വിജയ് സൂപ്പർ സ്റ്റാറാർ ആയിരിക്കാം പക്ഷേ സൂപ്പർ നടനല്ല: തുറന്ന് പറഞ്ഞ് സിദ്ധീഖ്

21

തമിഴകത്തിന്റെ ദളപതി നടൻ വിജയ് സൂപ്പർ സ്റ്റാറാണെങ്കിലും സൂപ്പർ നടനാണെന്ന് പറയാൻ കഴിയില്ലെന്ന് നടൻ സിദ്ദിഖ്.

നമ്മുടെ സൂപ്പർ താരങ്ങൾ സൂപ്പർ നടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യമെന്നും, എന്നാൽ അന്യഭാഷയിൽ അത്തരം മഹിമകളില്ലെന്നും സിദ്ദിഖ് പറഞ്ഞു.

Advertisements

ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സൂപ്പർസ്റ്റാറുകളെ ആശ്രയിച്ചാണ് സിനിമ നിൽക്കുന്നത്.

മധുരരാജ എന്ന സിനിമ ഉണ്ടാകണമെങ്കിൽ മമ്മൂക്കയും ലൂസിഫർ എന്ന സിനിമ വരണമെങ്കിൽ മോഹൻലാലും വേണം.

ഈ സൂപ്പർതാരങ്ങളെ ആശ്രയിച്ചാണ് ഇൻഡസ്ട്രി നിൽക്കുന്നത്. അത്തരം താരങ്ങളുടെ സിനിമ ആശ്രയിച്ചാണ് ഞങ്ങളെപ്പോലുള്ള നടീനടന്മാർ നിലനിൽക്കുന്നത്.

നമ്മുടെ സൂപ്പർതാരങ്ങൾ സൂപ്പർനടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യം. അന്യഭാഷകളിൽ അത്തരം മഹിമകളില്ല.

വിജയ് സൂപ്പർസ്റ്റാറാണെങ്കിലും സൂപ്പർനടനാണെന്ന് പറയാൻകഴിയില്ല. എന്നാൽ, കമൽഹാസൻ സൂപ്പർനടനും സൂപ്പർസ്റ്റാറുമാണ്.

മലയാളത്തിലെ സഹനടന്മാരുടെ നിരയിൽ ഒരുപാട് കഴിവുറ്റ നടന്മാരുണ്ട്. അവർക്കിടയിൽ മത്സരിച്ചുജയിക്കുക എന്ന പ്രയത്‌നം ഞങ്ങൾക്കിടയിലുണ്ട്.

ഞാൻ സിനിമയിൽ വലിയ അംഗീകാരങ്ങൾ നേടിയ നടനല്ല. അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഗുണം കണ്ടുകൊണ്ട് കിട്ടുന്ന അടുത്ത ചിത്രങ്ങളിലെ അവസരങ്ങളാണ് എനിക്കുകിട്ടിയ വലിയ അംഗീകാരങ്ങൾ.

ഇത്രയൊന്നും പ്രതീക്ഷിച്ചുവന്നയാളല്ല ഞാൻ. ചെറിയ കഥാപാത്രങ്ങളായി അഭിനയിച്ച് അതിൽ സംതൃപ്തി കണ്ടെത്തും. ഇന്നുകിട്ടുന്നതെല്ലാം ബോണസാണ്’.

ഉയരെ എന്ന ചിത്രത്തിൽ പാർവതിയുടെ അഭിനയം കണ്ട് താൻ ഞെട്ടിയെന്നും, പാർവതിയുടെ പ്രായംവെച്ച് നോക്കുമ്‌ബോൾ ആ ഡെഡിക്കേഷൻ എത്രയോ വലുതാണെന്നും സിദ്ദിഖ് പറഞ്ഞു.

ഈ പ്രായത്തിൽ ഞാൻ സിനിമയിൽ അഭിനയിക്കാൻ ഇറങ്ങിയിട്ടില്ല. സംശയമില്ല, മലയാളസിനിമ കണ്ട ഏറ്റവുംനല്ല നടിമാരിൽ ഒരാളാണ് പാർവതി എന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

Advertisement