്ട് വഴിയായി തിരിഞ്ഞെന്നു മാത്രം സിദ്ധിഖും ലാലും ആവർത്തിച്ചു.

Advertisements

ഇരുവരുടെയും എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമയായിരുന്നു ഗോഡ്ഫാദർ. മുകേഷ് നായകനായി എത്തിയ ചിത്രത്തിൽ സിദ്ധീഖ്, തിലകൻ, ഫിലോമിന, ഇന്നസെന്റ് തുടങ്ങിയ താരങ്ങളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു.

ALSO READ- സ്നേഹിച്ചതിന്റെ പേരിൽ പശ്ചാത്തപിക്കരുത്; ആ സ്നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും; അഭയ ഹിരൺമയിയുടെ കുറിപ്പ് വൈറൽ

ഈ ചിത്രത്തിൽ നായികയായെത്തിയത് കനകയായിരുന്നു. കനകയുടെ ആദ്യത്തെ മലയാള ചിത്രമായിരുന്നു ഇത്. പിന്നീട് സിദ്ധിഖ്-ലാൽ ഒരുക്കിയ വിയറ്റ്‌നാം കോളനിയിലും കനക നായികയായെത്തി. അന്ന് സിനിമകളിൽ അഭിനയിക്കാനെത്തിയ കനകയെ കുറിച്ച് സംവിധായകൻ സിദ്ധിഖ് മുൻപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

നടി കനക അഭിനയ മികവുകൊണ്ട് കേരളത്തിലും തമിഴ്‌നാട്ടിലും ഒട്ടേറെ ആരാധകരെ സമ്പാദിച്ച താരമാണ്. സിദ്ധിഖ് ലാൽ ചിത്രമായ ഗോഡ് ഫാദറിൽ ആദ്യം തീരുമാനിച്ചിരുന്നത് നടി ഉർവ്വശിയെ ആയിരുന്നു. എന്നാൽ ചില കാര്യങ്ങൾകൊണ്ട് ഉർവശിയ്ക്ക് അഭിനയിക്കാൻ വരാൻ പറ്റാതെയായി. പകരം വന്നതായിരുന്നു കനക.

ALSO READ- അടുത്ത സന്തോഷ വാര്‍ത്ത പങ്കുവെച്ച് മൃദുല വിജയ് , ഒപ്പം തന്റെ പുതിയ ഫോട്ടോയും

തമിഴിൽ ആ സമയത്ത് കനക കരഗാട്ടക്കാരൻ എന്ന സിനിമയിൽ അഭിനയിച്ച് വിജയിച്ച് നിൽക്കുന്ന സമയം ആയിരുന്നു. ഒരു പുതിയ ഹീറോയിനെ കൊണ്ടുവന്നു എന്നത് ആ സിനിമയ്ക്ക് വലിയ ഹൈപ്പ് ആയിരുന്നു. കനകയുടെ ആദ്യ സിനിമ തന്നെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ സിനിമയാണ്. അതുപോലെ കനകയുടെ ആദ്യ മലയാള സിനിമയായ ഗോഡ്ഫാദറും ബ്ലോക്ക് ബസ്റ്റർ ആയിരുന്നു.

‘നടി കനക അമ്മയ്ക്കൊപ്പമാണ് ആ സമയം ഷൂട്ടിങ്ങിനെത്തിയിരുന്നത്. വളരെ പാവം കുട്ടിയായിരുന്നു കനക. ഷൂട്ടിങ്ങിനിടയിൽ അമ്മയാണ് നടിക്ക് ചോറ് വരെ വാരിക്കൊടുത്തിരുന്നത്. കനകയുടെ അമ്മയും തമിഴിലെ മുൻനിര നടിയായിരുന്നു. അമ്മയുടെ കൂടിയേ കനക വരാറുള്ളു. ഭക്ഷണം വാരിക്കൊടുക്കാനൊക്കെ അമ്മ തന്നെ വേണം. അത്ര ഇന്നസെന്റായ ഒരു കുട്ടി ആയിരുന്നു.

അമ്മയുടെ മരണം കനകയെ വല്ലാതെ ബാധിച്ചിരുന്നു. പെട്ടെന്നൊരു നിമിഷം കൂടെ ഉണ്ടായിരുന്ന ഒരു പ്രൊട്ടക്ടർ ഇല്ലാതെ ആയപ്പോൾ കനക വല്ലാതെ ഒറ്റപ്പെട്ട പോലെ എനിക്ക് അനുഭവപെട്ടു’- എന്നാണ് സിദ്ധിഖ് പറയുന്നത്.

ആ സംഭവം കാരണം പിന്നീടുള്ള അവരുടെ കരിയറിൽ അവർ വളരെ അപ്സെറ്റ് ആയിരുന്നു. അത്രയും അമ്മയോട് വളരെ അടുപ്പമായിരുന്നു. പിന്നീട് കനക അഭിനയത്തിൽ നിന്ന് മാറി നിന്നപ്പോൾ കനകയ്ക്ക് മാനസിക പ്ര ശ്നമാണെന്നും മ രി ച്ചു പോയെന്നും വരെ ആളുകൾ വാർത്ത അടിച്ചിറക്കി. ഒരുപാട് ദുര ന്ത ങ്ങളിൽ കൂടി പോയൊരു പാവം കുട്ടിയായിരുന്നു കനകയെന്നും സിദ്ധിഖ് പറഞ്ഞിരുന്നു.

ചാന്തുപൊട്ട് കണ്ടപ്പോൾ മുതലാണ് എനിക്ക് ആ ആഗ്രഹം തോന്നി തുടങ്ങിയത്

Advertisement